ആഗ്നസ് പൊക്കെൽസ്
ആഗ്നസ് പൊക്കെൽസ് | |
---|---|
![]() | |
ജനനം | |
മരണം | നവംബർ 21, 1935 | (73 വയസ്സ്)
ദേശീയത | ജർമ്മൻ |
അറിയപ്പെടുന്നത് | Pioneer of surface science |
Scientific career | |
Fields | രസതന്ത്രം/ഭൗതികശാസ്ത്രം |
ദ്രാവക, ഖര പ്രതലങ്ങളുടെയും ഇന്റർഫേസുകളുടെയും ഗുണങ്ങളെ വിവരിക്കുന്ന സർഫേസ് സയൻസ് എന്നറിയപ്പെടുന്ന ആധുനിക ശാസ്ത്രം സ്ഥാപിക്കുന്നതിൽ അടിസ്ഥാനപരമായ ഗവേഷണം നടത്തിയ ഒരു ജർമ്മൻ രസതന്ത്രജ്ഞയായിരുന്നു ആഗ്നസ് ലൂയിസ് വിൽഹെൽമിൻ പൊക്കെൽസ്. പ്രോപ്പെർട്ടി ഓഫ് ലിക്വിഡ്, സോളിഡ് സർഫേസെസ് എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സർഫേസ് സയൻസിന്റെ ആധുനിക അടിസ്ഥാനതത്ത്വങ്ങൾ നിലവിൽക്കൊണ്ടുവന്നത് ആഗ്നസിന്റെ പ്രവർത്തനങ്ങളായിരുന്നു. [1]
മുൻകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ആഗ്നസ് പൊക്കെൽസ് 1862-ൽ ഇറ്റലിയിലെ വെനീസിലാണ് ജനിച്ചത്. ആ സമയത്ത് വെനീസ് ആസ്ട്രേലിയൻ ഭരണത്തിൻ കീഴിലായിരുന്നു. പൊക്കെൽസിന്റെ പിതാവ് ആസ്ട്രേലിയൻ കരസേനയിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. 1871 -ൽ അദ്ദേഹം മലേറിയ രോഗബാധിതനായപ്പോൾ അവരുടെ കുടുംബം നാസികളുടെ ജർമ്മൻ സാമ്രാജ്യമായ ബ്രൺസ് വിക്കിലേയ്ക്ക് താമസം മാറ്റി.[1] മുൻസിപ്പാലിറ്റി ഗേൾസ് ഹൈസ്ക്കൂളിൽ നിന്നായിരുന്നു ആദ്യകാലവിദ്യാഭ്യാസം. [2]
പൊക്കെൽസ് കുട്ടിയായിരിക്കുമ്പോൾ തന്നെ ശാസ്ത്രത്തിൽ കൗതുകം തോന്നുകയും ഭൗതികശാസ്ത്രം പഠിക്കാനിഷ്ടപ്പെടുകയും ചെയ്തിരുന്നു.[3] അക്കാലത്ത് സ്ത്രീകൾക്ക് സർവ്വകലാശാലാ വിദ്യാഭ്യാസം ലഭിക്കാൻ പ്രയാസമായിരുന്നു. സയന്റിഫിക് ലിറ്ററേച്ചർ എടുക്കാൻ സാധിച്ചത് അവരുടെ സഹോദരനായ ഫ്രെഡറിക് കാൾ ആൽവിൻ പൊക്കെൽസ് മുഖേനയായിരുന്നു.[1] അക്കാലത്ത് ഗട്ടിംഗെൻ സർവകലാശാലയിൽ പഠിച്ച ഫ്രീഡ്രിക്ക് ഒരു പ്രശസ്ത ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് പൊക്കെൽസ് ഇഫക്ട് അറിയപ്പെടുന്നത്.
