ഇർട്ടൈഷ് നദി
ഇർട്ടൈഷ് നദി | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | Altay Mountains |
നദീമുഖം | Ob River |
നീളം | 4,248 കി.മീ (2,640 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 1,643,000 കി.m2 (634,000 ച മൈ) |
ഇർട്ടൈഷ് നദി ഒരു (Эрчис мөрөн/Erchis, "erchleh", "twirl"; Иртыш; കസാഖ്: Ертiс / Yertis; Chinese: 额尔齐斯河, pinyin: É'ěrqísī hé; Uyghur: ئېرتىش; Tatar Cyrillic: Иртеш, Latin: İrteş) സൈബീരിയൻ നദിയാണ്. ചൈന, ഖസാഖ്‌സ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളിലൂടെ ഒഴുകി ഒാബ് നദിയിൽ പതിക്കുന്നു. ഒാബ് നദിയുടെ പ്രധാന പോഷകനദിയാണിത്[1]. നദിയുടെ പ്രധാന ശാഖ മംഗോളിയൻ - ചൈനീസ് അതിർത്തികളിൽ അൽതായ്(Altai) മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്[2]. ഖസാഖ്‌സ്ഥാനിൽ നിന്നും ഉൽഭവിക്കുന്ന ടോബോൾ നദി, ഇഷിം നദിഎന്നിവയാണ് പ്രധാന പോഷകനദികൾ.
നദീപഥം
[തിരുത്തുക]ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ അൽതായ് മലനിരകളിൽ നിന്നും കറുത്ത ഇർട്ടൈഷ് ആയി ഉത്ഭവിക്കുന്നു. വടക്കു പടിഞ്ഞാറ് ദിശയിലേക്ക് ഖസാഖ്‌സ്ഥാനിലെ സായ്സാൻ തടാകത്തിലൂടെ ഒഴുകി ടോബോൾ നദി, ഇഷിം നദി എന്നീ നദികളുമായി ചേർന്ന് പടിഞ്ഞാറൻ സൈബീരിയയിൽ ഓബ് നദിയിൽ പതിക്കുന്നു.