ഇസ്ഫാനാ
ഇസ്ഫാനാ Исфана | |
---|---|
Town | |
The sign in the northwestern corner of Isfana | |
Country | ![]() |
Region | Batken Region |
District | Leilek District |
City status | 2001 |
Government | |
• Mayor | Mukhtar Anarbotoyev |
വിസ്തീർണ്ണം | |
• Town | 2.52 കി.മീ.2(0.97 ച മൈ) |
ഉയരം | 1,320 മീ(4,330 അടി) |
ജനസംഖ്യ (2009)[1] | |
• Town | 27,962 |
• ജനസാന്ദ്രത | 11,000/കി.മീ.2(29,000/ച മൈ) |
• നഗരപ്രദേശം | 18,244 |
സമയമേഖല | UTC+6 (KGT) |
Postal code | 720400[2] |
Area code(s) | +996 3656 |
വെബ്സൈറ്റ് | http://www.isfana.org/ |
ഇസ്‍ഫാനാ (Kyrgyz: Исфана; ഉസ്‍ബെക്: Isfana, Исфана; റഷ്യൻ: Исфана) ബാറ്റ്കെൻ മേഖലയുടെ പടിഞ്ഞാറേ അറ്റത്തുള്ള കിർഗിസ്ഥാനിലെ ഒരു പട്ടണമാണ്. ഫെർഗാനാ താഴ്വരയുടെ വക്കിലായാണിതു സ്ഥിതി ചെയ്യുന്നത്. ഈ താഴ്വരയുടെ മൂന്നു ഭാഗങ്ങളും ചുറ്റി താജിക്കിസ്ഥാൻ നിലകൊള്ളുന്നു.
ലെയ്‍ലെക് ജില്ലയുടെ ഭരണകേന്ദ്രമാണ് ഇസ്‍ഫാനാ. ഇവിടെയുള്ള മറ്റു വില്ലേജുകളായ മിർസ-പാറ്റ്ച, സമത്, ചിംഗെൻ, ടയ്‍ലാൻ, അക്-ബുലാക്, ഗോൾബോ എന്നിവയും ഇസ്‍ഫാനായിലെ മേയറുടെ ഓഫീസാണ് ഭരിക്കുന്നത്. പട്ടണത്തിലെ ഓഫീസ് വെബ്‍സൈറ്റിലെ വിവരങ്ങൾ പ്രകാരം ഈ പട്ടണത്തിലെയും സമീപ ഗ്രാമങ്ങളിലെയുമുൾപ്പെടെയുള്ള ആകെ ജനസംഖ്യ ഏകദേശം 28,085. ഇസ്‍ഫാനാ പട്ടണത്തിലെ മാത്രം ജനസംഖ്യ 18,200 ആണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
ഇസ്‍ഫാനാ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാശങ്ങൾ 39°50′14″N 69°32′0″E ആണ്. ബാറ്റ്കെൻ മേഖലയുടെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇസ്‍ഫാനാ, സമുദ്രനിരപ്പിൽ നിന്ന് 1,320 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ മൂന്നു വശങ്ങളും പർവ്വതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. എല്ലാ പർവ്വതങ്ങളും പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം ദൂരെയാണ്. ഈ പർവ്വതങ്ങളിൽ ഏറ്റവും വലുത് തുർക്കിസ്ഥാൻ നിരകളാണ്.
ചരിത്രം[തിരുത്തുക]
"ഇസ്‍ഫാനാ" എന്ന പദം പദം "അസ്ബാനികാറ്റ", "അസ്ബാനികെൻറ്" അല്ളെങ്കിൽ "അസ്‍പാനാകെൻറ്" എന്ന സോഗ്‍ദിയൻ പദത്തിൽ നിന്നാണെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു. ഈ പദത്തിൻറെ അർത്ഥം "കുതിരകളുടെ നാട്" എന്നാണ്. ഇസ്‍ഫാനാ ഒൻപതാം നൂറ്റാണ്ടുമുതൽ ആളുകൾ പാർത്തു തുടങ്ങിയിരുന്നു. സോവിയറ്റ് ഭരണകാലത്ത് ഈ പ്രദേശം അനേകം മാറ്റങ്ങൾക്കു വിധേയമായി. The സെൽസോവിയറ്റ് (ഗ്രാമ സഭ) 1937 ൽ നിലവിൽ വന്നു. സെൽസോവിയറ്റ് വില്ലേജ് ഭരണകേന്ദ്രമായി 1996 ൽ രൂപാന്തരം പ്രാപിച്ചു. 2001 ൽ ഈ വില്ലേജ് ഒരു പട്ടണമായി ഉയർത്തപ്പെട്ടു.[3] പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റണ്ടു വരെയുള്ള കാലഘട്ടത്തില ഈ പട്ടണത്തിൻറ പേരു അസ്ബാനി, അപ്‍സാന, അവ്‍സോന, ഇസ്‍വോന എന്നിങ്ങനെയും അവസാനം ഇസ്‍ഫാനയെന്ന പേര് ഉറപ്പിക്കുകയും ചെയ്തു. [4]
"ഇസ്‍ഫാന" എന്ന പദം കിർഗിസ് അല്ലെന്നതിനാൽ കിർഗിസ് ദേശീയവാദികൾ പട്ടണത്തിൻറെ പേരിൻറെ കാര്യത്തിൽ പുനർവിചിന്തനം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അവർ നിർദ്ദേശിച്ച പേര് കിർഗിസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്ന ഇസ്ഖാൻ റാസാകോവിൻറ പേരാണ്.[5][6]
ആദ്യകാലചരിത്രം[തിരുത്തുക]
