ശൂന്യാകാശ അവശിഷ്ടങ്ങൾ
ദൃശ്യരൂപം
ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തിലുള്ള ഉപയോഗശൂന്യമായ അവശിഷ്ടങ്ങളാണ് ശൂന്യാകാശ അവശിഷ്ടങ്ങൾ. പ്രവർത്തനരഹിതമായ കൃത്രിമോപഗ്രഹങ്ങൾ, ഉപയോഗിച്ച ഉപഗ്രഹ വിക്ഷേപണവാഹനങ്ങളുടെ അവശിഷ്ടങ്ങൾ, നശിപ്പിക്കപ്പെട്ട ഉപഗ്രഹങ്ങളുടെ കഷണങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ശൂന്യാകാശ അവശിഷ്ടങ്ങളിൽ ഉൾപ്പെടുന്നത്.
ഭൂമിയുടെ 2000കി മി ഉയരത്തിൽ 5 cm (2.0 in) മുകളിൽ വലിപ്പമുള്ള ഏകദേശം 19,000 അവശിഷ്ടങ്ങളെയും [1] ഒരു സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള ഏകദേശം 300,000[1] കഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ അവശിഷ്ടങ്ങൾ കൃത്രിമോപഗ്രഹങ്ങൾക്കും മറ്റ് ബഹിരാകാശ ദൗത്യങ്ങൾക്കും ഭീഷണിയാകാറുണ്ട്.