ആൻഡ്രിയ അമ്മോൺ
ആൻഡ്രിയ അമ്മോൺ | |
---|---|
Director of the European Centre for Disease Prevention and Control | |
പദവിയിൽ | |
ഓഫീസിൽ 16 June 2017 (acting since 2015) | |
മുൻഗാമി | മാർക്ക് സ്പ്രെംഗർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഡിസംബർ 11, 1958 |
ദേശീയത | ജർമ്മനി |
വസതി | സ്വീഡൻ |
വെബ്‌വിലാസം | www |
ആൻഡ്രിയ അമ്മോൺ (ജനനം: ഡിസംബർ 11, 1958) ഒരു ജർമ്മൻ ഫിസിഷ്യനും പകർച്ചവ്യാധികൾക്കെതിരായ യൂറോപ്പിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്ന യൂറോപ്യൻ യൂണിയൻ (E.U.) ഏജൻസിയായ യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളിന്റെ (ECDC) നിലവിലെ ഡയറക്ടറുമാണ്.[1] SARS, ഇൻഫ്ലുവൻസ എ വൈറസ് സബ്ടൈപ്പ് H2N2 എന്നിവ പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് അവർ ജർമ്മൻ സർക്കാരിന് ഉപദേശങ്ങൾ നൽകി.
ആദ്യകാല ജീവിതം
[തിരുത്തുക]1996-ൽ ആൻഡ്രിയ അമ്മോൺ മ്യൂണിക്കിലെ ലുഡ്‌വിഗ് മാക്സിമിലിയൻ സർവകലാശാലയിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കുകയും, അവിടെ മെറ്റാസ്റ്റാറ്റിക് കരൾ രോഗത്തിന് പാലിയേറ്റീവ് തെറാപ്പി നടത്തുന്ന രോഗികളുടെ ജീവിതനിലവാരത്തെക്കുറിച്ച് പഠിക്കുകയും ചെയ്തു.[2]
കരിയർ
[തിരുത്തുക]ആൻഡ്രിയ അമ്മോൺ 1996-ൽ ബെർലിനിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. 2002-നും 2005-നും ഇടയിൽ, അവർ പകർച്ചവ്യാധി എപ്പിഡെമിയോളജി വിഭാഗം മേധാവിയായിരുന്നു.[3]
അവലംബം
[തിരുത്തുക]- ↑ "Director of ECDC - Dr Andrea Ammon". European Centre for Disease Prevention and Control (ECDC). Retrieved 14 March 2020.
- ↑ Ammon, Andrea (1996). Lebensqualität, Befindlichkeit und psychosoziale Situation unter einer neuen palliativen Therapie von Lebermetastasen: fünf Falldokumentationen (Thesis) (in German). München. OCLC 637712417.
{{cite thesis}}
: CS1 maint: unrecognized language (link) - ↑ Eurosurveillance editorial team (2017). "Third Director of the European Centre for Disease Prevention and Control takes office". Eurosurveillance. 22 (25): 30560. doi:10.2807/1560-7917.ES.2017.22.25.30560. PMC 5490457. PMID 28662765.