ഈവ്‌ലിൻ മേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈവ്‌ലിൻ മേസ്
Mandela e Evelyn 1944.jpg
Mase (right) with Mandela (left) on the wedding day of Walter and Albertina Sisulu, 1944.
ജനനം18 May 1922
മരണം30 ഏപ്രിൽ 2004(2004-04-30)(പ്രായം 81)
പങ്കാളി(കൾ)Nelson Mandela (m. 1944–1958)
Simon Rakeepile (m. 1998–2004; her death)
കുട്ടികൾ

1944 മുതൽ 1958 വരെ നെൽ‌സൺ മണ്ടേലയുടെ പത്നിയായിരുന്നു ഈവ്‌ലിൻ മേസ് (മേയ് 18 1922 – ഏപ്രിൽ 30 2004) [1] ഇവരുടെ കസിൻ വാൾട്ടർ സിസുലുവും, പത്നിയായ ആൽബർട്ടിന സിസുലുവുമാണ് നെൽസൺ മണ്ടേലയെ പരിചയപ്പെടുത്തിയത്. ഈവ്‌ലിന് മഡിബ തെംബേകൈൽ(ജനനം 1946), മാക്ഗാതോ(ജനനം 1950) എന്നീ രണ്ട്‌ പുത്രന്മാരും മകാസിവേ (ജനനം 1947, മരണം 1947), മകാസിവേ (1953) എന്നീ പുത്രിമാരും ജനിച്ചു, ആദ്യത്തെ പുത്രി മകാസിവേ ഒൻപതാം മാസത്തിൽ മരണമടഞ്ഞതിനാൽ രണ്ടാമത്തെ പുത്രിക്കും അതേ പേരാണ്‌ നൽകിയത്‌. രണ്ടു പുത്രന്മാരും, അകാലത്തിൽ മരണമടഞ്ഞു, ആദ്യത്തെ മകൻ കാറപകടത്തിലാണ് മരിച്ചതെങ്കിൽ രണ്ടാമത്തെ മകൻ മരിച്ചത് എയിഡ്സ് രോഗം മൂലമാണ്.[2][3][4] മണ്ടേലക്ക്‌ രാഷ്ട്രീയകാരണങ്ങളാൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ കഴിയാതിരുന്നതിനാലും യഹോവയുടെ സാക്ഷിയായ ഈവ്ലിന്റെ മതവിശ്വാസപ്രകാരം രാഷ്ട്രീയനിഷ്പക്ഷത ആഗ്രഹിച്ചതിനാലും പതിമൂന്നു വർഷത്തെ വിവാഹജീവിതം 1957-ൽ വിവാഹമോചനത്തിൽ കലാശിച്ചു.[5][6] ഈവ്ലിൻ 2004-ൽ നിര്യാതയായി.

അവലംബം[തിരുത്തുക]

  1. "Nelson Mandela death: The women who loved him". BBC News. 6 December 2013. ശേഖരിച്ചത് 2014-10-28.
  2. "മണ്ടേല, ജെനിയോളജി". നെൽസൺ മണ്ടേല ഫൗണ്ടേഷൻ. ശേഖരിച്ചത് 01-ജനുവരി-2014. Check date values in: |accessdate= (help)
  3. "മണ്ടേലാസ് എൽഡസ്റ്റ് സൺ ഡൈസ് ഓഫ് ഡെത്ത്". ബി.ബി.സി. 06-ജനുവരി-2005. ശേഖരിച്ചത് 01-ജനുവരി-2014. Check date values in: |accessdate=, |date= (help)
  4. "ഓണറിംഗ് തെംബക്കി മണ്ടേല". നെൽസൺ മണ്ടേല ഫൗണ്ടേഷൻ. ശേഖരിച്ചത് 01-ജനുവരി-2014. Check date values in: |accessdate= (help)
  5. ലോങ് വാക്ക് ടു ഫ്രീഡം - നെൽസൺ മണ്ടേല പുറം 296
  6. മണ്ടേല, ദ ഓഥറൈസ്ഡ് ബയോഗ്രഫി - സാംസൺ പുറം 110
"https://ml.wikipedia.org/w/index.php?title=ഈവ്‌ലിൻ_മേസ്&oldid=2785693" എന്ന താളിൽനിന്ന് ശേഖരിച്ചത്