ആശാൻ സ്മാരകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഹാകവി കുമാരനാശാൻ സ്മാരകം തോന്നയ്ക്കൽ

മഹാകവി കുമാരനാശാന്റെ സ്മരണയ്ക്കു വേണ്ടി നിർമ്മിച്ച സ്മാരകമാണിത്. ആശാൻ താമസിച്ചിരുന്ന വീടും അതിനോടു അനുബന്ധിച്ച സ്മാരകമന്ദിരവും കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങളിൽ അതി പ്രധാനമായ ഒന്നാണ്. 1958 ജനുവരി 26ന് അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഗവണ്മെന്റിനു വേണ്ടി ഏറ്റുവാങ്ങി. 1966 ജൂലൈ 26ന് സ്മാരക കമ്മിറ്റി പ്രസിഡന്റായിന്ന ആർ. ശങ്കർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ മകൻ കെ. പ്രഭാകരനായിർന്നു ആദ്യത്തെ സെക്രട്ടറി. ഇന്നീ സ്ഥാപനം കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ ഉയർന്നു കഴിഞ്ഞു. 1981 മുതൽ ആശാൻ സ്മരണിക പ്രസിദ്ധീകരിച്ചു വരുന്നു. മഹാകവിയുടെ സമ്പൂർണ്ണ കൃതികൾ പ്രസിദ്ദീകരിച്ചു. വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്താറുണ്ട്. കുമാരനാശാൻ ജനിച്ച കായിക്കരയിലും ആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ച പല്ലനയിലും മഹാകവിക്ക് സ്മാരകങ്ങളുണ്ട്. [1]

അവലംബം[തിരുത്തുക]

  1. കേരള സാഹിത്യ അക്കാദമി സാംസ്കാരിക ഡയറി, 2012
"https://ml.wikipedia.org/w/index.php?title=ആശാൻ_സ്മാരകം&oldid=3149431" എന്ന താളിൽനിന്ന് ശേഖരിച്ചത്