ഇല്യൂഷിൻ ഐ.എൽ.-2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഐ.എൽ.-2
സോവിയറ്റ് വായുസേനയുടെ ഒരു ഐ.എൽ.-2.
സോവിയറ്റ് വായുസേനയുടെ ഒരു ഐ.എൽ.-2.
തരം ആക്രമണ വിമാനം
ഉത്ഭവ രാജ്യം സോവിയറ്റ് യൂണിയൻ
നിർമ്മാതാവ് ഇല്യൂഷിൻ
ആദ്യ പറക്കൽ 1939 ഒക്ടോബർ 2
അവതരണം 1941
ഉപയോഗം നിർത്തിയ തീയതി 1954
സ്ഥിതി ഉപയോഗത്തിലല്ല
പ്രാഥമിക ഉപയോക്താക്കൾ സോവിയറ്റ് യൂണിയൻ
ചെക്കൊസ്ലൊവാക്യ
പോളണ്ട്
ബൾഗേറിയ
മംഗോളിയ
യുഗോസ്ലാവിയ
ഹംഗറി
നിർമ്മിച്ച കാലഘട്ടം 1941-1945
നിർമ്മിച്ച എണ്ണം ഏകദേശം 36,000

ഇല്യൂഷിൻ ഐ.എൽ.-2 (ഇംഗ്ലീഷ്: Ilyushin Il-2, റഷ്യൻ: Илью́шин Ил-2) രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനുടെ പ്രാഥമികമായ ആക്രമണ വിമാനമായിരുന്നു. ഈ വിമാനത്തിനെ ഷ്ടുർമോവീക്ക് (ഇംഗ്ലീഷ്: Shturmovik, റഷ്യൻ: Штурмови́к) എന്ന പേരിലും അറിയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ കിഴക്കൻ മുന്നണിയിൽ സോവിയറ്റ് വായുസേനയുടെ പ്രധാനമായൊരു ഭാഗമായിരുന്നു ഐ.എൽ.-2. മൊത്തത്തിൽ ഇല്യൂഷിൻ ഏകദേശം 36,000[1] ഐ.എൽ.-2 വിമാനങ്ങൾ നിർമ്മിച്ചിരുന്നു. ഐ.എൽ.-2 ആണ് ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട സൈനികവിമാനം, കൂടാതെ ചരിത്രത്തിൽ ഏറ്റവും അധികം നിർമ്മിക്കപ്പെട്ട വിമാനങ്ങളിൽ രണ്ടാമത്.[2]

രൂപകൽപ്പനയും വികസനവും[തിരുത്തുക]

1930-കളിൽ സോവിയറ്റ് പ്രതിരോധ മന്ത്രാലയം ശത്രുക്കളുടെ നിലത്തുള്ള അന്തരഘടനയെയും വാഹനങ്ങളെയും ആക്രമിക്കാൻ ഉപയോഗപ്പെടുന്നൊരു വിമാനം ആവശ്യമുണ്ടെന്ന് വെളിപ്പെടുത്തി.[3] ഈ ആവശ്യത്തിന് വേണ്ടി പല വ്യത്യസ്തമായ വിമാനങ്ങൾ സോവിയറ്റ് യൂണിയനിൽ രൂപകൽപ്പന ചെയ്തിരുന്നു, പക്ഷെ ഇവയെല്ലാം തൃപ്തികരമായിരുന്നില്ല. 1938-ഇൽ സോവിയറ്റ് പ്രതിരോധ മന്ത്രാലയത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നൊരു വിമാനം സെർഗെയ് വ്ലാദിമിറോവിച്ച് ഇല്യൂഷിൻ രൂപകൽപ്പന ചെയ്തു. ടി.എസ്.കെ.ബി.-55 (TsKB-55) എന്നായിരുന്നു ഈ വിമാനത്തിൻ്റെ പേര്. ഈ വിമാനത്തിൻ്റെ പരീക്ഷണങ്ങൾ 1940 ഏപ്രിൽ വരെ നടത്തിയിരുന്നു. നിർമ്മാണം ആരംഭിച്ചപ്പോൾ ഈ വിമാനം ഐ.എൽ.-2 എന്നറിയപ്പെട്ടു. ഔദ്യോഗികമായി നിർമ്മിച്ച ആദ്യത്തെ ഐ.എൽ.-2 പറന്നത് 1941 മാർച്ച് 10-ഇനായിരുന്നു.[4]

ഉപയോക്താക്കൾ[തിരുത്തുക]

സാങ്കേതിക വിശദാംശങ്ങൾ (ഐ.എൽ.-2 എം.3)[തിരുത്തുക]

വിവരങ്ങൾ കിട്ടിയത് "Il-2 Shturmovik: Red Avenger"-ൽ നിന്ന്.[9]

