Jump to content

ആയിഷ ഝുൽക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആയിഷ ഝുൽക്ക
Ayesha Jhulka at her Spa salon nails 'Anantaa' in 2010
ജനനം
Ayesha Julka

(1972-07-28) 28 ജൂലൈ 1972  (52 വയസ്സ്)
തൊഴിൽFilm actress
സജീവ കാലം1983–2010
ജീവിതപങ്കാളി(കൾ)Sameer Vashi[1]

ബോളിവുഡ് ചലച്ചിത്ര രംഗത്തെ 1980-90 കാലഘട്ടത്തിലെ ഒരു നടിയായിരുന്നു ആയിഷ ഝുൽക്ക (ഹിന്ദി: अयेशा झुल्का, ഉർദു: اَیّشا جھُلکا) (ജനനം: 28 ജൂലൈ) .

അഭിനയജീവിതം

[തിരുത്തുക]

1980-90 കാലഘട്ടത്തിൽ നായിക നടിയായിട്ട് ധാരാളം ചിത്രങ്ങളിൽ ആയിഷ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഒരു ഇടവേളക്ക് ശേഷം 2005 ൽ സഹനടിയുടെ രൂപത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. തന്റെ അഭിനയകാലത്ത് അക്ഷയ് കുമാറിനോടൊപ്പം അഭിനയിച്ച ഖിലാഡി, അമീർ ഖാനിനോടൊപ്പം അഭിനയിച്ച ജോ ജീത വഹി സികന്ദർ എന്നീ ചിത്രങ്ങൽ ശ്രദ്ധേയമായവയാണ്. ജോ ജീത വഹി സികന്ദർ എന്ന ചിത്രത്തിലെ പെഹ്‌ല നശ എന്ന ഗാനം ആ സമയത്ത് വളരെ പ്രസിദ്ധമായതാണ്.

ആദ്യ ജീവിതം

[തിരുത്തുക]

ആയിഷ ജനിച്ചത് ശ്രീനഗറിൽ ഒരു നേവി ഉദ്യോഗസ്ഥന്റെ മകളായിട്ടാണ് ജനിച്ചത്. വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഡെൽഹിയിലാണ്. പിന്നീട് മുംബൈയിലേക്ക് മാറുകയും ചലച്ചിത്ര രംഗത്തേക്ക് വരികയും ചെയ്തു.

സ്വകാര്യ ജീവിതം

[തിരുത്തുക]

ആയിഷ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബിസ്സിനസ്സുകാ‍രനായ സമീർ വാഷിയെ ആണ്. ഇവർ മുംബൈയിൽ സ്ഥിരതാമസമാണ്.

അവലംബം

[തിരുത്തുക]
  1. "Retiring at the peak of my career was a right choice: Ayesha Jhulka". Hindustan Times. 2012 December 10. Archived from the original on 2014-04-17. Retrieved 2013-04-11. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Ayesha Jhulka

"https://ml.wikipedia.org/w/index.php?title=ആയിഷ_ഝുൽക്ക&oldid=3624349" എന്ന താളിൽനിന്ന് ശേഖരിച്ചത്