Jump to content

ആന്റികീതെറ മെക്കാനിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്റികീതെറ മെക്കാനിസം (പാളി A – മുൻവശം)
ആന്റികീതെറ മെക്കാനിസം (പാളി A – പിൻവശം)

വാനശാസ്ത്രത്തിലെ സ്ഥാനനിർണ്ണയത്തിനും ഗ്രഹണപ്രവചനത്തിനും ഉപയോഗിച്ചിരുന്ന ഒരു പുരാതന അനലോഗ് കമ്പ്യൂട്ടറാണ്[1][2][3][4] ആന്റികീതെറ മെക്കാനിസം (ഇംഗ്ലീഷ്: Antikythera mechanism, /ˌænt[invalid input: 'ɨ']k[invalid input: 'ɨ']ˈθɪərə/ ANT-i-ki-THEER അല്ലെങ്കിൽ /ˌænt[invalid input: 'ɨ']ˈkɪθərə/ ANT-i-KITH-ə-rə)

1900-01-കളിൽ ആന്റികീതെറ എന്ന ഗ്രീക്ക് ദ്വീപുകളുടെ അടുത്തുനിന്നും വീണ്ടെടുത്ത ഒരു കപ്പൽച്ചേതത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നുമാണ് ഈ യന്ത്രം കണ്ടെടുത്തത്.[5] ഈ യന്ത്രം രൂപകല്പനചെയ്ത് നിർമ്മിച്ചത് പുരാതന ഗ്രീസിലെ ശാസ്ത്രജ്ഞന്മാരാണ്. ഇതിന്റെ നിർമ്മാണ കാലയളവ് ബി.സി 150 - 100 കാലത്താണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്,[6] എന്നാൽ അടുത്തകാലത്ത് നടന്ന പഠനങ്ങൾ ഇതിന്റെ കാലഘട്ടം ബി.സി. 250 ആണെന്ന് കണക്കാക്കുന്നു.[7][8]

ചരിത്രം

[തിരുത്തുക]

കണ്ടെത്തൽ

[തിരുത്തുക]

ആന്റികീതെറ-യിലെ ഗ്രീക്ക് ദ്വീപായ ഗ്ലിഫാഡിയ പോയന്റിൽ തകർന്ന് കടലിൽ 45 മീറ്റർ താഴ്ന്നുപോയ ആന്റികീതെറ കപ്പലിൽ നിന്നാണ് ആന്റികീതെറ മെക്കാനിസം കണ്ടെത്തിയത്.1900-ൽ പവിഴപ്പുറ്റുകളെ തേടി കണ്ടെത്തുന്ന നീന്തൽ വിദഗ്ദരാണ് ഈ തകർന്ന കപ്പലിനെ കണ്ടെത്തിയത്. അവർ ആ കപ്പലിൽ നിന്ന് വെങ്കലവും, മാർബിളും കൊണ്ടുള്ള ശിലകൾ, മൺപാത്രങ്ങൾ, പ്രത്യേക തരത്തിലുള്ള കണ്ണാടികൾ, ആഭരണങ്ങൾ, നാണയങ്ങൾ പോലുള്ള അനേകം പുരാതനവസ്തുക്കളെ വീണ്ടെടുത്തു. അതിലൊന്നായിരുന്നു ആന്റികീതെറ മെക്കാനിസവും. കണ്ടെത്തിയവയെല്ലാം ശേഖരണത്തിനും, വിശകലനത്തിനുമായി ഏതൻസിലെ നാഷ്ണൽ മ്യൂസിയം ഓഫ് ആർക്കിയോളജിയിലേക്ക് കൈമാറി. അവയിൽ ഒരു കൂട്ടം വെങ്കലങ്ങളും, മരത്തടികളും, അന്നേരംതന്നെ ദ്രവിച്ചിരുന്നു. കണ്ടെത്തലിന് രണ്ട് വർഷത്തേക്ക് ആ മെക്കാനിസം ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല.[9]

1902 മെയ് 17ന് പുരാവസ്തു ശാസ്ത്രജ്ഞനായിരുന്ന വലേറിയസ് സ്റ്റെയിസ് അവയിലെ ഒരു കഷ്ണം പാറയിൽ ഗിയർ വീലിന്റെ ആകൃതി പതിഞ്ഞിരിക്കുന്നതായി കണ്ടു. സ്റ്റെയിസ് ആദ്യം കരുതിയത് അതൊരു വാനനിരീക്ഷണത്തിനായുള്ള ഒരു ഘടികാരമാണെന്നായിരുന്നു, പക്ഷെ പിന്നീട് ഇത്രയും, സങ്കീർണമായ ഒരു ഉപകരണം നിർമ്മിക്കാൻ അന്ന് ശേഷിയുണ്ടായിരുന്നോ എന്ന ആശയക്കുഴപ്പത്തിലായിരിക്കുമ്പോൾ മെക്കാനിസത്തിന്റെ മറ്റു ഭാഗങ്ങളും കൂടി കണ്ടെത്തി. ഈ വസ്തുവിലേക്കുള്ള പഠനം ഊർജ്ജിതമായത് ബ്രിട്ടീഷ് ശാസ്ത്രചരിത്രകാരനും, യെൽ യൂണിവേഴ്സിറ്റി പ്രൊഫസറുമായിരുന്ന ഡെറെക്ക് ജെ. ഡി സോള പ്രൈസിന്റെ 1951-ലെ വരവോടെയാണ്.[10] 1971-ൽ പ്രൈസും, ഗ്രീക്ക് ന്യൂക്ലിയർ ഊർജ്ജതന്ത്രജ്ഞനായിരുന്ന ചാരലമ്പോസ് കരാക്കലോസും ചേർന്ന് മെക്കാനിസത്തിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ ഒരു എക്സ്-റേ യുടേയും, ഗാമാ-റേയുടേയും ചിത്രങ്ങൾ എടുത്തു. 1974-ലാണ് പ്രൈസ് അവരുടെ പുതിയ കണ്ടെത്തലിനെക്കുറിച്ച് ലോകത്തോട് പറയുന്നത്.[9]

