ആട്ടുണൈറ്റ്
ആട്ടുണൈറ്റ് | |
---|---|
General | |
Category | Phosphate minerals |
Formula (repeating unit) | Ca(UO2)2(PO4)2·10-12H2O |
Strunz classification | 08.EB.05 |
Crystal symmetry | Orthorhombic dipyramidal H-M symbol: (2/m 2/m 2/m) Space group: Pnma |
യൂണിറ്റ് സെൽ | a = 14.0135(6) Å, b = 20.7121(8) Å, c = 6.9959(3) Å; Z=4 |
Identification | |
Formula mass | 986.26 |
നിറം | Lemon-yellow to sulfur-yellow, greenish yellow to pale green; may be dark green to greenish black |
Crystal habit | Tabular crystals, foliated or scaly aggregates, and in crusts |
Crystal system | Orthorhombic |
Twinning | Rare on {110} |
Cleavage | {001} perfect, {100} and {010} poor |
Fracture | uneven |
മോസ് സ്കെയിൽ കാഠിന്യം | 2-2.5 |
Luster | Vitreous - pearly |
Streak | Pale yellow |
Diaphaneity | Transparent to translucent |
Specific gravity | 3.1-3.2 |
Optical properties | Biaxial (-) |
അപവർത്തനാങ്കം | nα = 1.553 - 1.555 nβ = 1.575 nγ = 1.577 - 1.578 |
Birefringence | δ = 0.003 |
Pleochroism | X = colorless to pale yellow; Y = Z = yellow to dark yellow |
2V angle | Measured: 10° to 53° |
Ultraviolet fluorescence | Strong yellow-green fluorescence in UV; Radioactive |
Solubility | Soluble in acids |
Alters to | Dehydrates in air |
Other characteristics | Pseudotetragonal for synthetic material |
അവലംബം | [1][2] |
കാൽസിയം, യുറേനിയം എന്നീ മൂലകങ്ങളുടെ ജലയോജിത ഫോസ്ഫേറ്റാണ് ആട്ടുണൈറ്റ്. Ca (UO2)2. (PO4)2 (H2O)10-12. ഫ്രാൻസിലെ ആട്ടൂൺ പ്രദേശത്ത് ഇതു ധാരാളമായി കണ്ടുവരുന്നു എന്നതാണ് ആട്ടുണൈറ്റ് എന്ന പേരിനു നിദാനം.
പരൽരൂപങ്ങൾ
[തിരുത്തുക]ദ്വിചതുഷ്കോണീയ പ്രിസങ്ങളോ പിരമിഡുകളോ ആയ രൂപമാണ് ഇതിന്റെ പരലുകൾക്കുള്ളത്. വ്യക്തമായ വിദളനവും കാചാഭദ്യുതിയുമുണ്ട്. പവിഴംപോലെ തിളങ്ങുന്നു. പരലുകളിൽ മഞ്ഞനിറമുള്ള തന്തുക്കൾ കാണാം. പൊതുവേ ചെറുനാരങ്ങയുടെമഞ്ഞ മുതൽ ഇളം പച്ചവരെയുള്ള നിറങ്ങളാണുള്ളത്; അൾട്രാ വയലറ്റ് രശ്മികൾ തട്ടുമ്പോൾ പച്ചകലർന്ന മഞ്ഞനിറത്തിൽ പ്രതിദീപ്തമാവുന്നു. കാഠിന്യം 2-2.5; ആ.ഘ. 3.1-3.2. ഘടനയിൽ വലുതായ വ്യതിയാനം കാണുന്നില്ലെങ്കിലും കാൽസിയത്തിന്റെ സ്ഥാനത്ത് അല്പം ബേറിയമോ മഗ്നീഷ്യമോ കലർന്നിരിക്കാം. ചൂടാക്കുമ്പോൾ ജലാംശം ക്രമേണ കുറയുന്നു; 800Cൽ ജലാംശം പൂർണമായും നഷ്ടപ്പെടും. എന്നാൽ ആട്ടുണൈറ്റിനു ജലവിയോജനംകൊണ്ട് ഘടനയിൽ അസ്ഥായിത്വമുണ്ടാകുന്നില്ല. എളുപ്പത്തിൽ ഉരുകുന്നു. അമ്ലങ്ങളിൽ ലയിക്കുന്നു. ചതുഷ്കോണീയമായ ആധാരതലവും, അൾട്രാവയലറ്റ് രശ്മികളുമായുള്ള പ്രതിദീപ്തി സ്വഭാവവും ആട്ടുണൈറ്റിന്റെ സവിശേഷതകളാണ്.
ഉപഖനിജം
[തിരുത്തുക]യുറേനിയത്തിന്റെ അയിരായി ഉപയോഗിച്ചുവരുന്ന ഈ ധാതു പ്രകൃതിയിൽ യുറേനിനൈറ്റ് തുടങ്ങിയ മറ്റയിരുകളുടെ ഓക്സിഡേഷൻ (oxidation) മൂലമാണുണ്ടാകുന്നത്. ഓക്സിഡൈസേഷന്റെയും അപക്ഷയ(weathering)ത്തിന്റെയും മേഖലകളിൽ ഒരു ഉപഖനിജമെന്ന നിലയിൽ അവസ്ഥിതമായിക്കാണുന്നു. ഫ്രാൻസ്, പോർച്ചുഗൽ, ജർമനി, ഇംഗ്ലണ്ട്, കോംഗോ തുടങ്ങിയ രാജ്യങ്ങളിലാണ് അധികമായുള്ളത്.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- http://www.mindat.org/min-433.html
- http://hps.org/publicinformation/ate/q573.html Archived 2011-11-26 at the Wayback Machine.
- http://webmineral.com/data/Autunite.shtml
- http://www.galleries.com/Autunite Archived 2012-03-14 at the Wayback Machine.
- http://webmineral.com/data/Pseudo-autunite.shtml
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആട്ടുണൈറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |