ഉണർവ് ക്യാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ ഉണർവ് ക്യാമ്പ് എന്ന പേരിൽ പരിപാടികൾ നടക്കുന്നുണ്ട്. കൗമാരപ്രായത്തിലെ മാനസികാരോഗ്യസംരക്ഷണത്തിനുതകുന്ന കൗൺസലിംഗ് നൽകുക, അദ്ധ്യാപകർക്ക് പരിശീലനം നൽകുക,[1] ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെ സിവിൽ സർവീസിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരിക[അവലംബം ആവശ്യമാണ്] തുടങ്ങിയവയാണ് ഈ പരിപാടിയുടെ ലക്ഷ്യങ്ങൾ.

തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് 2007-ൽ ഈ പരിപാടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പഠനവൈകല്യങ്ങൾ, ഫോബിയകൾ, മയക്കുമരുന്നുകളുടെ ദുരുപയോഗം, ലൈംഗികക്കുറ്റകൃത്യങ്ങൾ എന്നിവയൊക്കെ ഈ പദ്ധതിയുടെ ഭാഗമായി കൈകാര്യം ചെയ്യുന്നുണ്ട്.[2] ഇതിന്റെ ഭാഗമായി പട്ടത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഇതിനായി ഒരു കേന്ദ്രം തുടങ്ങുകയും സ്കൂളുകൾക്ക് കുട്ടികളെ ഇവിടെ കൊണ്ടുവന്ന് മാനസികരോഗവിദഗ്ദ്ധരെ കാണിക്കുവാനായി സൗകര്യമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇത് അച്ഛനമ്മമാരോടൊപ്പമോ അല്ലാതെയോ ആകാം.[3]

നടപ്പിലാക്കുന്ന സ്ഥലങ്ങൾ[തിരുത്തുക]

  • തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ 721 വിദ്യാർത്ഥികൾക്ക് (241 പെൺകുട്ടികൾക്കും 480 ആൺകുട്ടികൾക്കും) കൗൺസലിംഗ് നൽകുകയുണ്ടായി. 54 വിദ്യാർത്ഥികൾ ഇക്കൂട്ടത്തിൽ മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. മാനസികാരോഗ്യ സംബന്ധമായ കൗൺസലിംഗ് നൽകുക, വിദ്യാലയങ്ങളിൽ നിന്ന് ഓരോ അദ്ധ്യാപകരെ പരിശീലിപ്പിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ഉദ്ദേശം. ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും ഒരു ദിവസത്തെ പരിശീലനവും ഈ പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്. ഉണർവ് ക്ലിനിക്കും ഇതോടൊപ്പം ആരംഭിച്ചിരുന്നു.[1]
  • കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാരായ കുട്ടികൾക്കുവേണ്ടി ഉണർവ് എന്ന അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. വർത്തമാന സാമൂഹികാവസ്ഥകൾ, ആരോഗ്യകരമായ ജീവിതശൈലി, ഫാഷൻ, പ്രണയം എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. കുട്ടികളെ പ്രകൃതിയോട് അടുപ്പിക്കുന്നതിനായി ജാനകിക്കാട്, കക്കയം, വനപർവം എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്രയും നടത്തിയിരുന്നു. പനങ്ങാട്, ഉണ്ണികുളം, ബാലുശ്ശേരി എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.[4]
  • കൊല്ലം ജില്ലാ പഞ്ചായത്തും കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങൾ നിർണ്ണയിക്കാനും പരിഹരിക്കാനുമായി 2011-12 വർഷം ഉണർവ് എന്ന പേരിൽ ഇത്തരം പരിപാടി ആരംഭിക്കുകയുണ്ടായി.
  • കണ്ണൂർ ജില്ലയിലെ പാല ഗവ൪മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ കുട്ടികൾക്കിടയിൽ തളിപ്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോസിടീവ് കമ്മ്യുൻ എന്ന പരിശീലകരുടെ കൂട്ടായ്മയുമായി ചേർന്ന് ഈ പരിപാടി നടത്തുന്നുണ്ട്. 44 കുട്ടികൾ ഇതിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗ്രാമങ്ങളിൽ നിന്നും കുട്ടികളെ സിവിൽ സർവീസിലേയ്ക്ക് ഉയർത്തിക്കൊണ്ടുവരിക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ഉണർവ് മീറ്റ് ഹെൽഡ്". ദി ന്യൂ ഇന്ത്യൻ എക്സ്പസ്സ്. മൂലതാളിൽ നിന്നും 2013 ജൂലൈ 26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 26.
  2. "ഉണർവ്വ് റ്റു ഹെൽപ്പ് കർബ് കേസസ് ഓഫ് അഡോളസന്റ് ക്രൈം". ദി ഹിന്ദു. ശേഖരിച്ചത് 2013 ജൂലൈ 26.
  3. "മേക്കിംഗ് ദം മെന്റലി ഫിറ്റ്". ദി ന്യൂ ഇന്ത്യൻ എക്സ്പസ്സ്. 2009 ജൂലൈ 10. മൂലതാളിൽ നിന്നും 2013 ജൂലൈ 26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 26.
  4. "കുട്ടികൾക്ക് പുത്തനുണർവുമായി ഉണർവ് ക്യാമ്പ്". മാതൃഭൂമി. 2013 ഏപ്രിൽ 6. മൂലതാളിൽ നിന്നും 2013 ജൂലൈ 26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 26.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉണർവ്_ക്യാമ്പ്&oldid=2371508" എന്ന താളിൽനിന്ന് ശേഖരിച്ചത്