ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ദ്രാവതി നദി (നേപ്പാൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Indravati River/ Melamchi Khola
Indravati River
CountryNepal
Physical characteristics
പ്രധാന സ്രോതസ്സ്Himalayas
നദീമുഖംSun Kosi at Dolalghat
27°38′46″N 85°42′14″E / 27.646°N 85.704°E / 27.646; 85.704
നദീതട പ്രത്യേകതകൾ
River systemKoshi River

ഇന്ദ്രാവതി നദി (Nepali: इन्द्रावती नदी) നേപ്പാളിൽ സൺ കോശി നദിയുടെ കൈവഴിയാണ്.[1] പത്തൊൻപതാം നൂറ്റാണ്ട് വരെ ഇതിനെ "മേലാംചി" അല്ലെങ്കിൽ "മേലാംചു" എന്ന് വിളിച്ചിരുന്നു.[2]

ഒഴുക്കുപാത

[തിരുത്തുക]

ഇന്ദ്രാവതി നദിയുടെ ഉറവിടം ഹിമാലയത്തിന്റെ തെക്കോട്ട് അഭിമുഖമായ ചരിവുകളിലാണ് സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള ചരിവുമാനം, ചെങ്കുത്തായ പാർശ്വങ്ങൾ, നദീതടത്തിലെ വലിയ ഉരുളൻപാറകളും കല്ലുകളും, വലിയ ദ്രുതധാരകളും ഇതിന്റെ ഉപരിഭാഗത്തെ ഒഴുക്കിന്റെ സവിശേഷതകളാണ്. ആൽപൈൻ, ഉപ ആൽപൈൻ, മിതശീതോഷ്ണ വനങ്ങൾ എന്നിവയിലൂടെ ഇത് ഒഴുകുന്നു. അതിന്റെ താഴ്ഭാഗത്ത് ജനവാസകേന്ദ്രങ്ങളുണ്ട്. കാഠ്മണ്ഡു തടത്തിന്റെ കിഴക്കൻ ചരിവുകൾ ഉൾപ്പെടുന്ന ഇന്ദ്രാവതിയുടെ നീർത്തടപ്രദേശം ഇന്ദ്രാവതി – സൺ കോശി ജലവിഭാജകം വരെ നീണ്ടുകിടക്കുന്നു.[3]

കാഠ്മണ്ഡുവിനെ നേപ്പാൾ-ടിബറ്റ് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ആർനിക്കോ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ദൊലാൽഘട്ടിലാണ് ഇന്ദ്രാവതി സൺ കോശിയുമായി സന്ധിക്കുന്നത്.[4]

കോശി നദീവ്യവസ്ഥ

[തിരുത്തുക]

കിഴക്കൻ നേപ്പാളിൽ കോശി നദി ഒഴുകുന്നു. കിഴക്കൻ-മധ്യ നേപ്പാളിൽ ഏഴ് നദികൾ ചേരുന്നതിനാലാണ് ഇത് സപ്തകോശി നദി എന്നും അറിയപ്പെടുന്നത്. കോശി നദീവ്യവസ്ഥയിലെ പ്രധാന നദികൾ സൺ കോശി, ഇന്ദ്രാവതി, തമ കോശി, ഭോട്ടെ കോശി, ദുധ് കോശി, അരുൺ, തമൂർ നദികൾ എന്നിവയാണ്. സപ്തകോശി നദി ചത്ര മലയിടുക്കിലൂടെ തെക്കൻ ദിശയിൽ ഒഴുകി വടക്കൻ ബിഹാർ വഴി ഗംഗയിൽ ചേരുന്നു.[1][5]

ഭൂകമ്പം

[തിരുത്തുക]

2015 ഏപ്രിലിലെ നേപ്പാൾ ഭൂകമ്പത്തിന്റെ വിള്ളൽ കാഠ്മണ്ഡുവിന്റെ വടക്കുപടിഞ്ഞാറ് 80 കി.മീ. അകലെ ആരംഭിച്ച് ഏകദേശം 130 കി.മീ. കിഴക്കോട്ട് വ്യാപിച്ചു; നേപ്പാളിന്റെ തലസ്ഥാന നഗരത്തിന് നേരിട്ട് കീഴിലുള്ള പ്രദേശത്തെ ഇത് വിണ്ടുകീറി. ഇന്ദ്രാവതി നദിയുടെ പടിഞ്ഞാറൻ അതിരുകളിലെ മേഖലയിലാണ് വിള്ളൽ അവസാനിക്കുന്നത്.[6]

അവലംബം

[തിരുത്തുക]
  1. 1 2 Sharma, U. P. (1996). Ecology of the Koshi river in Nepal-India (north Bihar): a typical river ecosystem. In: Jha, P. K., Ghimire, G. P. S., Karmacharya, S. B., Baral, S. R., Lacoul, P. (eds.) Environment and biodiversity in the context of South Asia. Proceedings of the Regional Conference on Environment and Biodiversity, March 7–9, 1994, Kathmandu. Ecological Society, Kathmandu. Pp 92–99.
  2. ↑ Malla, K. P. (1983). River-names of the Nepal valley: A study in cultural annexation. Contributions to Nepalese Studies 10 (2): 57–68.
  3. ↑ Negi, S. S. (1991). "Indravati River". Himalayan Rivers, Lakes, and Glaciers. New Delhi: Indus Publishing Company. p. 75. ISBN 9788185182612.
  4. ↑ Dorje, G. (1999). Tibet Handbook: with Bhutan. Bath: Footprint Handbooks. ISBN 9781900949330.
  5. ↑ Negi, S. S. (1991). "Kosi River System". Himalayan Rivers, Lakes, and Glaciers. New Delhi: Indus Publishing Company. pp. 89–90. ISBN 9788185182612.
  6. ↑ http://earthquake-report.com/2015/04/25/massive-earthquake-nepal-on-april-25-2015/ Archived 2018-12-24 at the Wayback Machine subsection May 9 Update 10:52 UTC