ആവണക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആവണക്ക്
Castor oil plant
Aavanakk.JPG
ആവണക്ക് ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Malpighiales
കുടുംബം: Euphorbiaceae
ഉപകുടുംബം: Acalyphoideae
Tribe: Acalypheae
Subtribe: Ricininae
ജനുസ്സ്: Ricinus
വർഗ്ഗം: R. communis
ശാസ്ത്രീയ നാമം
Ricinus communis
L.
പര്യായങ്ങൾ

പര്യായങ്ങൾ theplantlist.org - ൽ നിന്നും

കേരളത്തിലും തമിഴ്നാട്ടിലും കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ ആവണക്ക് അല്ലെങ്കിൽ ചിറ്റാവണക്ക്. റിസിനസ് ജനുസിലെയും, റിസിനിനേ ഉപനിരയിലെതന്നെയും ഏക സ്പീഷിസ് ആണ് ആവണക്ക്.

തരങ്ങൾ[തിരുത്തുക]

ആവണക്ക് മൂന്നു വിധമുണ്ട്

 • വെളുപ്പ്
  • വലുത് (മഹേരണ്ഡം, സ്ഥലേരണ്ഡം)
  • ചെറുത്
 • ചുവപ്പ്
 • കറുപ്പ്

ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവിൽ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം.[1]

രസാദി ഗുണങ്ങൾ[തിരുത്തുക]

 • രസം :മധുരം, കടു, കഷായം
 • ഗുണം :ഗുരു, സ്നിഗ്ധം, തീക്ഷ്ണം, സൂക്ഷ്മം
 • വീര്യം :ഉഷ്ണം
 • വിപാകം :മധുരം[2]

റിസിൻ[തിരുത്തുക]

ആവണക്കിന്റെ കുരുവിൽ നിന്നും ഉൽപാദിപ്പിക്കുന്ന റിസിൻ എന്ന വസ്തു മാരകവിഷമാണ്. ഇത് ശരീരത്തിൽ എത്തിയാൽ ശരീരത്തിലെ പ്രോട്ടീൻ ഉല്പാദനശേഷിയെ തകർക്കുകയും 72 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യുന്നു. ഇതിന് പ്രതിമരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല[3].

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

എണ്ണ, വേര്, ഇല [2]

ഔഷധോപയോഗങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. അഷ്ടാംഗഹൃദയം, കേരള സർക്കാർ സാംസ്കാരിക വകുപ്പ്, ISBN 81-86365-06-0 , പുറം 705.
 2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
 3. മനോരമ ദിനപ്പത്രം, കോട്ടയം എഡിഷൻ, 2013 ഏപ്രിൽ 19, പേജ് 1
"https://ml.wikipedia.org/w/index.php?title=ആവണക്ക്&oldid=2455599" എന്ന താളിൽനിന്നു ശേഖരിച്ചത്