ഇസ്മായീൽ ഹനിയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇസ്മാഈൽ ഹനിയ്യ
إسماعيل هنية


പലസ്തീൻ അഥോറിറ്റിയുടെ പ്രധാനമന്ത്രി
2007 മുതൽ ഗസ്സയുടെ പ്രധാനമന്ത്രി
നിലവിൽ
പദവിയിൽ 
2006 മാർച്ച് 29*
പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ്
അസീസ് ദ്വൈക്ക്
മുൻ‌ഗാമി Ahmed Qurei
ജനനം (1963-01-29) 29 ജനുവരി 1963 (പ്രായം 56 വയസ്സ്)
അൽ ശാതിഅ് ക്യാമ്പ്, ഗസ്സ
പഠിച്ച സ്ഥാപനങ്ങൾIslamic University of Gaza
രാഷ്ട്രീയപ്പാർട്ടി
ഹമാസ്
കുറിപ്പുകൾ

ഇസ്മായിൽ ഹനിയ്യ (അറബിയിയിൽ : إسماعيل هنية ഇംഗ്ലീഷ്: Ismail Haniyeh,) (ജനനം: 1963 ജനുവരി) പലസ്തീൻ പ്രധാനമന്ത്രിയും ഹമാസ്‌ നേതാവും. 2006ലെ പലസ്തീൻ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഹമാസ്‌ രൂപവൽക്കരിച്ച ഗവൺമെൻറിനെ നയിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ്‌ ഇസ്മായിൽ ഹനിയ്യ.

ജീവിതരേഖ[തിരുത്തുക]

1948 ലെ അറബ്-ഇസ്രായേലി യുദ്ധത്തിനിടയി അസ്കലാൻ പട്ടണത്തിൽ നിന്നും ഗസ്സയിലെ ഷാതിഅ അഭയാർത്ഥി ക്യാമ്പിൽ അഭയം തേടിയ ഒരു കുടുംബത്തിൽ 1962 ൽ ജനിച്ചു. ഗസ്സയിലെ ഇസ്ലാമിക്‌ യൂനിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം നടത്തി. പഠനകാലത്ത്‌ വിദ്യാർത്ഥി യൂനിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രണ്ട്‌ വർഷത്തേക്ക്‌ യൂനിയൻ നേതാവായി തെരെഞ്ഞെടുക്കപ്പെട്ടു. 1987ൽ അറബി സാഹിത്യത്തിൽ ബിരുദം നേടി വിദ്യാഭ്യാസം പൂർത്തിയാക്കി. 1989 ൽ ഇസ്രയേൽ ഭരണകൂടം തടവിലിട്ടത്തിനെത്തുടർന്ന് മൂന്നു വർഷം ജയിലിൽ കിടന്നു. ജയിലിൽ നിന്ന് പുറത്തു വന്ന ശേഷം ലബനാനിലേക്ക്‌ നാടു കടത്തപ്പെട്ടു. ഒരു വർഷത്തെ വിപ്രവാസജീവിതത്തിനു ശേഷം ഓസ്ലോ കരാർ വ്യവസ്ഥയനുസരിച്ച്‌ പലസ്തീനിലേക്ക്‌ മടങ്ങി. തുടർന്ന് ഇസ്ലാമിക്‌ യൂനിവേഴ്സിറ്റിയുടെ ഡീൻ ആയി ചുമതലയേറ്റു.

1997ൽ ഹമാസിന്റെ ആത്മീയ നായകനായ ശൈഖ്‌ അഹ്‌മദ്‌ യാസീൻ വിട്ടയക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഫീസ്‌ മേൽനോട്ടക്കാരനായി ചുമതലയേറ്റു. 2003ൽ ഹമാസ്‌ നേതൃത്വത്തിനെതിരെ ഇസ്രയേൽ തുടർന്നു കൊണ്ടിരുന്ന വധശ്രമങ്ങളിൽ നിന്നും കഷ്ടിച്ച്‌ രക്ഷപ്പെട്ടു. ഷൈഖ്‌ അഹ്‌മദ്‌ യാസീന്റെ വലംകയ്യായിരുന്ന ഹനിയ്യ ഫലസ്തീൻ ഇൻതിഫാദക്കനുകൂലമായ ഉറച്ച നിലപാടാണെടുത്തിരുന്നത്‌. 2005 ഡിസംബറിലെ പലസ്തീൻ നാഷണൽ അസംബ്ലിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ മാറ്റത്തിനും പരിഷ്കരണത്തിനുമായുള്ള മുന്നണിയെ നയിച്ച ഹനിയ്യ മുന്നണിക്ക്‌ ഭൂരിപക്ഷം നേടിക്കൊടുത്തു.

2006 ഫെബ്രുവരിയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ പ്രതിനിധിയായി ഹനിയ്യയെ ഹമാസ്‌ പ്രഖ്യാപിച്ചു. ഫെബ്രുവരി 20ന്‌ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

ജലാദ്‌ ഷലീത്‌ എന്ന ഇസ്രയേലി പട്ടാളക്കാരനെ വിട്ടുതരാത്ത പക്ഷം ഹനിയ്യയെ വധിക്കുമെന്ന് ഇസ്രയേൽ ഭരണകൂടം 2006 ജൂൺ 30 ന്‌ ഭീഷണിപ്പെടുത്തി.

ഫതഹ്‌, ഹമാസ്‌ വിഭാഗങ്ങൾ തമ്മിലുണ്ടായ വിഭാഗീയ ഏറ്റുമുട്ടലുകളെത്തുടർന്ന് ഹനിയ്യയുടെ വാഹനവ്യൂഹത്തിനു നേരെ വെടിവെപ്പുണ്ടായെങ്കിലും അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഹനിയ്യക്കു നേരെ നടന്നത്‌ വധശ്രമം ആയിരുന്നില്ലെന്ന് പിന്നീട്‌ ഹമാസ്‌ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

2006 ഡിസംബറിൽ റഫഹ്‌ ചെക്ക്‌ പോസ്റ്റ്‌ വഴി ഗസ്സയിലേക്ക്‌ പ്രവേശിക്കാൻ ഇസ്രയേൽ ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചില്ല. ഇസ്രയേൽ രാജ്യരക്ഷാ മന്ത്രിയായിരുന്ന അമിർ പെരെറ്റ്സിന്റെ ഉത്തരവ്‌ പ്രകാരം യൂറോപ്യൻ നിരീക്ഷകർ ചെക്ക്‌ പോസ്റ്റ്‌ അടച്ചിടുകയായിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇസ്മായീൽ_ഹനിയ്യ&oldid=3218663" എന്ന താളിൽനിന്ന് ശേഖരിച്ചത്