ഈ മെക്കാനിസം എങ്ങനെ ആ കപ്പലിലേക്കെത്തി എന്നതിന് ഒരുത്തരവും കണ്ടെത്തിയിട്ടില്ല, പക്ഷെ അത് റോഡെസിൽ നിന്നും, റോമിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പറയപ്പെടുന്നു. അതിലുള്ള നിധി ജൂലിയസ് സീസറുടേതാണെന്നും പറയപ്പെടുന്നുണ്ട്.[11]

ഉത്പത്തി

[തിരുത്തുക]

ആന്റികീതെറ ആദ്യത്തെ അനലോഗ് കമ്പ്യൂട്ടറായി കരുതപ്പെടുന്നു.[12] മെക്കാനിസത്തിന്റെ സങ്കീർണ്ണതയും, നിർമ്മാണവുമനുസരിച്ച്, നമ്മുടെ മുൻഗാമികൾ ഹെല്ലനിസ്റ്റിക് യുഗത്തിൽ നിർമ്മിച്ച് പിന്നീട് അറിയപ്പെടാതെപോയതായി മനസ്സിലാക്കാം..[13] മെക്കാനിസത്തിന്റെ അടിസ്ഥാനം വാനനിരീക്ഷണത്തിലും, ഗണിതത്തിലും, അഥിഷ്ടിതമാണ്.ബി.സി രണ്ടാം ശതാബ്ദത്തിൽ ഗ്രീക്ക് വാന നിരീക്ഷകരാണ് ഇത് നിർമ്മിച്ചത് എന്ന് കരുതപ്പെടുന്നു.[6]

മെക്കാനിസത്തിലെ ഗിയർ സെറ്റിംഗ്സും, അതിലെ കൊത്തിവയ്പ്പുകളനുസരിച്ച്, ബി.സ് 87-ാം ആണ്ടിൽ നിർമ്മിക്കപ്പടുകയും, പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം കാണാതാകുകയും ചെയ്തെന്ന നിഗമനത്തിൽ 1974-ൽ ഡെറേക്ക് ഡി സോള പ്രൈസ്എത്തി . പിന്നീട് ഴാക്ക് കുസ്തോ, തകർന്ന കപ്പലിൽ നിന്ന് ബി.സി 76-നും, 67-നും ഇടയിലായി നിലനിന്നു എന്ന് കരുതപ്പെടുന്ന സ്വർണ്ണ നാണയങ്ങൾ 1976-ൽ കണ്ടെടുത്തു. <refname=lazos-94/>[14] ഉയർന്ന തേയ്മാനങ്ങൾ മെക്കാനിസത്തെ കൂടുതൽ കൃത്യമായി പ്രവർത്തിക്കുന്നതിന് പരിധി നിർണ്ണയിച്ചു. ആന്റികീതെറ വെങ്കലവും അൽപ്പം ടീനും കൊണ്ടാണ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. (ഏകദേശം 95% വെങ്കലം 5% ടിൻ) [15] ആന്റീകീതെറയ്ക്കായുള്ള നിർദ്ദേശങ്ങൾ കോയിൻ ഗ്രീക്ക് എന്ന് ഭാഷയിലാണ് എഴുതിയിരിക്കുന്നത്.

ആന്റികീതെറയെക്കുറിച്ചുള്ള ആന്റീകീതെറ മെക്കാനിസം റിസർച്ച് പ്രോജക്റ്റിന്റെ 2008-ലെ കൂടുതൽ ആഴത്തിലെ പഠനം നിഗമനത്തിലെത്തിയത് കോറിന്ത് കോളനിയിൽ നിന്നാണ് ഈ മെക്കാനിസത്തിന്റെ ഉത്ഭവം എന്നായിരുന്നു, ഒപ്പം കോറിന്തിന്റേയോ അല്ലെങ്കിൽ അതിന്റെ വടക്കുപടിഞ്ഞാറ് കോളനികളായ ഗ്രീസെ അല്ലെങ്കിൽ സിസിലി-യിൽ നിന്നുള്ള ഒരു കലെണ്ടർ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. [16] സിറാക്കൂസ് കോറിന്തിന്റെ ഒരു കോളനിയും, ആർക്കിമിഡീസിന്റെ വീടുമായിരുന്നു. അതുകൊണ്ടുതന്നെ 2008-ലെ പഠനങ്ങൾ ഈ മെക്കാനിസം ആർക്കിമീഡിസ് സ്ക്കൂളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പരാമർശിക്കുന്നുണ്ട്.[17] പക്ഷെ ആ കലെണ്ടർ സിറക്കൂസ് -ന്റെ രീതിയിലല്ല നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതുകൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.[18] മറ്റൊരു തിയറി പരാമർശിക്കുന്നത് 1970-ൽ ഴാക്ക് കുസ്തോ കണ്ടെത്തിയ കപ്പലിലെ സ്വർണനാണയങ്ങളെ ബന്ധപ്പെടുത്തുമ്പോൾ മെക്കാനിസത്തിന്റെ നിർമ്മാണം പ്രാചീന ഗ്രീക്ക് നഗരമായിരുന്ന പെർഗമോണിലാണ് മെക്കാനിസം നിർമ്മിക്കപ്പെട്ടത് എന്ന നിഗമനത്തിലാണ് എത്തുന്നത്. [19]

