ഇലാം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ilam

इलाम जिल्ला
ഇലാം ജില്ലയെ പ്രശസ്തമാക്കുന്നത് സമൃദ്ധമായ ചായത്തോട്ടങ്ങളാണ്‌.
ഇലാം ജില്ലയെ പ്രശസ്തമാക്കുന്നത് സമൃദ്ധമായ ചായത്തോട്ടങ്ങളാണ്‌.
Location of Ilam
Location of Ilam
CountryNepal
Region{{{region}}}
Municipality
List
വിസ്തീർണ്ണം
 • ആകെ1,703 കി.മീ.2 (658 ച മൈ)
ഉയരം
(maximum)
3,636 മീ(11,929 അടി)
ജനസംഖ്യ
 (2011[1])
 • ആകെ2,90,254
 • ജനസാന്ദ്രത170/കി.മീ.2(440/ച മൈ)
സമയമേഖലUTC+5:45 (NPT)
Main language(s)Limbu, Nepali
വെബ്സൈറ്റ്www.ddcilam.gov.np source:Nakul Niroula

കിഴക്കൻ നേപ്പാളിലെ പ്രവിവിശ്യ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് ഇലാം ജില്ല - Ilam district (Nepali: इलाम जिल्लाaudio speaker iconListen ). 1703 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ജില്ല മലയോര ജില്ലയാണ്. 2011 സെൻസസ് പ്രകാരം 290,254ആണ് ഇവിടത്തെ ജനസംഖ്യ.[1] ഇലാം മുൻസിപ്പാലിറ്റിയാണ് ജില്ലയുടെ ഭരണ സിരാകേന്ദ്രം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ടുവിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ജില്ലയുടെ സ്ഥാനം.

ആകർഷണം[തിരുത്തുക]

അപൂർവ്വ ഇനം പക്ഷികളും ചെമ്പൻ പാണ്ടയെയും കണ്ടുവരുന്ന ഇനാം മേഖല ഗവേഷകരുടെയും സഞ്ചാരികളുടെയും ഇഷ്ട പ്രദേശമാണ്. ദക്ഷിണ നേപ്പാളിന്റെയും ഉത്തരേന്ത്യയുടെയും താഴ്ന്ന പ്രദേശമായ തരായിയുടെ ഭാഗമായ ഈ പ്രദേശം ഹിമാലയത്തിന്റെ പുറത്തുള്ള താഴ്‌വര കുന്നിൻ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

ആന്തു കുളം, അതിന്റെ ചുറ്റുപാടിൽ നിറം പ്രതിഫലിപ്പിക്കുന്നു

സിനോ-തിബത്തൻ ഭാഷയായ ലിമ്പു ഭാഷയിലെ കെട്ടുപ്പിണഞ എന്ന അർത്ഥമുള്ള ലി , പാത (റോഡ്) എന്നർത്ഥമുള്ള ലാം എന്നീ വാക്കുകൾ ചേർന്നാണ് ഇലാം എന്ന പദം ഉദ്ഭവിച്ചത്.

ചരിത്രം[തിരുത്തുക]

കന്യാം ചായത്തോട്ടം

ഇന്നത്തെ രൂപത്തിലുള്ള നേപ്പാളിന്റെ ഏകീകരണത്തിന് മുൻപ് ലിമ്പുവാൻ രാജവംശ പ്രദേശത്തെ പത്തു സ്വതന്ത്ര സ്‌റ്റേറ്റുകളിൽ ഒന്നായിരുന്നു ഇലാം. എഡി 1813 വരെ ലംഗ്ഡം രാജവംശത്തിലെ രാജാവായിരുന്ന ഹാങ്ഷു ഫുഹ ലിങ്ഡമായിരുന്നു സഖ്യരാഷ്ട്രമായി ഈ പ്രദേശം ഭരിച്ചിരുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ഇലാം_ജില്ല&oldid=3262234" എന്ന താളിൽനിന്ന് ശേഖരിച്ചത്