ആൽപൈൻ കൌണ്ടി, കാലിഫോർണിയ
ആൽപൈൻ കൌണ്ടി, കാലിഫോർണിയ | |||
---|---|---|---|
County of Alpine | |||
A road sign denoting the Alpine County line along California State Route 89 during a snowstorm in May 2008. | |||
| |||
Location in the state of California | |||
California's location in the United States | |||
Country | United States of America | ||
State | California | ||
Region | Sierra Nevada | ||
Incorporated | March 16, 1864[1] | ||
County seat | Markleeville | ||
Largest community | Markleeville | ||
• ആകെ | 743 ച മൈ (1,920 ച.കി.മീ.) | ||
• ഭൂമി | 738 ച മൈ (1,910 ച.കി.മീ.) | ||
• ജലം | 4.8 ച മൈ (12 ച.കി.മീ.) | ||
ഉയരത്തിലുള്ള സ്ഥലം | 11,464 അടി (3,494 മീ) | ||
• ആകെ | 1,175 | ||
• കണക്ക് (2015)[3] | 1,110 | ||
• ജനസാന്ദ്രത | 1.6/ച മൈ (0.61/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific Standard Time) | ||
• Summer (DST) | UTC-7 (Pacific Daylight Time) | ||
Area codes | 209, 530 | ||
FIPS code | 06-003 | ||
GNIS feature ID | 1675840 | ||
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഒരു കൌണ്ടിയാണ് ആൽപൈൻ. 2010 ലെ സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ1,175 ആണ്. കാലിഫോർണിയ സംസ്ഥാനത്തെ ജനസംഖ്യ ഏറ്റവും കുറവുള്ള കൌണ്ടിയാണിത്. കൌണ്ടി സീറ്റ് മാർക്ലീവില്ലെയിൽ (Markleeville) സ്ഥിതി ചെയ്യുന്നു. സംയോജിപ്പിക്കപ്പെട്ട പട്ടണങ്ങളൊന്നുംതന്നെ ഈ കൌണ്ടിയിലില്ല. തഹോയി തടാകത്തിനും യോസ്മൈറ്റ് ദേശീയോദ്യാനത്തിനുമിടയിൽ സിയേറാ നെവാദയിലാണ് ആൽപൈൻ കൌണ്ടി സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]1864 മാർച്ച 16 നാണ് ഈ കൌണ്ടി സ്ഥാപിക്കപ്പെടുന്നത്. അക്കാലത്ത് ഈ മേഖലയിൽ വെള്ളി ഖനികൾ കണ്ടുപിടിച്ചിരുന്നു. കൌണ്ടിയുടെ പേര് സ്വിറ്റസർലാൻറിലെ ആൽപൈൻ പ്രദേശവുമായുള്ള സാദൃശ്യമാണ് ഈ പേരു നൽകാനുള്ള കാരണം. അമഡോർ, കലവെറാസ്, എൽ ഡൊറാഡോ, മോണോ, ട്യോലുമ്നെ തുടങ്ങിയ കൌണ്ടികളുടെ ഭാഗങ്ങൾ ചേർത്താണ് ഈ കൌണ്ടി രൂപീകിരിക്കപ്പെട്ടത്. കൌണ്ടി രൂപപ്പെടുന്ന കാലത്ത് ഇവിടെ ഏകദേശം 11,000 ജനങ്ങളുണ്ടായിരുന്നു. അക്കാലത്ത് കൌണ്ടിസീറ്റ് സിൽവർ മൌണ്ടൻ സിറ്റിയിൽ ആയിരുന്നു. വെള്ളിഖനികൾ ലാഭകരമല്ലാത്ത അവസ്ഥ വന്നുചേർന്നതോടെ ജനസംഖ്യ 1,200 ആയി കുറഞ്ഞു. 1875 ൽ കൌണ്ടിസീറ്റ് മാർക്ലിവില്ലെയിലേയ്ക്കു സ്ഥാനമാറ്റം നടത്തി. സിൽവർ റഷ് കാലത്തിനു ശേഷം കൌണ്ടിയിലെ സാമ്പത്തിക വ്യവസ്ഥ കൃഷി, മേച്ചിൽ പ്രദേശങ്ങളിൽ നിന്നുള്ള വരുമാനം, മരവ്യവസായം എന്നിവയെ ആശ്രയിച്ചായിരുന്നു. 1920 ൽ കൌണ്ടിയിലെ ജനസംഖ്യ 200 പേർ മാത്രമായിരുന്നു. 1960 കളിൽ ബീയർ വാലി, കിർക്ക് വുഡ് എന്നിവിടങ്ങളിലെ സ്കീയിങ് റിസോർട്ടുകളുടെ നിർമ്മാണത്തോടെ ജനസംഖ്യ ക്രമേണ ഉയർന്ന് ഇന്നത്തെ നിലയിലെത്തി.
ഭൂമിശാസ്ത്രം
[തിരുത്തുക]ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കൌണ്ടിയുടെ ആകെ വിസ്തീർണ്ണം 743 സ്ക്വയർ മൈലാണ് (1,920 km2). ഇതിൽ, 738 സ്ക്വയർ മൈൽ പ്രദേശം (1,910 km2) കരഭൂമിയും ബാക്കി 4.8 സ്ക്വയർ മൈൽ പ്രദേശം (12 km2) (0.7%) ജലവുമാണ്. ആൽപൈൻ കൌണ്ടിയുടെ 96 ശതമാനവും ഫെഡറൽ ഗവൺമെൻറ് ഉടമസ്ഥതയിലാണുള്ളത്.
ദേശീയ സംരക്ഷിത പ്രദേശങ്ങൾ
· എൽഡൊറാഡോ ദേശീയ വനം (ഭാഗികമായി)
· സ്റ്റാനിസ്ലസ് ദേശീയ വനം (ഭാഗികം)
· ടോയിയാബ് ദേശീയ വനം (ഭാഗികം)
അവലംബം
[തിരുത്തുക]- ↑ "Alpine County General Plan" (PDF). February 2009. p. 7. Archived from the original (PDF) on 2011-07-21. Retrieved 2011-03-10.
- ↑ "Sonora Peak". Peakbagger.com. Retrieved March 30, 2015.
- ↑ 3.0 3.1 "American Fact Finder - Results". United States Census Bureau. Retrieved April 1, 2015.