മെക്കാനിസത്തെ കൊണ്ടുപോയിരുന്ന കപ്പലിൽ റോഡിയൻ രീതിയിലുള്ള പൂച്ചട്ടികളും കണ്ടെത്തിയിരുന്നു, ഇത് ഗ്രീക്ക് ദ്വീപിലെ സ്റ്റോയിക് തത്ത്വശാസ്ത്രജ്ഞനായ പൊസൈഡോനിയസിന്റെ അക്കാദമിയിൽ നിർമ്മിക്കപ്പെട്ടതാണെന്ന് നിഗമനത്തിലേക്കെത്തിക്കുന്നു. [20]ആന്റിക്വിറ്റിയിലെ ഒരു തിരക്കേറിയ നഗരമെന്ന നിലക്ക് റോഡസും വാന നിരീക്ഷണത്തിന്റേയും, മെക്കാനിക്കൽ എ‍ഞ്ചിനീയറിംഗിന്റേയും, കേന്ദ്രമായിരുന്നു, ബി.സി 140 മുതൽ 120വരെ ജീവിച്ചിരുന്ന ഹിപ്പാർക്കസിന്റെ വീടും ഇതേ സ്ഥലത്തുതന്നെയായിരുന്നു. ചന്ദ്രഗ്രഹത്തിന്റെ സഞ്ചാരത്തെക്കുറിച്ച് മനസ്സിലാക്കുന്ന ഹിപ്പാർക്കസിന്റെ തിയറിയാണ് മെക്കാനിസം ഉപയോഗിക്കുന്നത്, ഇതിൽ നിന്നും, ഹിപ്പാർക്കസ് ഈ മെക്കാനിസത്തെ രൂപ കൽപ്പന ചെയ്യുകയോ, അതിൽ പണിയെടുക്കുകയോ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. [9]ആന്റിക്കീതെറ മെക്കാനിസം അക്ഷാംശ രേഖാംശങ്ങൾ അടയാളപ്പെടുത്താനും ഉപയോഗിക്കാം എന്ന് വാദിക്കപ്പെടുന്നു. [21] അക്ഷാംശം 35.5 , 36.5 ഡിഗ്രി വടക്കിന് ഇടയിലാണ് റോഡസ് സ്ഥിതിചെയ്യുന്നത്.

2006-ലെ മെക്കാനിസത്തെക്കുറിച്ചുള്ള പഠനങ്ങളെ നയിച്ച കാർഡിഫ് യൂണിവേഴ്സിറ്റി പ്രൊഫസർ മൈക്കൽ എഡ്മണ്ട്സ് പറഞ്ഞത് ഇതായിരുന്നു, " ഇത് ശരിക്കും അനതിസാധാരണമായി ഒന്നാണ്" "ഇതിന്റെ ആകാശ നിരീക്ഷണഫലങ്ങൾ തികച്ചും കൃത്യവുമാണ്, സത്യത്തിൽ ഈ മെക്കാനിസം മൊണാ ലിസ-യേക്കാൾ വിലപിടിപ്പുള്ളതെെന്ന് പറയാം.".[22][23]

2014-ൽ കാർമനിന്റേയും, ഇവൻ‍സിന്റേയും, പഠനപ്രകാരം മെക്കാനിസം ബി.സി 200 -ലാണ് നിർമ്മിക്കപ്പെട്ടതെന്ന പുതിയ നിഗമനത്തിലെത്തി, കാരണം സരോസ് ഡയൽസിൽ രേഖപ്പെടുത്തിയിരിക്കുന്ന ആസ്റ്റ്രണോമിക്കൽ ലൂണാർ മാസം തുടങ്ങുന്നത് 205ബി.സി ഏപ്രിൽ 28ന് ശേഷമാണ്. [7][8]അതിലുപരി കാർമനേയും, ഇവൻസിനേയും, അനുസരിച്ച് ബാബിലോണിയൻ ഗണിത പ്രവചനം , പ്രാചീന ഗ്രീക്ക് ത്രികോണ രീതിയേക്കാൾ മെക്കാനിസത്തിന്റെ പ്രവർത്തനത്തോട് ചേരുന്നുണ്ട്. [7]

മെക്കാനിസത്തിന്റെ ഇനിയും, പൂർണമായും, മനസ്സിലാക്കപ്പെടാത്ത ഭാഗങ്ങളുടെ തിരച്ചിലിലാണ് ശാസ്ത്രജ്ഞമാർ.

വിവരണം

[തിരുത്തുക]

യഥാർത്ഥ മെക്കാനിസം മെഡിറ്ററേനിയൻ കടലിൽ നിന്നും ഒരൊറ്റ മൂടപ്പെെട്ട ഭാഗമായിട്ടായിരുന്നു കണ്ടെത്തിയത്. പിന്നീട് മെക്കാനിസം മൂന്ന് ഭാഗങ്ങളായി പിളർന്നു. മറ്റുഭാഗങ്ങൾ വൃത്തിയാക്കലിനും, എടുത്ത് വക്കലിനുമിടക്ക് നാശങ്ങൾ സംഭവിച്ചു, പിന്നീട് മറ്റു ഭാഗങ്ങൾ കൂടി കൊസ്റ്റൈവിന്റെ നിരീക്ഷണങ്ങൾക്കിടക്ക് കടലിൽ കണ്ടെത്തി. പിന്നെയുള്ള ഇപ്പോഴും സൂക്ഷിച്ച് വച്ചിരിക്കുന്നു; അതിനിടയ്ക്കാണ് ഫ്രാഗ്മെന്റ് എഫ് 2005-ൽ വെളിച്ചത്തിലേക്ക് വന്നത്. തിരിച്ചറിയപ്പെട്ട 82 ഭാഗങ്ങളിൽ ഏഴെണ്ണമാണ് മെക്കാനിസത്തിന്റെ കേന്ദ്രമായി വർത്തിക്കുന്നത്. കൂടാതെ അതിൽ 16 ചെറിയ ഭാഗങ്ങളും, മുഴുവനായി മനസ്സിലാക്കപ്പെടാത്തതുമാണ്. [6][17][24]