ഗവേഷണവും പിന്നീടുള്ള ജീവിതവും
[തിരുത്തുക]ദ്രാവകങ്ങളുടെ പ്രതലബലത്തിൽ മാലിന്യങ്ങളുടെ സ്വാധീനം സ്വന്തം അടുക്കളയിലെ പാത്രങ്ങളിൽ പ്രവർത്തിക്കുന്നത് പൊക്കെൽസ് കണ്ടെത്തി. അവർ അവിവാഹിതയും രോഗിയായ മാതാപിതാക്കളുടെ പരിപാലകയുമായിരുന്നു, അതിനാൽ വിവിധ എണ്ണകൾ, സോപ്പുകൾ, മറ്റ് ഗാർഹിക ഉൽപന്നങ്ങൾ എന്നിവ ഉപയോഗിച്ചിരുന്നു. പാചകം ചെയ്യാനും വൃത്തിയാക്കാനും അവർ ധാരാളം സമയം ചെലവഴിച്ചു. ഔപചാരിക പരിശീലനത്തിന്റെ അഭാവം ഉണ്ടായിരുന്നിട്ടും, സർഫേസ് സയൻസിന്റെ പുതിയ വിഭാഗത്തിലെ പ്രധാന ഉപകരണമായ സ്ലൈഡ് ട്രഫ് എന്നറിയപ്പെടുന്ന ഒരു ഉപകരണം ആവിഷ്കരിച്ചുകൊണ്ട് ജലത്തിന്റെ പ്രതലബലം അളക്കാൻ പൊക്കെലിന് കഴിഞ്ഞു. ഈ സ്ലൈഡ് ട്രഫിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് ഉപയോഗിച്ച് അമേരിക്കൻ രസതന്ത്രജ്ഞൻ ഇർവിംഗ് ലാങ്‌മുയർ ഉപരിതല തന്മാത്രകളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ കണ്ടെത്തലുകൾ നടത്തി. ഇത് അദ്ദേഹത്തിന് 1932-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കാനിടയായി.[4]പിന്നീട് ലാങ്‌മുയിറും ഭൗതികശാസ്ത്രജ്ഞനുമായ കാതറിൻ ബ്ലോഡ്‌ജെറ്റ് വികസിപ്പിച്ചെടുത്ത ലാങ്‌മുയർ-ബ്ലോഡ്‌ജെറ്റ് ട്രഫിന്റെ നേരിട്ടുള്ള മുൻഗാമിയാണ് പോക്കൽസ് ഉപകരണം[5].
1891-ൽ ലോർഡ് റെയ്‌ലെയുടെ സഹായത്തോടെ പൊക്കെൽസ് അവരുടെ ആദ്യത്തെ പ്രബന്ധമായ "പ്രതലബലം " നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു.[6]അങ്ങനെ അവരുടെ കരിയറിന്റെ ആരംഭത്തിൽ സർഫേസ് ഫിലിമുകളെക്കുറിച്ച് പഠിക്കാൻ തുടങ്ങി. അവർക്ക് ഒരിക്കലും ഔദ്യോഗിക നിയമനം ലഭിച്ചില്ല. പക്ഷേ അവർ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഒടുവിൽ സർഫേസ് സയൻസിന്റെ പുതിയ മേഖലയിലെ ഒരു പയനിയർ എന്ന നിലയിൽ അംഗീകാരം നേടി. വ്യാഖ്യാതാക്കൾ എഴുതി: "1932-ൽ ലാങ്‌മുയിറിന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചപ്പോൾ, സോളിഡുകളെയും ദ്രാവകങ്ങളെയും കുറിച്ചുള്ള മോണോലേയറുകളെക്കുറിച്ച് അന്വേഷിച്ചതിന് അദ്ദേഹം നടത്തിയ നേട്ടത്തിന്, അദ്ദേഹത്തിന്റെ നേട്ടത്തിന്റെ ഒരു ഭാഗം ആദ്യം ഒരു ബട്ടണും നേർത്ത ട്രേയും ഉപയോഗിച്ച് ഔപചാരിക ശാസ്ത്ര പരിശീലനം ഇല്ലാത്ത 18 വയസ്സുള്ള ഒരു യുവതി നടത്തിയ യഥാർത്ഥ പരീക്ഷണങ്ങളിൽ സ്ഥാപിച്ചതാണ്."[7]
1935-ൽ ജർമ്മനിയിലെ ബ്രൺസ്‌വിക്കിൽ പൊക്കെൽസ് മരിച്ചു.
