വൻശക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Superpower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശീതയുദ്ധത്തിൽ എതിരാളികളായിരുന്ന വൻശക്തികളുടെ നേതാക്കന്മാരായിരുന്ന അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗണും (ഇടത്) സോവിയറ്റ് ജനറൽ സെക്രട്ടറി മിഖായേൽ ഗോർബച്ചേവും 1985-ൽ ജനീവയിൽ വച്ച് കൂടിക്കാഴ്ച്ച നടത്തുന്നു. സൂയസ് പ്രതിസന്ധി ബ്രിട്ടന്റെയും സോവിയറ്റ് യൂണിയന്റെ തകർച്ച ആ രാജ്യത്തിന്റെയും വൻശക്തി എന്ന സ്ഥാനം നഷ്ടപ്പെടാനിടയാക്കി.[1]

അന്താരാഷ്ട്ര ബന്ധങ്ങളിൽ മേൽക്കൈയുള്ളതും ആഗോളതലത്തിൽ സ്വാധീനം ചെലുത്താനും ശക്തി കാണിക്കുവാനും കഴിവുള്ള രാജ്യങ്ങളെയാണ് വൻശക്തി എന്ന് വിശേഷിപ്പിക്കുന്നത്. സൈനികവും സാമ്പത്തികവുമായ മേഖലകളിലൂടെയാണ് ഈ സ്ഥാനം നേടിയെടുക്കുന്നത്. നയതന്ത്രവും മൃദുശക്തി ഉപയോഗിച്ചുള്ള സ്വാധീനവും പ്രാധാന്യമുള്ളവയാണ്. ബ്രിട്ടീഷ് സാമ്രാജ്യം, അമേരിക്കൻ ഐക്യനാടുകൾ, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങൾ ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധവും 1956-ലെ സൂയസ് പ്രതിസന്ധിയും ബ്രിട്ടന്റെ വൻശക്തിസ്ഥാനം നഷ്ടപ്പെടുത്തുന്നതിന് കാരണമായി. ശീതയുദ്ധക്കാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനുമായിരുന്നു ഈ സ്ഥാനത്തുണ്ടായിരുന്നത്. 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ അമേരിക്ക മാത്രമാണ് ഈ സ്ഥാനത്തുള്ളത്.[1][2]

അവലംബം[തിരുത്തുക]

  1. 1.0 1.1 Kim Richard Nossal. Lonely Superpower or Unapologetic Hyperpower? Analyzing American Power in the post–Cold War Era. Biennial meeting, South African Political Studies Association, 29 June-2 July 1999. ശേഖരിച്ചത് 2007-02-28.
  2. From Colony to Superpower: U.S. Foreign Relations since 1776 (Published 2008), by Professor George C. Herring (Professor of History at Kentucky University)

ഗ്രന്ഥസൂചി[തിരുത്തുക]

സ്രോതസ്സുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൻശക്തി&oldid=1977392" എന്ന താളിൽനിന്ന് ശേഖരിച്ചത്