പ്രധാനപ്പെട്ട ഭാഗങ്ങൾ

[തിരുത്തുക]
ഭാഗങ്ങൾ വലിപ്പം[mm] ഭാരം [g] ഗിയറുകൾ എഴുത്തുകൾ സംഗ്രഹം
180 × 150 369.1 27 ഉണ്ട് മെക്കാനിസത്തിന്റെ പ്രധാനപ്പെട്ടഭാഗമായി അറിയപ്പെടുന്നു. ഏറ്റവും മുൻഭാഗത്തായി കാണപ്പെടുന്നത് വലിയ ബി1 ഗിയറാണ് ഉള്ളത്, കൂടാതെ ചെറിയ ഗിയറുകൾ മേൽപ്പറഞ്ഞ ഗിയറിന് അടുത്തായി കാണപ്പെടുന്നു (ഐ, എം, സി, പിന്നെ ഡി ഭാഗങ്ങളുടെ ഗിയറുകൾ കണ്ണുകൊണ്ട് കാണാവുന്നതാണ്.) മെക്കാനിസം തിരിക്കാനുള്ള പിടിയും, വശത്തായുള്ള ഗിയറും, ബന്ധിക്കപ്പെട്ടിരിക്കുന്നത് എ ഭാഗത്തിലെ ബി1 -ലാണ്. ഈ ഭാഗത്തിന്റെ പിൻഭാഗം ഇ , കെ എന്നീ ഗിറുകളാൽ കാണപ്പെടുന്നു, അവയുടെ പോർട്ടുകളും, സ്ലോട്ടും അവിടെ കാണാം. കൂടുതൽ ആഴത്തിലുള്ള സ്കാനുകളിലൂടെ എല്ലാ ഗിയറുകളും, അടുത്തടുത്തായി അണിനിരത്തുകയും, വർഷങ്ങളായി കടലിൽ കിടന്നതുകൊണ്ട് അവയുടെ സ്ഥാനങ്ങൾ മാറുകുയും, തകർച്ചകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗത്തിന്റെ ഏറ്റവും കനംകൂടിയ ഭാഗം 30 മി.മി ആണ്.
ബി 125 × 60 99.4 1 ഉണ്ട് വലത്തേവശത്തെ മെറ്റോണിക്ക വളയവും, അതിലെ എഴുത്തുകളും, മെക്കാനിസത്തിന്റെ പിന്നാലത്തെ വാതിലുകളും ചേർന്ന ഭാഗം. മെറ്റോണിക് സ്കെയിൽ 253 സെല്ലുകളാൽ നിറഞ്ഞതാണ്. അതിലെ 49 -എണ്ണം ബി ഭാഗത്തിലേയും അല്ലാതെയുമാണ്. ബാക്കിയുള്ള മെറ്റോണിക് സൈക്കിളിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു. ഇതിലെ ഒരു ഗിയർ (ഒ1) ഒളിമ്പിക് ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നു.
സി 120 × 110 63.8 1 ഉണ്ട് കലെണ്ടറും, സോഡിയാക് എഴുത്തുകളും കാണിക്കുന്ന മുൻഭാഗം. ഇത് ചന്ദ്രനെ സൂചിപ്പിക്കുന്ന ഭാഗവും, ചന്ദ്ര പ്രതലത്തെകാണിക്കുന്നതും, ഉൾപ്പെടുന്നു. ഒരു ചെരിഞ്ഞ ഗിയറാണ്(എം1) ഇതിന് ഉപയോഗിക്കുന്നത്.
ഡി 45 × 35 15.0 1 തിരിച്ചറിയപ്പെടാത്ത ഒരു ഗിയർ ഉൾപ്പെടുന്നു, മൈക്കിൽ ഡി റൈറ്റിനെ അനുസരിച്ച് അത് രണ്ടാണ്. ഇവയുടെ ആവശ്യകതയും, ഉപയോഗവും ഇപ്പോഴും തിരിച്ചറിയപ്പെട്ടില്ല, പക്ഷെ ഗ്രഹങ്ങളെ മെക്കാനിസത്തിന്റെ മുഖത്തിലേക്ക് വരുത്തിക്കാനുള്ളതാണെന്ന് പറയപ്പെടുന്നു.
60 × 35 22.1 ഉണ്ട് 1976-ൽ കണ്ടെത്തി, വലത് വശത്ത് മുകളിലായി സരോസ് വളയത്തിൽ ആറ് എഴുത്തുകൾ കാണപ്പെടുന്നു.
എഫ് 90 × 80 86.2 ഉണ്ട് 2005-ൽ കണ്ടെത്തി, സരോസ് വളയത്തിന്റെ വലത് വശത്ത് താഴെയായി 16 എഴുത്തുകൾ കാണപ്പെടുന്നു. ഇത് മെക്കാനിസത്തിന്റെ മരംകൊണ്ടുള്ള ആവരണത്തിന്റെ അവശിഷ്ടമാണ്.
ജി 125 × 110 31.7 ഉണ്ട്. സി ഭാഗത്തിൽ നിന്ന് വൃത്തിയാക്കുമ്പോൾ കണ്ടെത്തിയ ഭാഗം.

ചെറിയ ഭാഗങ്ങൾ

[തിരുത്തുക]

കണ്ടെത്തിയ ചെറിയ ഭാഗങ്ങൾ മെക്കാനിസത്തിന്റെ പ്രവർത്തനത്തിൽ പ്രധാനപ്പെട്ടവയല്ല. എങ്കിലും, അവയിലും ചില എഴുത്തുകൾ കാണപ്പെടുന്നു. ഭാഗം 19 -ൽ മെക്കാനിസത്തിന്റെ വായിക്കാനാകുന്ന സുപ്രധാനമായ 76 വർഷങ്ങൾ എന്നെഴുതിയിരിക്കുന്നു. അത് കാലിപ്പിക് കാലഘട്ടത്തിനെ സൂചിപ്പിക്കുന്നു. മറ്റുള്ള എഴുത്തുകൾ ബാക്ക് ഡയലിന്റെ പ്രവ‍ത്തനത്തെ സൂചിപ്പിക്കുന്നു.ഈ പ്രധാനപ്പെട്ട ഭാഗത്തിന് ശേഷൺ 15 എണ്ണം കൂടി ഇതുപോലെയുള്ള എഴുത്തുകളോടെ കാണപ്പെടുന്നു.

