ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
University of Munich
Ludwig-Maximilians-Universität München
ലത്തീൻ: Universitas Ludovico-Maximilianea Monacensis
തരംPublic
സ്ഥാപിതം1472 (as University of Ingolstadt until 1802)
ബജറ്റ്€ 1.727 billion[1]
റെക്ടർBernd Huber [de]
അദ്ധ്യാപകർ
6,017[1]
കാര്യനിർവ്വാഹകർ
8,066[1]
വിദ്യാർത്ഥികൾ51,025[1]
സ്ഥലംMunich, Bavaria, Germany
Nobel Laureates36
നിറ(ങ്ങൾ)Green and White
         
അഫിലിയേഷനുകൾGerman Excellence Universities
Europaeum
LERU
വെബ്‌സൈറ്റ്www.en.uni-muenchen.de
University of Munich logo

ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്, ജർമ്മനിയിലെ മ്യൂണിച്ചിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. (LMU അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക് എന്നും അറിയപ്പെടുന്നു, ജർമ്മൻ ഭാഷയിൽ: Ludwig-Maximilians-Universität München). തുടർച്ചയായ പ്രവർത്തനത്തിൽ ഈ സർവ്വകലാശാല ജർമനിയിലെ ആറാമത്തെ പഴക്കമുള്ള സർവ്വകലാശാലയാണ്.[n 1] യഥാർത്ഥത്തിൽ ബാവറിയ-ലാൻറ്ഷട്ടിലെ ഡ്യൂക്കായ ലുഡ്‍വിഗ് IX 1472 ൽ ഇൻഗോൽസ്റ്റാഡ്റ്റിൽ സ്ഥാപിച്ച ഈ സർവ്വകലാശാല 1800 ൽ ഇൻഗോൽസ്റ്റാഡ്റ്റിന് ഫ്രഞ്ചുകാരിൽനിന്നു ഭീഷണിയുയർന്നപ്പോൾ ബാവറിയയിലെ മാക്സിമിലിയൻ ഒന്നാമൻ രാജാവ് ലാന്റ്ഷട്ടിലേയ്ക്കു മാറ്റിയിരുന്നു. 1826-ൽ ബവറിയയിലെ രാജാവായ ലുഡ്വിഗ് ഒന്നാമൻ ഇന്നത്തെ സ്ഥാനമായ മ്യൂണിച്ചിലേയ്ക്കു വീണ്ടും സ്ഥാനമാറ്റം നടത്തി. 1802 ൽ ബാവറിയയിലെ രാജാവായിരുന്ന മാക്സിമിലിയൻ ഒന്നാമൻ തന്റേയും ഒപ്പം യഥാർത്ഥ സ്ഥാപകന്റേയും ബഹുമാനാർഥം ഈ സർവ്വകലാശാലയ്ക്ക് ഔദ്യോഗികമായി Ludwig-Maximilians-Universität എന്ന് നാമകരണം നടത്തി.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Facts and Figures". LMU Munich. ശേഖരിച്ചത് 2017-06-21.
  2. "Landshut (1800 - 1826) - LMU München". Uni-muenchen.de. മൂലതാളിൽ നിന്നും 2011-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-28.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "n" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="n"/> റ്റാഗ് കണ്ടെത്താനായില്ല