ഇന്ത്യയിലെ ഫെമിനിസ്റ്റു പ്രസ്ഥാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഫെമിനിസ്റ്റു പ്രസ്ഥാനങ്ങൾ ഇന്ത്യയിലെ സ്ത്രീകൾക്ക് രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും വാണിജ്യപരമായുമുള്ള അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ്. ഇവ ഇന്ത്യയ്ക്കകത്തുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നു. ലോകത്തെ മറ്റു സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സഹോദരപ്രസ്ഥാനങ്ങളെപ്പോലെ ഇന്ത്യയിലെ ഫെമിനിസ്റ്റു പ്രസ്ഥാനങ്ങളും ഇന്ത്യയിൽ ലിംഗസമത്വത്തിനും തുല്യനീതിക്കും തുല്യ വേതനത്തിനും ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നി മേഖലകളിൽ തുല്യാവസരങ്ങൾക്കും തുല്യ രാഷ്റ്റ്രീയ അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നു. [1] ഇന്ത്യയിലെ ഫെമിനിസ്റ്റുകൾ പൊതുവേ പുരുഷകേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥയുള്ള ഇന്ത്യൻ സമൂഹത്തിൽ പിന്തുടർച്ചാവകാശം, വിധവകൾക്കു നേരിടേണ്ട സതി പോലുള്ള സാമൂഹ്യ അന്യായങ്ങൾ തുടങ്ങിയവക്കെതിരെയും പൊരുതുന്നു.

ഇന്ത്യയിലെ ഫെമിനിസ്റ്റു പ്രസ്ഥാനചരിത്രത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. ഇതിൽ ആദ്യ ഘട്ടം യൂറോപ്യന്മാരായ കോളണിസ്റ്റുകൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് സതി പോലുള്ള ദുരാചാരങ്ങൾക്കെതിരെ സംസാരിച്ചത്. രണ്ടാം ഘട്ടം 1915 മുതൽ ഇന്ത്യൻ സ്വാതന്ത്ര്യസമരഭാഗമായ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ സ്ത്രീപ്രസ്ഥാനങ്ങളുമായി ബന്ധിപ്പിച്ചത്. ഈ സമയം സ്വതന്ത്രമായ അനേകം സ്ത്രീ വിമോചന പ്രസ്ഥാനങ്ങൽ വളർന്നു വന്നു. ഇതിന്റെ അവസാന ഘട്ടമായ മൂന്നാം ഘട്ടം സ്വാതന്ത്ര്യാനന്തര പ്രസ്ഥാനങ്ങളാണ്. അവ സ്തീകളെ വീട്ടിലും പണിയിടങ്ങളിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും അവകാശങ്ങൾക്കു വേണ്ടി പോരാടാൻ പ്രാപ്തമാക്കി.

അവലംബം[തിരുത്തുക]

  1. Ray, Raka. Fields of Protest: Women's Movements in India. University of Minnesota Press; Minneapolis, MN. 1999. Page 13.