മെക്കാനിസം

[തിരുത്തുക]
മെക്കാനിസത്തിന്റെ ചിത്ര രൂപം

2006-ലെ ഫ്രീത്ത്സിന്റെ നേച്ച്വർ ആർട്ടിക്കിൾ -ൽ പെറുക്കികൂട്ടിയ മെക്കാനിസത്തിന്റെ പൊട്ടിയ ഭാഗങ്ങളിൽ നിന്നുള്ള പുതിയ കണ്ടുപിടിത്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.

പ്രവർത്തനം

[തിരുത്തുക]

മെക്കാനിസത്തിന്റെ മുഖഭാഗത്ത് വൃത്താകൃതിയിലുള്ള ക്രാന്തിവൃത്ത പാതയെ നിർണ്ണയിക്കുന്ന ഡയൽ കാണപ്പെടുന്നു. 30ഡിഗ്രി കോണളവിൽ ഇടവിട്ട് ആ വൃത്തത്തിൽ 12 രാശിചക്ര കൊത്തിവയ്പ്പുകൾ കാണുന്നു. ഇത് ബാബിലോണിയരുടെ 12 മാർക്കുകൾ രാശിചക്രത്തോട് ബന്ധിപ്പിക്കുന്നതിന് സമമാണ്, എങ്കിലും നക്ഷത്രരാശികൾ തമ്മിൽ വ്യത്യസമുണ്ട്. ഡയലിന് പുറത്ത് ഇതുപോലെതന്നെ ഒരു കറങ്ങുന്ന ചക്രമുണ്ട്, അതിൽ ഈജിപ്ത്യൻ കലണ്ടറിലെ ദിവസങ്ങളും മാസങ്ങളും കൊത്തിവയ്ച്ചിരിക്കുന്നു, 30 ദിവസങ്ങളുടെ 12 മാസങ്ങളുടം, കൂടാതെ 5 അധി ദിവസങ്ങളും. മാസങ്ങൾ ഈജിപ്ത്യൻ ഭാഷയിലാണ് എഴുതിയിരിക്കുന്നത്, അവയിൽ ഗ്രീക്ക് അക്ഷരങ്ങളിലേക്ക് തർജ്ജമ ചെയ്തിട്ടുമുണ്ട്. ചെയ്യേണ്ടത്, നക്ഷത്ര രാശികളെ ഈജിപ്ത്യൻ മാസങ്ങളോട് ചേർത്ത് വയ്ക്കുക മാത്രം. പക്ഷെ ഈജിപ്ത്യൻ കലണ്ടർ ലീപ് ദിവസങ്ങൾ (നാല് വർഷങ്ങൾക്ക് ശേഷം ഫെബ്രുവരി മാസം 29 എന്ന തിയ്യതിയിൽ അവസാനിക്കുന്നത്) ഉൾക്കൊള്ളിപ്പിച്ചിട്ടില്ല, അതുകൊണ്ടുതന്നെ മുഴുവൻ രാശികളും കൂട്ടി 120 വർഷങ്ങൾ.[25]

മെക്കാനിസം കൈകൊണ്ട് കറക്കാവുന്ന ഒരു പിടി കൊണ്ട് പ്രവർത്തിക്കാം ( അതിപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു), അത് ക്രൗൺ ഗിയർ വഴി ഏറ്റവും വലിയ ഗിയറിലേക്ക് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. നാല് ദണ്ഡുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന വളയം എ എന്ന ഭാഗത്ത് കാണാം , ഗിയർ ബി1 എന്നാണ് പേര്. മുഖത്തെ ഡയലിലെ തിയ്യതികൾമാറ്റുന്നത് ഇതാണ്, അത് ഈജിപ്ത്യൻ കലണ്ടറിന് കൃത്യമായിരിക്കും. വർഷങ്ങൾ തിരഞ്ഞെടുക്കാവുന്നതല്ല, അതുകൊണ്ടുതന്നെ അതിൽ ഇപ്പോഴുള്ള വർഷം കാണുന്ന് അസാധ്യമാണ്, മിക്ക കലണ്ടർ ചക്രവാളങ്ങളും വർഷവുമായി ബന്ധമില്ല. ഒരു കറക്കത്തിൽ മെക്കാനിസത്തിന്റെ പിടി 78 ദിവസങ്ങൾ മുമ്പോട്ട് കൊണ്ടുപോകുന്നു. അതുകൊണ്ടുതന്നെ മെക്കാനിസം ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിൽ കൃത്യമായ തിയ്യതികൾ എടുത്ത് കാണിക്കാമായിരുന്നു. മെക്കാനിസത്തിന്റെ പിടി കൊണ്ടുള്ള കറക്കം ഉള്ളിലുള്ള ബന്ധിക്കപ്പെട്ടിരിക്കുന്ന ഗിയറുകൾ കറങ്ങുന്നതിന് കാരണമാകുകയും, തത്സമയം മെക്കാനിസവും കറങ്ങുന്നു, ഇത് ചന്ദ്രന്റേയും, സൂര്യന്റേയും, ഗ്രഹണങ്ങളുടേയും, കണക്കുകൂട്ടലുകളെ, സ്ഥാനത്തെ ഒരുപക്ഷെ ഗ്രഹങ്ങളുടെ സ്ഥാനത്തെ വരെ ഗണിക്കാൻ സഹായിക്കുന്നു.[26]

അത് ഉപയോഗിക്കുന്നയാൾ മെക്കാനിസത്തിന്റെ പിൻഭാഗത്തുള്ള വളയാകൃതയിലുള്ള ഡയലിന്റെ സ്ഥാനം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

മുഖങ്ങൾ

[തിരുത്തുക]
പ്രമാണം:Computer graphic for front of Antikythera mechanism.jpg
ഫ്രീത്ത് മോഡലിന്റെ കമ്പ്യൂട്ടർ ജെനറേറ്റഡ് പാനൽ

