ആർ.എസ്.എസ്. ഫീഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആർ.എസ്സ്.എസ്സ്. എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആർ.എസ്സ്.എസ്സ്. (വിവക്ഷകൾ) എന്ന താൾ കാണുക. ആർ.എസ്സ്.എസ്സ്. (വിവക്ഷകൾ)
RSS
Code postal

മോസില്ല തണ്ടർബേഡിൽ ആർ.എസ്.എസിനു നൽകിയിരിക്കുൻ ചിഹ്നത്തിന്റെ സ്ക്രീൻഷോട്ട്
എക്സ്റ്റൻഷൻ.rss, .xml
ഇന്റർനെറ്റ് മീഡിയ തരംapplication/rss+xml (Registration Being Prepared)[1]
പ്രാഗ്‌രൂപംXML

സ്ഥിരമായി പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബ്ലോഗുകൾ, വാർത്താതലക്കെട്ടുകൾ, ഓഡിയോ, വീഡിയോ തുടങ്ങിയ ഇന്റർനെറ്റ് ഉള്ളടക്കങ്ങളെ ആവശ്യക്കാരിലേക്ക് തൽസമയം എത്തിക്കാനുപയോഗിക്കുന്ന വെബ് ഫീഡ് ഫോർമാറ്റുകളുടെ ഒരു വിഭാഗമാണ് ആർ.എസ്‌.എസ്‌ എന്നാണ് യഥാർത്ഥ എന്നും വ്യാപകമായി ഉപയോഗിക്കുന്നു).

ഇന്റർനെറ്റിൽ നിമിഷംതോറൂം പ്രസിദ്ധീകരിക്കപ്പെടുന്ന വിവിധങ്ങളായ വിവരങ്ങൾ തരംതിരിച്ച്‌ ആവശ്യക്കാർക്ക് വേണ്ടത്‌ ലഭ്യമാക്കാൻ സൗകര്യം ഒരുക്കുന്ന വെബ്‌ അധിഷ്‌ഠിത സേവനമാണിത്. ആർ.എസ്‌.എസ്‌. ഡോക്യുമെന്റുകളെ ‘ഫീഡുകൾ’ എന്നോ ‘വെബ്‌ ഫീഡുകൾ’ എന്നോ ‘ചാനൽ’ എന്നോ അറിയപ്പെടുന്നു. ഒരു വെബ്‌സൈറ്റിലെ വാർത്തകളുടേയും വിവരങ്ങളുടേയും ചുരുക്കമോ പൂർണ്ണ വിവരങ്ങളോ ആർ.എസ്‌.എസ്. ഫീഡുകളിൽ ഉണ്ടാകും. ഇഷ്ടമുള്ള വിഷയങ്ങളിലെ ഏറ്റവും പുതിയ വിവരങ്ങൾ അതിവേഗം ലഭിക്കാൻ ആർ.എസ്.എസ്. സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്‌. നെറ്റിലെ അലച്ചിൽ കുറയ്‌ക്കാൻ ആർ എസ്‌ എസ്‌ ഫീഡുകൾ സഹായിക്കും. ഓരോ വിഷയത്തിലും താത്‌പര്യമുള്ള വായനക്കാരെ കിട്ടും എന്നുള്ളതിനാൽ ആർ എസ്‌ എസ്‌ ഫീഡുകൾ ലഭ്യമാക്കുന്ന സൈറ്റുകളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌.

ആർ.എസ്.എസ്. റീഡർ (ഫീഡ് റീഡർ, അഗ്രഗേറ്റർ എന്നീ പേരുകളിലും അറിയപ്പെടുന്നു) ഗണത്തിൽപ്പെടുന്ന ഏതെങ്കിലും സോഫ്റ്റ്‌വേർ ഉപയോഗിച്ച് ആർ.എസ്.എസ്. ഫീഡുകൾ സ്വീകരിക്കാനും വായിക്കാനും സാധിക്കും. മിക്ക വെബ് ബ്രൗസറുകളിലും ആർ.എസ്.എസ്. ഫീഡ് സ്വീകരിക്കാനുള്ള സംവിധാനമുണ്ട്. ആർ.എസ്.എസ്. റീഡറുകൾ വെബ് അടിസ്ഥിതമോ ഡെസ്ക്ടോപ്പ് അടിസ്ഥിതമോ മൊബൈൽ അടിസ്ഥിതമോ ആകാം.

ആർ.എസ്.എസ്. റീഡറുകൾ[തിരുത്തുക]

ഫീഡുകൾ ലഭ്യമാണെന്ന്‌ സൂചിപ്പിക്കുന്ന ഓറഞ്ച്‌ നിറത്തിലുള്ള ബട്ടണുകൾ മിക്ക സൈറ്റുകളിലും ഉണ്ടാകും. ഇതിൽ ഞെക്കുമ്പോൾ ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, പ്രസ്തുത ആർ.എസ്.എസ്. ഫീഡ്, റീഡറുകളിൽ സജ്ജീകരിക്കാവുന്നതാണ്.

റീഡറുകൾ എല്ലായ്‌പ്പോഴും അവയിൽ നിർദ്ദേശിച്ചിരിക്കുന്ന സൈറ്റുകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പരിശോധിച്ചു കൊണ്ടിരിക്കുകയും അത് സൂക്ഷിച്ച്‌ വയ്‌ക്കുകയും പട്ടികയായി ഉപയോക്താവിന് ലഭ്യമാക്കുകയും ചെയ്യും.

മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കുമുള്ള വിവിധതരത്തിലുള്ള ആർ എസ്‌ എസ്‌ റീഡറുകൾ ലഭ്യമാണ്‌. മെയിൽ ബോക്‌സുമായി ബന്ധിപ്പിക്കാൻ പറ്റുന്ന റീഡറുകളും ഉണ്ട്‌. ഇവയിൽ ഫീഡുകൾ‌ ഇ-മെയിലായി ലഭിക്കുന്നു.

അവലംബം[തിരുത്തുക]

  1. "The application/rss+xml Media Type". Network Working Group. May 22 2006. Retrieved 2007-08-16. {{cite web}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ആർ.എസ്.എസ്._ഫീഡ്&oldid=3284665" എന്ന താളിൽനിന്ന് ശേഖരിച്ചത്