ആർ. ശ്യാം കൃഷ്ണൻ
മലയാളത്തിലെ ഒരു ചെറുകഥാകൃത്താണ് ആർ. ശ്യാം കൃഷ്ണൻ.[1] കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2024ലെ 'യുവസാഹിത്യ പുരസ്കാരം', മീശക്കള്ളൻ എന്ന ചെറുകഥാ സമാഹാരത്തിലൂടെ ശ്യാംകൃഷ്ണനു ലഭിച്ചു.[2][3] ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തിന് കെ.വി. അനൂപ് ചെറുകഥാപുരസ്കാരവും സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[4][1]
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ കൊളച്ചേരി പെരുമാച്ചേരി സ്വദേശിയാണ് ശ്യാം കൃഷ്ണൻ.[1] [5] കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കന്ററി സ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസവും, കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും നേടി. തുടർന്ന് ഭുവനേശ്വറിലെ ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.ഡി. ബിരുദം നേടി. ഇപ്പോൾ കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിൽ ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു[6]. അച്ഛൻ: എ.പി. രമേശൻ അമ്മ: ഒ.സി. പ്രസന്ന ഭാര്യ പി.ജി. കാവ്യ[5][6]
കൃതികൾ
[തിരുത്തുക]- മീശക്കള്ളൻ(ചെറുകഥാ സമാഹാരം)[7]
പുരസ്കാരങ്ങൾ
[തിരുത്തുക]- മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥാപുരസ്കാരം - രണ്ടാം സ്ഥാനം - 2020[6]
- സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാര- 2023
- കെ.വി. അനൂപ് ചെറുകഥാപുരസ്കാരം- 2023
- കേന്ദ്ര സാഹിത്യ അക്കാദമിയുവസാഹിത്യ പുരസ്കാരം- 2024
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാം കൃഷ്ണന്". deshabhimani. 2023-10-23. Archived from the original on 2024-06-16. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ശ്യാംകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരം". mathrubhumi. 2024-06-15. Archived from the original on 2024-06-16. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കേന്ദ്ര സാഹിത്യ യുവപുരസ്കാരം ശ്യാം കൃഷ്ണന്; ബാലസാഹിത്യ പുരസ്കാരം ഉണ്ണി അമ്മയമ്പലത്തിന്". samakalikamalayalam. 2024-06-15. Archived from the original on 2024-06-16. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കെ.വി. അനൂപ് ചെറുകഥാപുരസ്കാരം ശ്യാം കൃഷ്ണന് സമ്മാനിച്ചു". mathrubhumi. 2024-02-29. Archived from the original on 2024-03-28. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 5.0 5.1 "വായനയിലേക്ക് കൊണ്ടു വന്നത് അമ്മ, ജീവിതസഖിയെ കണ്ടെത്തിയത് സാഹിത്യ ക്യാംപിൽ; ശ്യാംകൃഷ്ണൻ പറയുന്നു". മനോരമഓൺലൈൻ. മലയാള മനോരമ. Archived from the original on 2024-06-28. Retrieved 28 ജൂൺ 2024.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 6.0 6.1 6.2 "അംഗീകാരങ്ങൾ പ്രചോദനമാണ്, എഴുത്തിന് ഉത്തരവാദിത്വം കൂടും- ശ്യാംകൃഷ്ണൻ". മാതൃഭൂമി. Archived from the original on 28 ജൂൺ 2024. Retrieved 28 ജൂൺ 2024.
- ↑ "കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ശ്യാംകൃഷ്ണൻ ആർ ന്". dcbooks. 2024-06-15. Archived from the original on 2024-06-16. Retrieved 2024-06-16.
{{cite web}}
: CS1 maint: bot: original URL status unknown (link)