മുൻഭാഗം

[തിരുത്തുക]

മുൻഭാഗത്തിന് രണ്ട് വളയാകൃതിയിലുള്ള സ്കെയിലുകളുണ്ട്, അതാണ് സൂര്യന്റെ പാതയെ കാണിക്കുന്നത്. പുറത്തെ പാളി ഇജിപ്ഷ്യൻ കലണ്ടറിലെ 365 ദിവസങ്ങളെ കുറിക്കുന്നു. ഉള്ളിലെ വൃത്തം ഓരോ ഡിഗ്രി വീതം അടയാളപ്പെടുത്തുകയും, അതിൽ സോഡിയാക്കിന്റെ ഗ്രീക്ക് അടയാളങ്ങളെ കൊത്തിവച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഈ ഡയലുകൾ അതിവർഷങ്ങളെ സൂചിപ്പിക്കന്നതിനായുള്ളതാണെന്നതിന് തെളിവുകളില്ല, പക്ഷെ പുറത്തുള്ള കലണ്ടർ ഡയൽ ഉള്ളിലുള്ള ഡയലിലേക്ക് നീങ്ങുകയും ചെയ്യുന്നുണ്ട്, സോളാർ വർഷങ്ങളിലെ അതിദിനങ്ങൾക്കായിട്ടുള്ളതാണെന്നാണ് നിഗമനം.

സൂര്യ പാദയിലെ സൂര്യന്റെ സ്ഥാനം ഇപ്പോഴത്തെ വർഷത്തിലെ ദിനത്തെ കുറിക്കുന്നു. ചന്ദ്ര പാദയും, മറ്റു നാല് ഗ്രഹങ്ങളേയും വച്ച് ഗ്രീക്കുകാർ അന്ന് സൂര്യ പാത വച്ച് അവരുടെ സ്ഥാനം നിർണ്ണയിക്കാനും പഠിച്ചിരുന്നു എന്നും വ്യക്തകുന്നു.

പുറത്തെ വൃത്തത്തിൽ ഗ്രീക്ക് അക്ഷരങ്ങളിൽ താഴെ കാണുന്ന മൂന്ന് ഈജിപ്ഷ്യൻ മാസങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു.[27]

മറ്റു മാസങ്ങൾ പുനനിർമ്മിച്ചിട്ടുണ്ട്, എങ്കിലും ചില മാസങ്ങളിൽ പുനനിർമ്മാണങ്ങളിൽ നിന്ന് ഈജിപ്ഷ്യൻ മാസങ്ങളനുസരിച്ച അഞ്ച് ദിവസങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സോഡിയാക് ഡയലിൽ ഗ്രീക്ക് സോഡിയാക് അംഗങ്ങളുടെ രേഖപ്പെടുത്തലുകൾ അടങ്ങുന്നു. അത് സിഡെറിയലിൽ നിന്ന്, ട്രോപിക്കൽ മാസങ്ങളിൽ നിന്ന് എടുത്തതാണെന്ന് വിശ്വസിക്കപ്പെടുന്നു.[28]:8

2007-ലെ മുൻഭാഗത്തിന്റെ പുനനിർമ്മാണം
  • ΚΡΙΟΣ (Krios [Ram], Aries)
  • ΤΑΥΡΟΣ (Tauros [Bull], Taurus)
  • ΔΙΔΥΜΟΙ (Didymoi [Twins], Gemini)
  • ΚΑΡΚΙΝΟΣ (Karkinos [Crab], Cancer)
  • ΛΕΩΝ (Leon [Lion], Leo)
  • ΠΑΡΘΕΝΟΣ (Parthenos [Maiden], Virgo)
  • ΧΗΛΑΙ (Chelai [Scorpio's Claw or Zygos], Libra)
  • ΣΚΟΡΠΙΟΣ (Skorpios [Scorpion], Scorpio)
  • ΤΟΞΟΤΗΣ (Toxotes [Archer], Sagittarius)
  • ΑΙΓΟΚΕΡΩΣ (Aigokeros [Sea goat], Capricorn)
  • ΥΔΡΟΧΟΟΣ (Hydrokhoos [Water carrier], Aquarius)
  • ΙΧΘΥΕΣ (Ichthyes [Fish], Pisces)

സോഡിയാക് ഡയലിൽ കുറച്ച് അക്കങ്ങളെയോ, ചിഹ്നങ്ങളേയോ കാണാം. അവ ബന്ധപ്പെട്ടിരിക്കുന്നത് പ്രാചീന പ്രസിദ്ധീകരണങ്ങളിലൊന്നീയ അൽമാനക്കിലെ പാരപെഗ്മ എന്ന അദ്ധ്യത്തിലേക്കാണ്. അവർ പ്രതേക നക്ഷത്രങ്ങൾക്ക് അവയുടെ അക്ഷാംശവും, രേഖാംശവും രേഖപ്പെടുത്തിയിരിക്കുന്നു. പാരപ്പെഗ്മ യിലെ ചില ചിഹ്നങ്ങൾ.

  • {Κ} Evening
  • {Λ} The Hyades set in the evening
  • {Μ} Taurus begins to rise
  • {N} Vega rises in the evening
  • {Θ} The Pleiades rise in the morning
  • {Ο} The Hyades rise in the morning
  • {Π} Gemini begins to rise
  • {Ρ} Altair rises in the evening
  • {Σ} Arcturus sets in the morning

ഇതിലെ രണ്ട് ചിഹ്നങ്ങളെങ്കിൽ സൂര്യ പാദയെ കാണിക്കുന്നതാണ്. ഒരു ലൂണാർ ചിഹ്നം ചന്ദ്രനെ സൂചിപ്പിക്കുന്നു. കൂടാതെ ഒരു സൂര്യ ചിഹ്നം കൂടിയുണ്ട്. ചന്ദ്ര ചിഹ്നങ്ങൾ അതിന്റെ സഞ്ചാര പാതയെമാത്രം നിർണ്ണയിക്കുന്നില്ല , കൂടാതെ വേഗതയുടെ ഏറ്റകുറച്ചിലിനേയും, സൂചിപ്പിക്കുന്നു.