വ്യക്തിജീവിതം
[തിരുത്തുക]രോഗികളായ മാതാപിതാക്കളെ പരിചരിക്കുന്നതിനാണ് പൊക്കെൽസ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അത് "വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു" എന്ന് അവർ പറയുകയുണ്ടായി. 1906-ൽ അവരുടെ പിതാവ് മരിച്ചു. 1914-ൽ അവരുടെ അമ്മ മരിച്ചു. ആ സമയമായപ്പോഴേക്കും, പൊക്കെൽസിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ ഒരു സാനിറ്റോറിയത്തിൽ കുറച്ചുകാലം അവർക്ക് താമസിക്കേണ്ടിവന്നു. സുഖാസ്വാദനത്തിനായി അവർ യൂറോപ്പിൽ യാത്ര ചെയ്തു.[8] പൊക്കെൽസിന്റെ അവസാന വർഷങ്ങളിൽ, "ആന്റി ആഗ്നസ്" അമ്മായിയായാണ് അവർ അറിയപ്പെട്ടിരുന്നത്. [9] 1935-ൽ തന്റെ കരിയറിന്റെ മുഴുവൻ കാലവും താമസിച്ചിരുന്ന ജർമ്മനിയിലെ ബ്രൺസ്‌വിക്ക് പട്ടണത്തിൽ താമസിക്കുമ്പോൾ പൊക്കെൽസ് മരിച്ചു.[9]
ബഹുമതികളും അവാർഡുകളും
[തിരുത്തുക]![]() | |
---|---|
Media related to Agnes Pockels | |
Images | |
![]() |
Photograph of a shift trough, (German: Schieberinne) of the type designed by Pockels for surface tension measurements |
![]() |
Mid-career portrait of Agnes Pockels |
Videos | |
![]() |
A video biography of Agnes Pockels, including a demonstration of surface tension measurement using a Pockels trough |
1931-ൽ ഹെൻറി ഡെവോക്സിനൊപ്പം, കൊളോയിഡ് സൊസൈറ്റിയിൽ നിന്ന് ലോറ ലിയോനാർഡ് അവാർഡ് പൊക്കെൽസിന് ലഭിച്ചു. അടുത്ത വർഷം, ബ്രൗൺസ്വീഗ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി അവർക്ക് ഓണററി ഡോക്ടറേറ്റ് നൽകി.[1] അത്തരമൊരു അവാർഡ് ലഭിക്കുന്ന ആദ്യ വനിതയും അവർ ആയിരുന്നു [1][10][11]
ഈ സ്ലൈഡ് ട്രഫിന്റെ മെച്ചപ്പെടുത്തിയ പതിപ്പ് ഉപയോഗിച്ച്, അമേരിക്കൻ രസതന്ത്രജ്ഞനായ ഇർവിംഗ് ലാങ്‌മുയർ ഉപരിതല തന്മാത്രകളുടെ ഗുണങ്ങളെക്കുറിച്ച് കൂടുതൽ കണ്ടെത്തലുകൾ നടത്തി. ഇത് അദ്ദേഹത്തിന് 1932-ൽ രസതന്ത്രത്തിൽ നോബൽ സമ്മാനം നേടിക്കൊടുത്തു.[12] പൊക്കെൽസിന്റെ ഉപകരണം ലാങ്‌മുയിർ-ബ്ലോഡ്‌ജെറ്റ് ട്രഫിന്റെ മുൻഗാമിയാണ്. ഇത് പിന്നീട് ലാങ്‌മുയിറും ഭൗതികശാസ്ത്രജ്ഞയായ കാതറിൻ ബ്ലോഡ്‌ജെറ്റും വികസിപ്പിച്ചെടുത്തു.[13]
1993 മുതൽ, ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ബ്രൗൺഷ്‌വീഗ് ആഗ്നസ് പോക്കൽസ് മെഡൽ ബ്രൗൺഷ്വീഗ് സാങ്കേതിക സർവകലാശാലയെ മുന്നോട്ട് നയിച്ച ആളുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് അധ്യാപനത്തെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിച്ചവർക്ക് ഊന്നൽ നൽകുന്നു.[14]