ഇസ്‍ഫാനാ പട്ടണം സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻറെ ആദ്യകാല ചരിത്രം മനസ്സിലാക്കണമെങ്കിൽ ഒൻപതു മുതൽ പതിനാറു വരെയുള്ള നൂറ്റണ്ടുകളിലേയ്ക്കു മടങ്ങണം.[7][8] 1957 ൽ പുരാവസ്തു ഗവേഷകനായ വൈ. എ. സാഡ്‍നെപ്രോവ്‍സ്കി 14 മുതൽ 16 വരെയുള്ള നൂറ്റാണ്ടുകളിലെ വസ്തുക്കൾ പട്ടണം നിലനിൽക്കുന്ന പ്രദേശത്തു നിന്നു കണ്ടെടുക്കുകയുണ്ടായി.[7] നുമോൺ നെഗ്‍മാറ്റോവിൻറെ അഭിപ്രായത്തിൽ ഇസ്‍ഫാന മദ്ധ്യകാലഘട്ടത്തിലെ പട്ടണമായിരുന്ന അസ്ബാനിക്കാറ്റ ആയിരുന്നുവെന്നാണ്.[7] ഈ പട്ടണം ആദ്യം ഒസ്രുഷാനായുടെ ഭാഗമായിരുന്നുവെങ്കിലും പിന്നീട് സമാനിഡ്‍സ് ആക്രമിച്ചു കീഴടക്കി. 1221 ൽ ഇസ്‍ഫാനാ പട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മംഗോളിയൻ സാമ്രാജ്യം ആക്രമിക്കുകയും അവരുടെ സാമ്രാജ്യത്തോടു ചേർക്കുകയും ചെയ്തു. മംഗോളിയരുടെ ആക്രമണമുണ്ടായ ഇസ്‍ഫാനയുടെ വടക്കുപടിഞ്ഞാറു ഭാഗം ഇപ്പോഴും അറയപ്പെടുന്നത് "മോഗുൾ ബോസ്‍ഗാൻ" എന്നാണ്. ഇതിൻറെ അർത്ഥം "മംഗോളിയരാൽ കീഴടക്കപ്പെട്ടത്" എന്നാണ്.[9]
നവീന ഇസ്‍ഫാനാ പട്ടണത്തിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് പുരാതന ഇസ്‍ഫാനാ പട്ടണം നില നിന്നിരുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ വലിയ കോട്ടകൊത്തളങ്ങളുടെ ഭാഗങ്ങൾ അവിടെ നില നിൽക്കുന്നുണ്ടായിരുന്നു. ഈ കോട്ടയുടെ ബാക്കിയുണ്ടായിരുന്ന ഭാഗങ്ങൾ 1970 കളില് ഇടിച്ചു നിരത്തപ്പെട്ടു. [4][10]
18-19th നൂറ്റാണ്ടുകൾ[തിരുത്തുക]
1709 മുതൽ 1876 വരെ ഇസ്‍ഫാനാ, കോക്കാൻറലെ ഉസ്‍ബെക് ഖനാറ്റെയുടെ ഭാഗമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ ഈ പ്രദേശം റഷ്യൻ സാമ്രാജ്യത്തിൻറെ ഭരണത്തിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്നത്തെ ഉസ്ബക്കിസ്ഥാൻ ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിൻറ കീഴിലായി.[11]
സോവിയറ്റ് ചിരിത്രം[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "2009 Population and Housing Census" (PDF). The National Statistical Committee of the Kyrgyz Republic (ഭാഷ: റഷ്യൻ). Bishkek. 2010. മൂലതാളിൽ (PDF) നിന്നും 10 August 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 May 2013.
- ↑ "Isfana". SPR (ഭാഷ: റഷ്യൻ). മൂലതാളിൽ നിന്നും 2016-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 May 2013.
- ↑ Yoqubov 2001, p. 20.
- ↑ 4.0 4.1 Yoqubov 2001, p. 9.
- ↑ "2015 is going to be the year of Iskhak Razzakov". Ata Jurt (ഭാഷ: Kyrgyz). ലക്കം. 22 (8418). 13 December 2014. പുറം. 2.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Isfana should be renamed after Iskhak Razzakov". SuLey Info (ഭാഷ: Kyrgyz). ലക്കം. 107–108. 13 December 2014. പുറം. 2.
{{cite news}}
: CS1 maint: unrecognized language (link) - ↑ 7.0 7.1 7.2 B. Oruzbayeva, സംശോധാവ്. (1987). "Isfana". Osh Oblast Encyclopedia (ഭാഷ: റഷ്യൻ). Frunze: Kyrgyz Soviet Encyclopedia. പുറം. 247.
- ↑ "Isfana: City Profile". The Association of Municipalities of the Kyrgyz Republic. മൂലതാളിൽ നിന്നും 2014-10-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 April 2013.
- ↑ Yoqubov 2001, p. 14.
- ↑ Yoqubov 2001, p. 10.
- ↑ Fierman, William (2009). "Uzbekistan". Microsoft Student. Redmond, WA: Microsoft Corporation.