കൂടാതെ ഇത് സൂര്യ പാതയുടെ 8.88 വർഷങ്ങളിലേക്കുള്ള അയനചലനവും കണക്കു കൂട്ടിയിരിക്കുന്നു. ഇപ്പോഴത്തെ സൂര്യന്റെ സ്ഥാനം, അത് ഇപ്പോഴത്തെതന്നെ തിയ്യതിയാണ്. ഇത് ചന്ദ്രന്റെ സ്ഥാനങ്ങൾ കൃത്യമായി കാണിക്കാനുള്ള കഠിനപ്രവർത്തനത്തെ കുറിക്കുന്നു. [28]:20, 24 സൂര്യനെ കാണിക്കുന്നതിലപ്പുറം അതിൽ ട്രൂ സൺ പോയന്ററും ഇതിലുണ്ട്. അത് സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ചലനത്തെയാണ് കാണിക്കുന്നത്. പക്ഷെ അതിൽ ഗ്രഹങ്ങളുടെ സഞ്ചാര പാതയെ നിർണ്ണയിക്കുന്നതായി കണക്കാക്കപ്പെടുന്ന ഒരു തെളിവും നമ്മുടെ കൈയ്യിലില്ല, ഗ്രീക്കുകാർ വിശ്വസിച്ചിരുന്ന ആ അഞ്ച് ഗ്രഹങ്ങൾക്കും.

അങ്ങനെ അവസാനം മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു മൈക്കൽ റൈറ്റ്, മെക്കാനിസത്തിൽ ലൂണാർ സ്ഥാനത്തേയും, കൂട്ടി അതിന്റെ ഘട്ടങ്ങളേയും, നിർണ്ണയിക്കുന്ന ഒരു സാങ്കേതിക വിദ്യ ഉണ്ടെന്ന് മനസ്സിലാക്കി. ഇത് ലൂണാർ പോയന്ററിലും ബന്ധിപ്പിച്ചിട്ടുണ്ട്. പകുതി കറുപ്പും, വെള്ളയുമായുള്ള ഗ്രാഫിക്കലി പ്രദർശിപ്പിക്കുന്ന ഒരു മെക്കാനിസം. ഇത് പ്രവർത്തിക്കാനുള്ള വിവരങ്ങൾ നൽകുന്നത് സൂര്യ-ചന്ദ്ര സ്ഥാനങ്ങളാണ്. ചുരുക്കത്തിൽ ഇത് രണ്ട് പന്തുകൾ തമ്മിലുള്ള കോണളവുകളാണ്. ഇതിന് ഒരു പ്രതേക തരം ഗിയർ കൂടി വേണമായിരുന്നു. രണ്ട് കോണളവുകളെ തമ്മിൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഒരു ഗിയർ. അതുകൊണ്ടുതന്നെ ആന്റികീതെറ മെക്കാനിസം തന്നെയാണ് ഗിയറുകളുടെ വൈവിധ്യങ്ങളാൽ നിർമ്മിക്കപ്പെട്ട ചരിത്രത്തിലേതന്നെ ഒരേയൊരു മെക്കാനിസം.

അവലംബങ്ങൾ

[തിരുത്തുക]

{{Reflist|30em|refs= [13] [15] [1] [12] [6] [17] [22] [10] [11] [23] [9] [5] [19] [2] [3] [4] [28]

