Jump to content

ഇ9 (രാജ്യങ്ങൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുനെസ്കോയുടെ എല്ലാവർക്കും വിദ്യാഭ്യാസം (ഇഎഫ്എ) (Education For All) പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി രൂപീകരിച്ച ഒമ്പത് രാജ്യങ്ങളുടെ ഒരു ഫോറമാണ് ഇ9. ഇതിലെ "ഇ" എന്നത് വിദ്യാഭ്യാസത്തെ (എഡ്യൂക്കേഷൻ) സൂചിപ്പിക്കുന്നു. "9" എന്നത്, ലോകജനസംഖ്യയുടെ പകുതിയിലേറെ ജനങ്ങളെയും, ലോകത്തിലെ നിരക്ഷരരായ മുതിർന്നവരിൽ 70% ആളുകൾ ജീവിക്കുന്നതുമായ ബംഗ്ലാദേശ്, ബ്രസീൽ, ചൈന, ഈജിപ്റ്റ്, ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ, നൈജീരിയ, പാകിസ്താൻ എന്നീ ഒമ്പത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു.[1] 1993 ൽ ന്യൂ ഡൽഹിയിൽ നടന്ന ഇഎഫ്എ ഉച്ചകോടിയിൽ ഇ-9 ഇനിഷ്യേറ്റീവ് ആരംഭിച്ചു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങൾ ചർച്ച ചെയ്യുന്നതിനും മികച്ച സമ്പ്രദായങ്ങൾ കൈമാറ്റം ചെയ്യുന്നതിനും ഇഎഫ്എ-യുമായി ബന്ധപ്പെട്ട പുരോഗതി നിരീക്ഷിക്കുന്നതിനുമുള്ള രാജ്യങ്ങൾക്കുള്ള ഒരു ഫോറമായി ഇ-9 ഇനിഷ്യേറ്റീവ് മാറിയിരിക്കുന്നു.

വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ദ്രുതഗതിയിലുള്ള മാറ്റം വരുത്തിക്കൊണ്ട് 2020-ലെ ആഗോള വിദ്യാഭ്യാസ മീറ്റിംഗ് മുൻഗണനകളിൽ പെടുന്ന താഴെ പറയുന്ന മൂന്ന് കാര്യങ്ങളിലൂന്നി നാലാം സുസ്ഥിര വികസന ലക്ഷ്യം അജണ്ടയുടെ മെച്ചപ്പെടുത്തലും പ്രോൽസാഹനവും ത്വരിതപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം:[2]

  1. അധ്യാപകർക്ക് പിന്തുണ;
  2. കഴിവുകളിൽ നിക്ഷേപം;
  3. ഡിജിറ്റൽ വിഭജനം കുറയ്ക്കൽ.

സാമൂഹിക സാമ്പത്തിക നില

[തിരുത്തുക]

ഇ-9 രാജ്യങ്ങൾ ഗണ്യമായ സാമൂഹിക സാമ്പത്തിക പുരോഗതി കൈവരിച്ചു. ബ്രസീൽ, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ എന്നിവയാണ് ജി-20 അംഗങ്ങൾ. മെക്സിക്കോ ഒഇസിഡി അംഗമാണ്, ചൈന ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്.അതുകൂടാതെ ബ്രസീലും ഇന്ത്യയും ഏറ്റവും മികച്ച പത്ത് സമ്പദ്‌വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. ഇന്തോനേഷ്യയും അതിവേഗം വളരുകയാണ്. 1993-ൽ, ഇ-9 രാജ്യങ്ങൾ ലോകത്തിന്റെ നാമമാത്രമായ ജിഡിപിയുടെ 16.5% മാത്രമായിരുന്നു. ഇപ്പോൾ, അവർ ലോകത്തിന്റെ നാമമാത്രമായ ജിഡിപിയുടെ ഏകദേശം 30% പ്രതിനിധീകരിക്കുന്നു. [3]

ഇതും കാണുക

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "E9 Initiative". UNESCO. Retrieved 22 November 2012.
  2. "Meeting of Education Ministers of E9 Countries". Drishti IAS (in ഇംഗ്ലീഷ്). Retrieved 2021-05-14.
  3. "E-9 Initiative Background". E-9 Initiative. Archived from the original on 6 August 2014. Retrieved 22 November 2012.
"https://ml.wikipedia.org/w/index.php?title=ഇ9_(രാജ്യങ്ങൾ)&oldid=3971661" എന്ന താളിൽനിന്ന് ശേഖരിച്ചത്