2002-ൽ ബ്രൗൺഷ്‌വീഗിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലാണ് ആഗ്നസ് പൊക്കെൽസ് ലബോറട്ടറി സ്ഥാപിതമായത്. രാസ വിദ്യാഭ്യാസം വളർത്തുക, രസതന്ത്ര അധ്യാപകരെ സഹായിക്കുക, പ്രകൃതി ശാസ്ത്രത്തിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ ഉദ്ദേശ്യം. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് ഇത് പ്രാധാന്യം നൽകുന്നു. ഈ ലബോറട്ടറിയിൽ, സൈദ്ധാന്തിക പരിജ്ഞാനമോ നൂതന ഉപകരണങ്ങളോ ഇല്ലാതെ, കുട്ടികൾ ഒരു കരകൗശലം പോലെ, പ്രവൃത്തിയിലൂടെയുള്ള പഠനം സാദ്ധ്യമാക്കുന്നു.[15]
പോക്കൽസിൽ നിന്നും അവരുടെ സഹോദരൻ ഫ്രെഡറിക് പൊക്കെൽസിൽ നിന്നും ലഭിച്ച കത്തിടപാടുകൾ ലോർഡ് റെയ്‌ലീ സൂക്ഷിച്ചു. പൊക്കെൽസ് ഒരു ഡയറി സൂക്ഷിച്ചിരുന്നു. പോക്കൽസ് കുടുംബത്തിന്റെ ഈ രേഖകളും ഫോട്ടോഗ്രാഫുകളും ബർലിംഗ്ടൺ ഹൗസിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്നു.[8] 1932-ൽ പോക്കൽസിന്റെ 70-ാം ജന്മദിനത്തോടനുബന്ധിച്ച്, ജർമ്മൻ കൊളോയിഡ് രസതന്ത്രജ്ഞനായ വുൾഫ്ഗാംഗ് ഓസ്റ്റ്‌വാൾഡ് പോക്കൽസിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചു.[16] ഓസ്റ്റ്‌വാൾഡ് ലേഖനത്തിൽ അവരുടെ പ്രസിദ്ധീകരണത്തിന്റെ ഒരു പട്ടികയും അവയിൽ പലതിന്റെയും സംഗ്രഹവും ഉൾപ്പെടുന്നു. പോക്കൽസിൽ നിന്നുള്ള ആത്മകഥാപരമായ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.[16]അവരുടെ സഹോദരഭാര്യ എലിസബത്ത് (ഫ്രഡറിക് പൊക്കെൽസിന്റെ ഭാര്യ) പൊക്കെൽസിന്റെ വ്യക്തിജീവിതത്തിന് പ്രാധാന്യം നൽകുന്ന ഒരു ജീവചരിത്രവും പ്രസിദ്ധീകരിച്ചു.[17]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 Byers, Nina (ed); Williams, Gary (2010). Out of the Shadows : Contributions of Twentieth-Century Women to Physics. Cambridge: Cambridge University Press. pp. 36–42. ISBN 9780521169622.
{{cite book}}
:|first=
has generic name (help) - ↑ "150th Birthday of Agnes Pockels". ChemViews. 14 February 2012. Retrieved 13 July 2013.
- ↑ Helm, Christiane A.; Ernst-Moritz Arndt; Uni Greifswald. "Agnes Pockels: Life, Letters and Papers". American Physical Society.