  1. 1.0 1.1 "Project overview". The Antikythera Mechanism Research Project. Archived from the original on 2011-02-21. Retrieved 1 July 2007. The Antikythera Mechanism is now understood to be dedicated to astronomical phenomena and operates as a complex mechanical 'computer' which tracks the cycles of the Solar System.
  2. 2.0 2.1 Seaman, Bill; Rössler, Otto E. (1 January 2011). Neosentience: The Benevolence Engine. Intellect Books. p. 111. ISBN 978-1-84150-404-9. Retrieved 28 May 2013. Mike G. Edmunds and colleagues used imaging and high-resolution X-ray tomography to study fragments of the Antikythera Mechanism, a bronze mechanical analog computer thought to calculate astronomical positions
  3. 3.0 3.1 Swedin, Eric G.; Ferro, David L. (24 October 2007). Computers: The Life Story of a Technology. JHU Press. p. 1. ISBN 978-0-8018-8774-1. Retrieved 28 May 2013. It was a mechanical computer for calculating lunar, solar, and stellar calendars.
  4. 4.0 4.1 Paphitis, Nicholas (30 November 2006). "Experts: Fragments an Ancient Computer". Washington Post. Imagine tossing a top-notch laptop into the sea, leaving scientists from a foreign culture to scratch their heads over its corroded remains centuries later. A Roman shipmaster inadvertently did something just like it 2,000 years ago off southern Greece, experts said late Thursday.
  5. 5.0 5.1 Price, Derek de Solla (1974). "Gears from the Greeks. The Antikythera Mechanism: A Calendar Computer from ca. 80 B. C.". Transactions of the American Philosophical Society, New Series. 64 (7): 1–70. doi:10.2307/1006146.
  6. 6.0 6.1 6.2 6.3 Freeth, Tony; Bitsakis, Yanis; Moussas, Xenophon; Seiradakis, John. H.; Tselikas, A.; Mangou, H.; Zafeiropoulou, M.; Hadland, R.; Bate, D.; Ramsey, A.; Allen, M.; Crawley, A.; Hockley, P.; Malzbender, T.; Gelb, D.; Ambrisco, W.; Edmunds, M. G. (30 November 2006). "Decoding the ancient Greek astronomical calculator known as the Antikythera Mechanism" (PDF). Nature. 444 (7119): 587–91. Bibcode:2006Natur.444..587F. doi:10.1038/nature05357. PMID 17136087. Retrieved 20 May 2014. {{cite journal}}: Unknown parameter |displayauthors= ignored (|display-authors= suggested) (help)
  7. 7.0 7.1 7.2 Carman, Christian C.; Evans, James (2014 November 15). "On the epoch of the Antikythera mechanism and its eclipse predictor". Archive for History of Exact Sciences. 68 (6): 693–774. doi:10.1007/s00407-014-0145-5. Retrieved 2014 November 26. {{cite journal}}: Check date values in: |accessdate= and |date= (help)
  8. 8.0 8.1 Markoff, John (2014 November 24). "On the Trail of an Ancient Mystery - Solving the Riddles of an Early Astronomical Calculator". New York Times. Retrieved 2014 November 25. {{cite news}}: Check date values in: |accessdate= and |date= (help)
  9. 9.0 9.1 9.2 9.3 Marchant, Jo (30 November 2006). "In search of lost time". Nature. 444 (7119): 534–538. Bibcode:2006Natur.444..534M. doi:10.1038/444534a. PMID 17136067. Retrieved 20 May 2014.
  10. 10.0 10.1 Haughton, Brian (26 December 2006). Hidden History: Lost Civilizations, Secret Knowledge, and Ancient Mysteries. Career Press. pp. 43–44. ISBN 978-1-56414-897-1. Retrieved 16 May 2011.
  11. 11.0 11.1 "Ancient 'computer' starts to yield secrets". Archived from the original on 13 March 2007. Retrieved 23 March 2007.
  12. 12.0 12.1 Angelakis, Dimitris G. (2 May 2005). Quantum Information Processing: From Theory to Experiment. Proceedings of the NATO Advanced Study Institute on Quantum Computation and Quantum Information. Chania, Crete, Greece: IOS Press (published 2006). p. 5. ISBN 978-1-58603-611-9. Retrieved 28 May 2013. The Antikythera mechanism, as it is now known, was probably the world's first 'analog computer' – a sophisticated device for calculating the motions of stars and planets. This remarkable assembly of more than 30 gears with a differential...
  13. 13.0 13.1 Allen, Martin (27 May 2007). "Were there others? The Antikythera Mechanism Research Project". Antikythera-mechanism.gr. Archived from the original on 21 July 2011. Retrieved 24 August 2011.
  14. "Jacques-Yves Cousteau - Antikythera Mechanism Research Project". www.antikythera-mechanism.gr. Archived from the original on 2014-12-05. Retrieved 2017-05-27.
  15. 15.0 15.1 "What was it made of?". Antikythera Mechanism Research Project. 4 July 2007. Archived from the original on 2012-04-18. Retrieved 16 May 2012.
  16. Freeth, Tony; Jones, Alexander; Steele, John M.; Bitsakis, Yanis (31 July 2008). "Calendars with Olympiad display and eclipse prediction on the Antikythera Mechanism"
  17. 17.0 17.1 17.2 Freeth, Tony; Jones, Alexander; Steele, John M.; Bitsakis, Yanis (31 July 2008). "Calendars with Olympiad display and eclipse prediction on the Antikythera Mechanism" (PDF). Nature. 454 (7204): 614–7. Bibcode:2008Natur.454..614F. doi:10.1038/nature07130. PMID 18668103. Retrieved 20 May 2014.
  18. Paul Iversen, "The Calendar on the Antikythera Mechanism and the Corinthian Family of Calendars," Hesperia 86 (2017): 134-141.
  19. 19.0 19.1 Freeth, Tony (December 2009). "Decoding an Ancient Computer" (PDF). Scientific American: 78. Retrieved 26 November 2014.
  20. Price, Derek de Solla (1974). "Gears from the Greeks. The Antikythera Mechanism: A Calendar Computer from ca. 80 B. C.". Transactions of the American Philosophical Society, New Series. 64 (7): 13; 57-62.
  21. Yannis Bitsakis and Alexander Jones, "The Inscriptions of the Antikythera Mechanism 3: The Front Dial and Parapegma Inscriptions," Almagest 7 (2016), pp. 117-119. See also Magdalini Anastasiou et al., "The Astronomical Events of the Parapegma of the Antikythera Mechanism," Journal for the History of Astronomy 44 (2013): 173-186.
  22. 22.0 22.1 Sample, Ian. "Mysteries of computer from 65 BC are solved". The Guardian. "This device is extraordinary, the only thing of its kind," said Professor Edmunds. "The astronomy is exactly right ... in terms of historic and scarcity value, I have to regard this mechanism as being more valuable than the Mona Lisa." and "One of the remaining mysteries is why the Greek technology invented for the machine seemed to disappear."
  23. 23.0 23.1 Johnston, Ian (30 November 2006). "Device that let Greeks decode solar system". The Scotsman. Retrieved 26 June 2007.
  24. Wright, Michael T. (2007). "The Antikythera Mechanism reconsidered". Interdisciplinary Science Reviews. 32 (1): 21–43. doi:10.1179/030801807X163670.
  25. Freeth, Tony; Jones, Alexander (2012). "The Cosmos in the Antikythera Mechanism". Institute for the Study of the Ancient World. Retrieved 19 May 2014. {{cite journal}}: Cite journal requires |journal= (help)
  26. Freeth, T. (2009). "Decoding an Ancient Computer". Scientific American. 301 (6): 76–83. doi:10.1038/scientificamerican1209-76. PMID 20058643.
  27. Jones, Alexander (2017), A Portable Cosmos, Oxford: Oxford University Press, p. 97.
  28. 28.0 28.1 28.2 Freeth, Tony (2006). "Decoding the Antikythera Mechanism: Supplementary Notes 2" (PDF). Nature. 444 (7119): 587–91. Bibcode:2006Natur.444..587F. doi:10.1038/nature05357. PMID 17136087. Retrieved 20 May 2014.
"https://ml.wikipedia.org/w/index.php?title=ആന്റികീതെറ_മെക്കാനിസം&oldid=3801383" എന്ന താളിൽനിന്ന് ശേഖരിച്ചത്