ആർ. വിനയ് കുമാർ
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | രംഗനാഥ് വിനയ് കുമാർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | കർണാടക, ഇന്ത്യ | 12 ഫെബ്രുവരി 1984|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകൈ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ പേസ് ബൗളിങ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏക ടെസ്റ്റ് (ക്യാപ് 274) | 13 ജനുവരി 2012 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 183) | 28 മേയ് 2010 v സിംബാവേ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 5 ഫെബ്രുവരി 2012 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 29) | 11 മേയ് 2010 v ശ്രീലങ്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 30 മാർച്ച് 2012 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004/05– | കർണാടക ക്രിക്കറ്റ് ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008-2010, 2012- | റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011 | കൊച്ചി ടസ്കേഴ്സ് കേരള | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2014–present | കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 5 ഫെബ്രുവരി 2012 |
ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വിനയ് കുമാർ (കന്നഡ: ವಿನಯ್ ಕುಮಾರ್. ജനനം: 12 ഫെബ്രുവരി 1984).
ജനനം
[തിരുത്തുക]കർണാടകയിലെ ഡാവൻഗേരിൽ 1984 ഫെബ്രുവരി 12ന് ജനിച്ചു.[1]
പഠനം
[തിരുത്തുക]വിനയ് കുമാർ ഡാവൻഗേരിലെ സർക്കാർ സ്ക്കൂളിൽ പഠിച്ചു. തുടർന്ന് എ.ആർ.ജി കോളേജിൽ വിരുദം നേടി.
കരിയറിന്റെ തുടക്കം
[തിരുത്തുക]വിനയ് കുമാർ 2004-05 സീസണിലെ രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കളിച്ചുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2007-08 രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമായിരുന്നു വിനയ്.[2][3] 2008ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാഗ്ലൂരിനു വേണ്ടി കളിച്ചു. 2009-10 രഞ്ജി, ദുലീപ് ട്രോഫിയിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് വിനയ് ആയിരുന്നു. 2010ലെ ഐപിഎലിൽ വിനയ് 16 വിക്കറ്റ് വീഴ്ത്തി ആ ടൂർണമെന്റിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായി.[4] ഈ പ്രകടനം വിനയിയെ 2010ലെ ട്വന്റി20 ലോകകപ്പിൽ കളിക്കാനുള്ള അവസരം നൽകി. ടൂർണമെന്റിൽ ശ്രീലങ്കയ്ക്കെതിരെ 4 ഓവറിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് ഴ്ത്തി. ആ മത്സരം ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചിരുന്നു.
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]2010ലെ ട്വന്റി20 ലോകകപ്പിനു ശേഷം ഹരാരെയിൽ സിംബാവെക്കെതിരെ തന്റെ ആദ്യ ഏകദിന മത്സരം വിനയ് കളിച്ചു. മത്സരത്തിൽ 51 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.ആ മത്സരത്തിൽ ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചിരുന്നു. പരിക്കേറ്റതിനാൽ അടുത്ത മത്സരത്തിൽ വിനയ്ക്ക് പകരക്കാരനായി അഭിമന്യു മിഥുൻ കളിച്ചു. എന്നാൽ 2010 ഒക്ടോബറിൽ ഇന്ത്യൻ ടീമിൽ വിനയ് തിരിച്ചെത്തി. 2011ലെ ഐപിഎലിൽ കൊച്ചി ടസ്കേഴ്സ് കേരള ടീമിനുവേണ്ടി കളിച്ചു. ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരെയുള്ള പരമ്പരയിലും വിനയ് കളിച്ചിരുന്നു.വെസ്റ്റിൻഡീസിനെതിരെ കളിച്ച മത്സരത്തിൽ 46 റൺസ് വഴങ്ങി 1 വിക്കറ്റ് നേടി. ഇംഗ്ലണ്ടിനെതിരെ 3 മത്സരങ്ങളിൽനിന്ന് 2വിക്കറ്റ് വീഴ്ത്തി. 2011-12 ൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ വരുൺ ആരോണിനു പകരക്കാരനായി വിനയ് കളിച്ചു. പരമ്പരയിലെ മൂന്നാം മത്സരത്തിൽ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. 2014 ഐപിഎലിൽ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനു വേണ്ടിയായിരിക്കും വിനയ് കളിക്കുക.
അവലംബം
[തിരുത്തുക]- ↑ "India / Players / Vinay Kumar". ESPNcricinfo. Retrieved 2 February 2012.
- ↑ "Records / Ranji Trophy Super League, 2007/08 / Most wickets". ESPNcricinfo. Retrieved 1 February 2012.
- ↑ "India / Players / Vinay Kumar". ESPNcricinfo. Retrieved 1 February 2012.
- ↑ "Consistency finally pays off for Vinay Kumar". www.indianexpress.com. 28 April 2010. Retrieved 1 February 2012.