ആഫ്രോ-യൂറേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഫ്രോ-യൂറേഷ്യ
Afro-Eurasia (orthographic projection).svg
വിസ്തീർണ്ണം 84,980,532 km2
ജനസംഖ്യ 6,000,000,000 (2013)
Demonym Afro-Eurasian
രാജ്യങ്ങൾ 147 (List of countries)
Dependencies 17
ഭാഷകൾ ഭാഷ‌കളുടെ പട്ടിക
സമയമേഖലകൾ UTC-1 (Cap-Vert)
UTC+12 (റഷ്യ)
ആഫ്രോ-യൂറേഷ്യ ഭൂവിഭാഗം

ഭൂമിയിലെ ഏറ്റവും വലിയ തുടർച്ചയായ കരപ്രദേശമാണ് ആഫ്രോ-യൂറേഷ്യ,[1][2] യൂറാഫ്രേഷ്യ[2] or യൂഫ്രേഷ്യ,[3] എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ആഫ്രിക്ക, യൂറേഷ്യ (യൂറോപ്പ്, ഏഷ്യ എന്നീ വൻകരകൾ ഇതിന്റെ ഭാഗമാണ്) എന്നീ പേരുകൾ ചേർന്നാണ് ഈ പേരുണ്ടായിട്ടുള്ളത്. ഈ വൻകരകൾ സൂയസ് പ്രദേശത്ത് പരസ്പരം യോജിക്കുന്നുണ്ട്.[4] ആഫ്രോ-യൂറേഷ്യയ്ക്ക് 84,980,532 ചത്രുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഇവിടെ ഉദ്ദേശം 600 കോടി ആൾക്കാർ താമസിക്കുന്നുണ്ട്. ഇത് ലോകജനസംഖ്യയുടെ 85% വരും.[5] പഴയലോകം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അമേരിക്കൻ വൻകരകൾ, അന്റാർട്ടിക്ക, ഓഷ്യാനിയ എന്നീ പ്രദേശങ്ങൾ പുതിയ ലോകം ആയാണറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Frank, Andre G. (1998), ReORIENT: Global Economy in the Asian Age, University of California Press, ഐ.എസ്.ബി.എൻ. 978-0-520-21474-3 
  2. 2.0 2.1 For example, Henry Field uses both terms in The University of California African Expedition: I, Egypt. American Anthropologist, New Series, Vol. 50, No. 3, Part 1 (Jul. - Sep., 1948), pp. 479-493.
  3. Vincent Capdepuy, 2011, Un espace : l'Eufrasie, M@ppemonde, N°104
  4. R. W. McColl, എഡി. (2005, Golson Books Ltd.). 'continents' - Encyclopedia of World Geography, Volume 1. p. 215. ഐ.എസ്.ബി.എൻ. 9780816072293. ശേഖരിച്ചത് 2012-06-26. "And since Africa and Asia are connected at the Suez Peninsula, Europe, Africa, and Asia are sometimes combined as Afro-Eurasia or Eurafrasia."  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  5. Based upon population estimates for 2007 cited in a UN report, World Population Prospects: The 2006 Revision (Highlights).
"https://ml.wikipedia.org/w/index.php?title=ആഫ്രോ-യൂറേഷ്യ&oldid=2310957" എന്ന താളിൽനിന്നു ശേഖരിച്ചത്