{{cite journal}}
: Cite journal requires|journal=
(help) - ↑ "The Nobel Prize in Chemistry 1932". Nobel Prize.org. Retrieved 13 July 2013.
- ↑ "Agnes Pockels: The Invention of the "Slide Trough"". X Timeline. Archived from the original on 18 October 2013. Retrieved 13 July 2013.
- ↑ Pockels, Agnes (12 March 1891). "Surface Tension" (PDF). Nature. 43 (1891): 437–439. doi:10.1038/043437c0. Retrieved 27 Nov 2019.
- ↑ "Agnes Pockels | 175 Faces of Chemistry". www.rsc.org. Retrieved 2018-12-19.
- ↑ 8.0 8.1 Giles, C.H.; Forrester, S.D. (January 1971). "The Origins of the Surface Film Balance". Chemistry and Industry. 9: 43–53.
- ↑ 9.0 9.1 Derrick, M. Elizabeth (December 1982). "Agnes Pockels, 1862-1935". Journal of Chemical Education. 59 (12): 1030–1031. Bibcode:1982JChEd..59.1030D. doi:10.1021/ed059p1030. Retrieved 3 October 2021.
- ↑ Helm, Christiane A. "Agnes Pockels: Life, Letters and Papers" (PDF). aps.org. American Physical Society. Archived from the original (PDF) on 2020-10-02. Retrieved 8 October 2021.
- ↑ "Agnes Pockels". thebumblingbiochemist.org. The Bumbling Biochemist. 3 April 2019. Retrieved 7 October 2021.
- ↑ "The Nobel Prize in Chemistry 1932". Nobel Prize.org. Retrieved 13 July 2013.
- ↑ "Agnes Pockels: The Invention of the "Slide Trough"". X Timeline. Archived from the original on 18 October 2013. Retrieved 13 July 2013.
- ↑ Kruse, Andrea; Schwarzl, Sonja M. "Who Was Agnes Pockels?". tu-braunschweig.de. Braunschweig Technical University. Retrieved 8 October 2021.
- ↑ Mischnick, Petra (2011). "Learning Chemistry—the Agnes-Pockels-Student-Laboratory at the Technical University of Braunschweig, Germany". Analytical and Bioanalytical Chemistry. 400 (6): 1533–1535. doi:10.1007/s00216-011-4914-6. PMID 21448601. S2CID 206906466.
- ↑ 16.0 16.1 Ostwald, Wilhelm (1932). "Die Arbeiten von Agnes Pockels über Grenzschichten und Filme". Kolloid-Zeitschrift. 58: 1. doi:10.1007/BF01428266. S2CID 197932406.
- ↑ Pockels, E. (1949). "Ein gelehrtes Geschwisterpaar - Zur Erinnerung an Agnes Pockels (1862–1935)". Bericht der Oberhessischen Gesellschaft für Natur-und Heilkunde. 24: 303.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- C.H. Giles and S.D. Forrester, "The origins of the surface film balance: Studies in the early history of surface chemistry, part 3", Chemistry and Industry, pp. 43–53 (9 January 1971). (Note: This article contains one of the most detailed story on Agnes Pockels, including photos on her and her family.)
- Charles Tanford, Ben Franklin stilled the waves: An informal history of pouring oil on water with reflections on the ups and downs of scientific life in general, Oxford University Press, 2004.
- M. Elizabeth Derrick, "Agnes Pockels, 1862-1935", Journal of Chemical Education, vol. 59, no. 12, pp. 1030–1031 (Dec. 1982).
- Andrea Kruse and Sonja M. Schwarzl. "Zum Beispiel Agnes Pockels." In: Nachrichten aus der Chemie, 06, 2002.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Agnes Pockels in Contributions of 20th Century Women to Physics at UCLA
- Agnes Pockels Biography Archived 2012-08-25 at the Wayback Machine [German]
- The Agnes Pockels Laboratory at the Technical University of Braunschweig
ആഗ്നസ് പൊക്കെൽസ് public domain audiobooks from LibriVox