ആൻഡ്രൂ സൈമണ്ട്സ്
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ആൻഡ്രൂ സൈമണ്ട്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | ബിർമിംഗ‌്ഹാം, West Midlands, ഇംഗ്ലണ്ട് | 9 ജൂൺ 1975|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മരണം | 14 മേയ് 2022 Hervey Range, Queensland, Australia | (പ്രായം 46)|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | റോയ്, സൈമോ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 187.5 സെ.മീ (6 അടി 1.8 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലംകയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലംകൈ ഓഫ് സ്പിൻ വലംകൈ മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ഓൾ റൗണ്ടർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 388) | 8 March 2004 v Sri Lanka | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 26 December 2008 v ദക്ഷിണാഫ്രിക്ക | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 139) | 10 November 1998 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 3 May 2009 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 63 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1994 – | Queensland | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1995 – 1996 | Gloucestershire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1999 – 2004 | Kent | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005 | Lancashire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008 – | Deccan Chargers | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 21 November 2009 |
വലം-കൈയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം-കൈയ്യൻ സ്പിന്നറുമായിരുന്ന ഒരു മുൻ ഓസ്ട്രേലിയൻ ക്രിക്കറ്ററാണ് ആൻഡ്രൂ സൈമണ്ട്സ് (1975 ജൂൺ 9 - 2022 മേയ് 14). രണ്ട് തവണ ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായിരുന്നു.
2008ന്റെ പകുതി മുതൽ അച്ചടക്ക ലംഘനത്തിന്റെയും മദ്യപാനത്തിന്റെയും പേരിൽ സൈമണ്ട്സ് ടീമിന് പുറത്തായിരുന്നു[1]. 2009 ജൂണിൽ ട്വന്റി 20 ലോകകപ്പ് ടീമിൽ നിന്നും അദ്ദേഹത്തെ നാട്ടിലേക്കു മടക്കി വിളിച്ചു, അത് സൈമണ്ട്സിന്റെ മൂന്നാമത്തെ സസ്പെൻഷനായിരുന്നു. പിന്നീടുള്ള ടീം തിരഞ്ഞെടുപ്പുകളിൽ സൈമണ്ട്സിനെ തികച്ചും ഒഴിവാക്കി. അദ്ദേഹവുമായുള്ള എല്ലാ കരാറുകളും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പിൻവലിച്ചു[2], സൈമണ്ട്സിന്റെ നടപടികൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് അധികാരികൾക്ക് സഹിക്കാവുന്നതിനും മേലേയായിരുന്നു.
ആദ്യകാലങ്ങൾ
[തിരുത്തുക]സൈമണ്ട്സിന്റെ പൂർവ്വികർ വെസ്റ്റ് ഇൻഡീസ് പശ്ചാത്തലമുള്ളവരായിരുന്നു.[3]. സൈമണ്ട്സിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ അദ്ദേഹത്തെ കെന്നും ബാർബറയും ദത്തെടുത്ത് ഓസ്ട്രേലിയയാലേക്ക് കൊണ്ടുവന്നു[4]. കുട്ടിക്കാലത്തിന്റെ തുടക്കം വടക്കൻ ക്യൂൻസ് ലാൻഡിലെ ചാർട്ടേഴ്സ് ടവറിലാണ് ചിലവഴിച്ച സൈമണ്ട്സ് പ്രാഥമിക വിദ്യാഭ്യാസം നേടിയത് ആൾ സൗൾസ് സെന്റ് ഗബ്രിയേൽസ് സ്കൂളിൽ നിന്നാണ്.[5]. കുട്ടിക്കാലം മുതൽ തന്നെ കായികരംഗത്ത് പ്രാഗൽഭ്യം പ്രകടിപ്പിച്ചിരുന്ന സൈമണ്ട്സ് ടൗൺസിവില്ലയിലെ വാൻഡേർസ് ക്ലബ്ബിനു വേണ്ടിയായിരുന്നു അക്കാലത്ത് കളിച്ചിരുന്നത്.
ക്രിക്കറ്റ് ജീവിതം അവലോകനം
[തിരുത്തുക]ചുറുചുറുക്കും നല്ല ശരീരപ്രകൃതിയുമുള്ള സൈമണ്ട്സ് അക്രമണോത്സുക വലംകൈയ്യൻ ബാറ്റ്സ്മാനും ഓഫ് സ്പിന്നറും മീഡിയം പേസറുമായ തികഞ്ഞ ഒരു ഓൾ റൗണ്ടറാണ്. അസാമാന്യനായ ഒരു ഫീൽഡർ കൂടിയായ സൈമണ്ട്സിന്റെ ഏറുകൾക്ക് നല്ല കൃത്യതയാണുള്ളത്. റോയ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.
അവലംബം
[തിരുത്തുക]- ↑ "Player Profile:Andrew Symonds". CricInfo. EPSN. Retrieved 2009-06-06.
- ↑ "Aussies rescind Symonds' contract". BBC News Online. BBC. 12 June 2009. Retrieved 2009-06-12.
- ↑ "Dreadlock holiday for Rasta Roy". Retrieved 2008-09-01.
- ↑ "Andrew Symonds - his early years of development at Wanderers Cricket (Wanderers website)". Archived from the original on 2007-10-16. Retrieved 2007-10-14.
- ↑ "The Official Newsletter of All Souls St Gabriels School, 21 February 2003" (PDF). Archived from the original (PDF) on 2005-06-15. Retrieved 2010-04-30.