Jump to content

ഇൻഫർണോ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Inferno
Teaser poster
സംവിധാനംRon Howard
നിർമ്മാണംBrian Grazer
Michael De Luca
Andrea Giannetti
തിരക്കഥDavid Koepp
ആസ്പദമാക്കിയത്Inferno
by Dan Brown
അഭിനേതാക്കൾTom Hanks
Felicity Jones
Omar Sy
Ben Foster
Irrfan Khan
Sidse Babett Knudsen
സംഗീതംHans Zimmer
ഛായാഗ്രഹണംSalvatore Totino
ചിത്രസംയോജനംTom Elkins
Dan Hanley
സ്റ്റുഡിയോImagine Entertainment
Skylark Productions
വിതരണംColumbia Pictures
റിലീസിങ് തീയതി
  • ഒക്ടോബർ 14, 2016 (2016-10-14) (UK & Ireland)
  • ഒക്ടോബർ 28, 2016 (2016-10-28) (USA)
രാജ്യംUnited States
ഭാഷEnglish

2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ ത്രില്ലറാണ് റോൺ ഹോവാർഡ് സംവിധാനം ചെയ്ത ഇൻഫർണോ. 2013- ൽ പുറത്തിറങ്ങിയ ഡാൻ ബ്രൗൺ കൃതി ഇൻഫർണോയെ അടിസ്ഥാനമാക്കി ഡേവിഡ് കോയെപ്പ് തിരകഥ എഴുതിയ ഇൗ ചിത്രത്തിൽ ടോം ഹാങ്ക്സ് ആണ് കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ഡൺ അവതരിപ്പിക്കുന്നത്.ഒപ്പം തന്നെ ഫെലിസ്റ്റി ജോൺസ്,ഒമർ സൈ,സിഡ്സെ ബാപ്പെറ്റെ ക്നഡ്സനെ,ബെൻ ഫോസ്റ്റർ ,ഇർഫാൻ ഖാൻ എന്നിവരും പ്രധാനവെഷം ചെയ്യുന്നു.ഇൗ ചലച്ചിത്രത്തിന്റെ ചിത്രീകര​ണം ഏപ്രിൽ 27, 2015 ന് ആരംഭിച്ചു. വെനീസ് , ഇറ്റലി,ബുഡാപ്പെസ്റ്റ് എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രീകര​ണം.ഫിലിം 3D 2D, ഫോർമാറ്റുകളിൽ ഒക്ടോബർ 28 2016 ന് റിലീസ് ചെയ്തു.[1]

പ്രമേയം

[തിരുത്തുക]

നോവലിന്റെ തുടക്കത്തിൽ തലയിൽ വെടിയുണ്ട കൊണ്ടുള്ള മുറിവേറ്റ നിലയിൽ ഇറ്റലിയിലെ ഫ്ലോറൻസിൽ ഒരാശുപത്രിയിൽ പ്രൊഫസർ റോബർട്ട്‌ ലാങ്ഡൺ ഉറക്കം ഉണരുന്നു. തനിക്കു നേരെ വീണ്ടും ഉണ്ടാവുന്ന ഒരാക്രമണത്തിൽ നിന്നും സിയന എന്നൊരു ഡോക്ടറുടെ സഹായത്തോടെ അദ്ദേഹം രക്ഷപെടുന്നു. സിയനയുടെ ഫ്ലാറ്റിലേക്ക് അവരെ അന്വേഷിച്ചു സൈനികർ എത്തുന്നതോടെ അവർക്ക് വീണ്ടും പാലായനം ചെയ്യേണ്ടി വരുന്നു. പ്രൊഫസർ തന്റെ കയ്യിൽ ഉള്ള ചെറിയ സിലണ്ടറിൽ നിന്നും ലഭിക്കുന്ന ഒരു പ്രൊജക്ടർ ദൃശ്യമാക്കുന്ന ബോട്ടിസല്ലിയുടെ വിഖ്യാത ചിത്രമായ Map of Hell-ന്റെ(നരകപടം) പരിഷ്കരിച്ച പതിപ്പിൽ രേഖപ്പടുത്തിയിരിക്കുന്ന രഹസ്യം കണ്ടെത്താനാണു ശ്രമിക്കുന്നത്. ആ മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്ന CERCA TROVA എന്ന എഴുത്തും അത് വാസരിയുടെ Battle of Marciano എന്ന ചിത്രത്തിൽ എഴുതിയിട്ടുള്ളവയാണെന്നും ലാങ്ഡൺ കണ്ടെത്തുന്നു. പ്രൊഫസറെ പിന്തുടരുന്ന കൊലയാളിയേയും സൈനികരേയും പലയിടത്തായി കബളിപ്പിക്കാൻ സിയനക്കും പ്രോഫസറിനും കഴിയുന്നുണ്ട്. ഡാന്റെ-യുടെ മാസ്ക് അതിനു പിന്നിൽ പ്രധാന വില്ലൻ ആയ സോബ്രിസ്റ്റ് എഴുതിയിരിക്കുന്ന കവിത, അതിലെ പസ്സിൽ തുടങ്ങിയവയുടെ ചുവടു പിടിച്ചു പ്രൊഫസറും സിയനയും ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥൻ ആയ ജൊനാഥൻ എന്നിവർ വെനീസ്സിൽ എത്തുന്നു.

പ്രധാന വില്ലൻ ആയ സോബ്രിസ്റ്റ് , അദ്ദേഹത്തെ സഹായിക്കുന്ന സംഘടന (The Consortium) എന്നിങ്ങനെ വേറൊരു ഭാഗം ഇതിനോടൊപ്പം പുരോഗമിക്കുന്നുണ്ട്. ബയോടെററിസ്റ്റ് എന്നു മുദ്ര കുത്തപ്പെട്ട സോബ്രിസ്റ്റ് ജനസംഖ്യാ വർദ്ധനവ് എന്ന ഉറപ്പായ ദുരന്തത്തെ വളരെ ഗൌരവമായി കാണുന്നയാളാണ്. അയാൾ നിര്മ്മിച്ച ഒരു വൈറസ്‌, അത് വ്യാപിക്കുന്നതിന് മുന്നേ കണ്ടെത്താൻ വേണ്ടി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ശ്രമിക്കുന്നതും എല്ലാം സമാന്തരമായി മുന്നേറുകയും അതിനെ ലാങ്ങ്ടണിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നത്, സൈനികർ എന്തിനു വേണ്ടിയാണ് പ്രൊഫസറെ പിന്തുടരുന്നത്, സോബ്രിസ്റ്റ് എന്താണ് നിർമ്മിച്ചിട്ടുള്ളത്? അതെന്താണ് മനുഷ്യരാശിക്ക് മേൽ ചെയ്യാൻ പോവുന്നത് തുടങ്ങിയവയാണ് പിന്നീട് വരുന്ന കാര്യങ്ങൾ.

അവലംബം

[തിരുത്തുക]
  1. വിക്കീപീഡിയ
"https://ml.wikipedia.org/w/index.php?title=ഇൻഫർണോ_(ചലച്ചിത്രം)&oldid=2674003" എന്ന താളിൽനിന്ന് ശേഖരിച്ചത്