ഉള്ളടക്കത്തിലേക്ക് പോവുക

റോബൻ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robben Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബൻ ദ്വീപ്
Robbeneiland
റോബൻ ദ്വീപ് ഗ്രാമം
റോബൻ ദ്വീപ് ഗ്രാമം
Map
CountrySouth Africa
Provinceപടിഞ്ഞാരൻ കേപ്
Municipalityസെറ്റി ഓഫ് കേപ്ടൗൺ
വിസ്തീർണ്ണം
 • ആകെ
5.18 ച.കി.മീ. (2.00 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ
116
 • ജനസാന്ദ്രത22/ച.കി.മീ. (58/ച മൈ)
Racial makeup (2011)
 • Black African60.3%
 • Coloured23.3%
 • White13.8%
 • Other2.6%
First languages (2011)
 • Xhosa37.9%
 • Afrikaans35.3%
 • Zulu15.5%
 • English7.8%
 • Other3.4%
സമയമേഖലUTC+2 (SAST)
PO box
7400
Typeസാംസ്കാരികം
Criteriaiii, vi
Designated1999 (23ആം സമ്മേളനം)
Reference no.916
സ്റ്റേറ്റ് പാർട്ടിദക്ഷിണാഫ്രിക്ക
പ്രദേശംആഫ്രിക്ക

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നും പതിനൊന്ന് കിലോമീറ്റർ അകലെ ടേബിൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് റോബൻ ദ്വീപ് (Afrikaans: Robbeneiland). നോബെൽ സമ്മാന ജേതാവും ദക്ഷിണാഫ്രിക്കയുടെ മുൻപ്രസിഡന്റുമായ നെൽസൺ മണ്ടേലയെ വർണ്ണവിവേചനം അവസാനിക്കുന്നതിനു മുമ്പ് 27 വർഷം തടവിലിട്ടതിൽ 18 വർഷക്കാലം പാർപ്പിച്ച സ്ഥലം എന്ന പേരിൽ ശ്രദ്ധേയമാണ് റോബൻ ദ്വീപ്. നെൽസൺ മണ്ടേല, കെഗൽമ മോട്ട്ലാന്തേ[2], ജേക്കബ് സുമ എന്നിവർ റോബൻ ഐലൻഡിലെ മുൻ തടവുകാർ ആയിരുന്ന ദക്ഷിണാഫ്രിക്കൻ രാഷ്ട്രപതിമാരായിരുന്നു.

ചരിത്രം

[തിരുത്തുക]

കേപ് ടൗണിൽ നിന്ന് 11 കിലോമീറ്റർ അകലെ ടേബിൾ ബേയിലേക്കുള്ള പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് 1488-ൽ ബാർട്ടലോമിയു ഡയസ് എന്ന നാവികനാണ് കണ്ടെത്തിയത്. വർഷങ്ങളോളം പോർച്ചുഗീസ് നാവികരും പിന്നീട് ഇംഗ്ലീഷ്, ഡച്ച് നാവികരും ഇന്ധനം നിറയ്ക്കുന്ന ഒരു കേന്ദ്രമായി ഇത് ഉപയോഗിച്ചു.

1654-ൽ, ഡച്ച് കേപ് കോളനിയിലെ താമസക്കാർ അവരുടെ ആടുകളെ റോബൻ ദ്വീപിൽ പാർപ്പിച്ചു. അവർ ഒരു വലിയ താമസ സ്ഥലവും ആടുകൾക്കുള്ള കൂടും നിർമ്മിച്ചു. വൻകരയെ അപേക്ഷിച്ച്, വന്യമൃഗങ്ങളിൽ നിന്ന് കന്നുകാലികൾക്ക് മികച്ച സംരക്ഷണമാണ് ഈ ഒറ്റപ്പെട്ട സ്ഥലം നൽകിയത്. ദ്വീപിലെ കുടിയേറ്റക്കാർ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സീലുകളുടെ തോലുകളും കൊഴുപ്പിൽനിന്നുള്ള എണ്ണയും ശേഖരിച്ചു.[3]

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, പ്രധാനമായും രാഷ്ട്രീയ തടവുകാരെ തടവിലാക്കാനാണ് റോബൻ ദ്വീപ് ഉപയോഗിച്ചുവന്നിരുന്നത്. ഡച്ച് കുടിയേറ്റക്കാരാണ് റോബൻ ദ്വീപ് ആദ്യമായി ഒരു ജയിലായി ഉപയോഗിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ദ്വീപിലെ ആദ്യത്തെ തടവുകാരൻ ഓട്ട്ഷുമറ്റോ എന്നയാൾ ആയിരിക്കാം. ഡച്ച് ഈസ്റ്റ് ഇൻഡീസ് ഉൾപ്പെടെയുള്ള മറ്റ് ഡച്ച് കോളനികളിൽ നിന്ന് തടവിലാക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളും ഇവിടുത്തെ ആദ്യകാല സ്ഥിര താമസക്കാരിൽ ഉൾപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Main Place റോബൻ ദ്വീപ്". Census 2011.
  2. "New S. Africa president sworn in". BBC News. 25 September 2008. Retrieved 2008-11-22.
  3. History of South Africa, 1486 - 1691, G.M Theal, London 1888.
"https://ml.wikipedia.org/w/index.php?title=റോബൻ_ദ്വീപ്&oldid=4589579" എന്ന താളിൽനിന്ന് ശേഖരിച്ചത്