സാധാരണ വിശദാംശങ്ങൾ

  • വൈമാനികരുടെ എണ്ണം: 2
  • നീളം: 11.6 മീ. (38.06 അടി)
  • ചിറകിൻ്റെ നീളം: 14.6 മീ. (47.9 അടി)
  • ഉയരം: 4.2 മീ. (13.75 അടി)
  • ചിറകിൻ്റെ വിസ്തീർണ്ണം: 38.5 ച.മീ. (414 ച.അടി)
  • ഒഴിഞ്ഞിരിക്കുമ്പോളുള്ള ഭാരം: 4,574 കി.ഗ്രാം (10,086 പൗണ്ട്)
  • നിറഞ്ഞിരിക്കുമ്പോളുള്ള ഭാരം: 6,240 കി.ഗ്രാം (13,759 പൗണ്ട്)
  • പറന്നുയരാൻ സാധിക്കുന്ന പരമാവധി ഭാരം: 6,360 കി.ഗ്രാം (14,201 പൗണ്ട്)
  • എഞ്ചിൻ: 1 × മിക്കുലിൻ എ.എം.-38 എഫ്. ദ്രാവകം കൊണ്ട് തണുപ്പിക്കുന്ന വി.-12 എഞ്ചിൻ


ശേഷികൾ

  • പരമാവധി വേഗത: 405 കി.മീ. മണിക്കൂറിൽ (252 മൈൽ മണിക്കൂറിൽ)
  • പരിധി: 724 കി.മീ. (450 മൈൽ)
  • സുഖമായി പറക്കാവുന്ന പരമാവധി ഉയരം: 5,500 മീ. (18,045 അടി)
  • ഉയരുന്നതിൻ്റെ നിരക്ക്: 10.4 മീ. സെക്കണ്ടിൽ (2,050 അടി മിനിറ്റിൽ)
  • ചിറകിൻ മേലുള്ള ഭാരം: 160 കി.ഗ്രാം/ച.മീ. (31.3 പൗണ്ട്/ച.അടി)
  • ശക്തി/പിണ്ഡം: 210 വാട്ട്/കി.ഗ്രാം (0.13 ഹോഴ്സ്പവർ/പൗണ്ട്)


ആയുധങ്ങൾ

  • തോക്കുകൾ:
    • 2 × മുന്നോട്ട് വെടിവയ്ക്കുന്ന 23 മി.മീ. വി.വൈ.എ.-23 കാനനുകൾ
    • 2 × മുന്നോട്ട് വെടിവയ്ക്കുന്ന 7.62 മി.മീ. ഷ്കാസ് യന്ത്രത്തോക്കുകൾ
    • 1 × കായികമായി ലക്ഷ്യം വയ്ക്കെണ്ട 12.7 മി.മീ. ബെറെസിൻ യു.ബി.ടി. യന്ത്രത്തോക്ക് പുറകിൽ
  • റോക്കറ്റുകൾ:
    • 4 × ആർ.എസ്.-82 റോക്കറ്റുകൾ അല്ലെങ്കിൽ
    • 4 × ആർ.എസ്.-132 റോക്കറ്റുകൾ അല്ലെങ്കിൽ
    • 4 × ആർ.ഒ.എഫ്.എസ്.-132 റോക്കറ്റുകൾ
  • ബോംബുകൾ: 600 കി.ഗ്രാം (1,333 പൗണ്ട്) വരെ ഭാരമുള്ള ബോംബുകൾ

കുറിപ്പുകൾ[തിരുത്തുക]

  1. "Ilyushin Il-2". Encyclopædia Britannica. 2014 ജൂലൈ 20. Retrieved 2020 ഡിസംബർ 23. {{cite web}}: Check date values in: |access-date= and |date= (help)
  2. ക്രെല്ലിൻ, എവലിൻ (2016 സെപ്റ്റംബർ 26). "Stalin's "Essential Aircraft:" Ilyushin Il-2 in WWII". Smithsonian National Air and Space Museum. Retrieved 2020 ഡിസംബർ 23. {{cite web}}: Check date values in: |access-date= and |date= (help)
  3. മൂർ 2015, പേജ് 40.
  4. മൂർ 2015, പേജ് 49.
  5. 5.0 5.1 മൂർ 2015, പേജ് 272
  6. 6.0 6.1 6.2 മൂർ 2015, പേജ് 273
  7. മൂർ 2015, പേജ് 274
  8. മൂർ 2015, പേജ് 271
  9. മൂർ 2015, പേജ് 337-338

അവലംബം[തിരുത്തുക]

  • മൂർ, ജേസൺ (2015). Il-2 Shturmovik: Red Avenger. സ്റ്റ്രൗഡ്: ഫോണ്ട്ഹിൽ മീഡിയ ലിമിറ്റഡ്.
"https://ml.wikipedia.org/w/index.php?title=ഇല്യൂഷിൻ_ഐ.എൽ.-2&oldid=3501699" എന്ന താളിൽനിന്ന് ശേഖരിച്ചത്