ഇപിഎഫ്എൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Swiss Federal Institute of Technology in Lausanne
École polytechnique fédérale de Lausanne
Logo EPFL.svg
തരം Public
സ്ഥാപിതം 1853[1]
ബജറ്റ് 965 million CHF[2]
President Martin Vetterli
അദ്ധ്യാപകർ
3,971 (2016) [3]
കാര്യനിർവ്വാഹകർ
1,195 (2016) [3]
വിദ്യാർത്ഥികൾ 10,536 (headcount 2016, 27.7% female, 57.4% foreign nationals)[3]
ബിരുദവിദ്യാർത്ഥികൾ 5,418 (2016)[3]
4,925 (2016)[3]
സ്ഥലം Écublens (near Lausanne), Vaud, Switzerland
46°31′13″N 6°33′56″E / 46.52028°N 6.56556°E / 46.52028; 6.56556Coordinates: 46°31′13″N 6°33′56″E / 46.52028°N 6.56556°E / 46.52028; 6.56556
ക്യാമ്പസ് Urban
ഭാഷ French, English (only Masters and upwards)
Nationalities 125+
അഫിലിയേഷനുകൾ AUF, EUA, Eurotech, CLUSTER, RESCIF and TIME
വെബ്‌സൈറ്റ് www.epfl.ch

EPFL; (സ്വസ്സ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട്ം ഓഫ് ടെക്നോളജി ഇൻ ലൌസെയിൻ) സ്വിറ്റ്സർലാന്റിലെ ലൗസനിൽ സ്ഥിതിചെയ്യുന്ന പ്രകൃതി ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും പ്രത്യേക പരിശീലനം നൽകുന്ന ഒരു ഗവേഷണ സ്ഥാപനവും യൂണിവേഴ്സിറ്റിയുമാണ്.[4] സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോംപ്ലെക്സിന് മൂന്നു പ്രധാന ദൗത്യങ്ങളാണുള്ളത്; വിദ്യാഭ്യാസം, ഗവേഷണം, അന്താരാഷ്ട്ര തലത്തിൽ ഉന്നത സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുക എന്നിവയാണവ. ഇപിഎഫ്എൽ ലോകത്തെ മുൻനിര സർവകലാശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു.

2017/2018 ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഈ സർവ്വകലാശാല എല്ലാ മേഖലകളിലും ലോകത്തെ 12 ാം സ്ഥാനത്താണ്. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഇപിഎഫ്എൽ, എൻജിനീയറിങ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ലോകത്തിലെ 11-ആമത്തെ മികച്ച വിദ്യാലയമാണ്.[5][6]

EPFL സ്വിറ്റ്സർലൻഡിലെ ഫ്രഞ്ച് സംസാരിക്കുന്ന പ്രദേശത്തും സഹോദരി സ്ഥാപനമായ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇൻ സൂറിച്ച് (ETH സൂറിച്ച്) സ്വിറ്റ്സർലൻഡിലെ ജർമ്മൻ ഭാഷ സംസാരിക്കുന്ന ഭാഗത്തുമായാണ് സ്ഥിതിചെയ്യുന്നത്. നിരവധി പ്രത്യേക ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഈ രണ്ടു യൂണിവേഴ്സിറ്റികളും ചേർന്ന് സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൊമെയ്ൻ (ETH Domain) രൂപപ്പെടുന്നു. ഇതു ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക് അഫയേഴ്സ്, എജ്യുക്കേഷൻ ആൻഡ് റിസർച്ചിനെ നേരിട്ട് ആശ്രയിച്ചാണ് നിലനിൽക്കുന്നത്.[7] ഗവേഷണ-പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇപിഎഫ്എൽ, ഒരു ആണവ റിയാക്ടറായ CROCUS,[8] ടോക്കാമാക് ഫ്യൂഷൻ റിയാക്റ്റർ,[9] ബ്ലൂ ജീൻ / ക്യു സൂപ്പർകമ്പ്യൂട്ടർ,[10] പി 3 ബയോ-ഹസാഡ് സൗകര്യങ്ങൾ എന്നിവയും പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. "EPFL at a glance - EPFL". 28 May 2015. ശേഖരിച്ചത് 19 July 2015. 
  2. "EPFL Annual Report 2015". EPFL. 
  3. 3.0 3.1 3.2 3.3 3.4 "EPFL en ciffres". EPFL. ശേഖരിച്ചത് Feb 2017. 
  4. "Ecole Polytechnique Fédérale de Lausanne (EPFL)". http://www.studyinginswitzerland.ch. 
  5. https://www.timeshighereducation.com/world-university-rankings/2017/subject-ranking/engineering-and-IT#!/page/0/length/25/sort_by/rank/sort_order/asc/cols/stats. ശേഖരിച്ചത് 22 June 2017.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
  6. "QS World University Rankings 2018". Top Universities. ശേഖരിച്ചത് 8 June 2017. 
  7. "École polytechnique fédérale de Lausanne EPFL". http://academicpositions.eu. 
  8. "Crocus – Forschungsreaktor der Eidgenössischen Technischen Hochschule Lausanne (EPFL)". http://www.energienucleaire.ch. 
  9. "Shaping the Future of Fusion". https://www.efda.org. 27 May 2013. 
  10. "IBM BlueGene supercomputer". http://www.neuronano.net. 
"https://ml.wikipedia.org/w/index.php?title=ഇപിഎഫ്എൽ&oldid=2612260" എന്ന താളിൽനിന്നു ശേഖരിച്ചത്