ആന്ത്രോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്ത്രോത്ത്
Location of ആന്ത്രോത്ത്
ആന്ത്രോത്ത്
Location of ആന്ത്രോത്ത്
in Lakshadweep
രാജ്യം  ഇന്ത്യ
സംസ്ഥാനം Lakshadweep
ജില്ല(കൾ) ലക്ഷദ്വീപ്
ജനസംഖ്യ
ജനസാന്ദ്രത
10,720 (2001—ലെ കണക്കുപ്രകാരം)
2,188/km2 (5,667/sq mi)
സാക്ഷരത 84.74%
ഭാഷ(കൾ) മലയാളം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 4.90 km² (2 sq mi)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം


     32.0 °C (90 °F)
     28.0 °C (82 °F)

Coordinates: 10°48′51″N 73°40′49″E / 10.814085°N 73.680153°E / 10.814085; 73.680153 ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഇന്ത്യാ ഉപഭൂഖണ്ഡത്തോട് ഏറ്റവും അടുത്ത്‌ കിടക്കുന്ന ദ്വീപാണ് ആന്ത്രോത്ത്. കൊച്ചിയിൽ നിന്നും 293 കിലോമീറ്ററും, കവരത്തിയിൽ നിന്നും 119 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. 4.66 കിലോമീറ്റർ നീളവും, 1.43 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. [1] ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയതും, ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്.[2]. ദ്വീപസമൂഹത്തിൽ ഏറ്റവും കുറവ് ലഗൂണുകൾ ഉള്ള ദ്വീപാണ് ആന്ത്രോത്ത്.


ആകർഷണങ്ങൾ[തിരുത്തുക]

ജുമാഅത്ത് പള്ളി[തിരുത്തുക]

ഏഴാം നൂറ്റാണ്ടിൽ ദ്വീപ് നിവാസികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചെന്ന് കരുതപ്പെടുന്ന അറബ് സന്ന്യാസി വിശുദ്ധ ഉബൈദുള്ളയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.[3][2]

കൃഷി[തിരുത്തുക]

തേങ്ങയാണ് ദ്വീപിലെ പ്രധാന കാർഷികോത്പ്പന്നം. മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്.

പ്രധാന ഉത്പന്നങ്ങൾ[തിരുത്തുക]

കയർ, കൊപ്ര എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ

ഗതാഗത സൗകര്യങ്ങൾ[തിരുത്തുക]

സൈക്കിൾ, മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ എന്നിവയാണ് ദ്വീപിലെ ഗതാഗത സൗകര്യം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്ത്രോത്ത്&oldid=2924037" എന്ന താളിൽനിന്ന് ശേഖരിച്ചത്