ആംഗ്രി ബേഡ്സ്
ആംഗ്രി ബേഡ്സ് | |
---|---|
വികസിപ്പിച്ചത് | Rovio Entertainment |
പുറത്തിറക്കിയത് | Chillingo/Clickgamer (iOS and PSP versions) Rovio Entertainment |
നിർമ്മാണം | Raine Mäki, Harro Grönberg, Mikko Häkkinen |
രൂപകൽപ്പന | Jaakko Iisalo (lead designer) |
പ്രോഗ്രാമിങ്) | Tuomo Lehtinen (lead programmer), Miika Virtanen, Antti Laitinen, Atte Järvinen, Mika Rahko, Marco Rapino, Kari Kuvaja |
ആർട്ടിസ്റ്റ്(കൾ) | Tuomas Erikoinen (lead artist), Miisa Lopperi, Joonas Mäkilä |
സംഗീതം | Ari Pulkkinen |
യന്ത്രം | SDL,[1] Box2D |
പ്ലാറ്റ്ഫോം(കൾ) | |
പുറത്തിറക്കിയത് | December 11, 2009[2] |
വിഭാഗ(ങ്ങൾ) | Puzzle |
തര(ങ്ങൾ) | Single player |
ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം ഡെവലപ്പർ കമ്പനിയായ റോവിയോ മൊബൈൽ വികസിപ്പിച്ചെടുത്ത ഒരു വീഡിയോ ഗേം ആണു് ആംഗ്രി ബേഡ്സ്. 2009 ഡിസംബറിൽ ആപ്പിൾ ഐ.ഒ.എസിലാണു് ഈ ഗെയിം ആദ്യമായി അവതരിപ്പിച്ചത്[2]. അതിനു ശേഷം 1.2 കോടി തവണ ഈ ഗെയിം ആപ്പിളിന്റെ ആപ്പ്സ്റ്റോറിൽ നിന്ന് ഉപഭോക്താക്കൾ വാങ്ങിച്ചു[4]. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ആൻഡ്രോയ്ഡ് പോലെയുള്ള ടച്ച് സ്ക്രീൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റു മൊബൈൽ ഫോണുകൾക്കുമായി ഈ ഗെയിം പുറത്തിറക്കി.
ഈ കളിയിൽ, കളിക്കാർ ഒരു കവണ ഉപയോഗിച്ച് പക്ഷികളെ, കളിക്കളത്തിന്റെ വിവിധ ഇടങ്ങളിലായി ക്രമീകരിച്ചിട്ടുള്ള പന്നികളിലേക്ക് തൊടുത്തു വിടുകയും ഒരു നിശ്ചിത എണ്ണം പക്ഷികൾക്കുള്ളിൽ അവയെ എല്ലാം നശിപ്പിക്കുകയും ചെയ്യണം. ഓരോ ഘട്ടം അവസാനിക്കുന്നതിനനുസരിച്ച്, പ്രത്യേക കഴിവുകളോടു കൂടിയ വിവിധ തരത്തിലുള്ള പക്ഷികൾ പ്രത്യക്ഷപ്പെടും. കൂടുതൽ ആകർഷകമായ ഘട്ടങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പതിപ്പുകളും, വിശേഷാവസരങ്ങളിൽ സ്വതേ പ്രവർത്തിക്കുന്ന അപ്ലിക്കേഷനുകളും റോവിയോ മൊബൈൽ പുറത്തിറക്കാറുണ്ട്.
ഈ കളിയിലോടുള്ള പ്രത്യേക കമ്പം, കോമിക് സ്റ്റൈൽ, കുറഞ്ഞ വില എന്നീ കാരണങ്ങളാൽ ആംഗ്രി ബേഡ്സ് വളരെ ജനപ്രീതിയാർജ്ജിച്ചിട്ടുണ്ട്. ഇതിന്റെ ജനപ്രീതി കാരണം പേർസണൽ കമ്പ്യൂട്ടറുകൾക്കു വേണ്ടിയും, ഗേമിംഗ് കൺസോളുകൾക്കു വേണ്ടിയുമുള്ള പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ആംഗ്രി ബേഡ്സ് കഥാപാത്രമായി വരുന്ന ഉല്പന്നങ്ങളും പുറത്തിറങ്ങുന്നതിനു പുറമേ ചലച്ചിത്രമായും, ടെലിവിഷൻ പരമ്പരയായും പുറത്തിറങ്ങുന്നതിനുള്ള പദ്ധതികളുമുണ്ട്. വിവിധ പ്ലാറ്റ്ഫോമുകളിലായി സാധാരണ പതിപ്പും, പ്രത്യേക പതിപ്പുകളുമുൾപ്പെടെ 100 കോടി ഡൗൺലോഡുകൾ[5] പൂർത്തിയാക്കിയ ഈ ഗെയിം ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഗേമായും[6], 2010-ലെ റൺവേ ഹിറ്റുകളിലൊന്നായും[7], "ഏറ്റവുമധികം ജനപ്രീതിയാർജ്ജിച്ച മൊബൈൽ അപ്ലിക്കേഷനുകളിൽ ഒന്നായും[8] ആംഗ്രി ബേഡ്സ് അറിയപ്പെടുന്നു.
കളി
[തിരുത്തുക]വിവിധ വർണ്ണങ്ങളിലുള്ള ഒരു കൂട്ടം പക്ഷികൾ, തങ്ങളുടെ മുട്ട കട്ടെടുത്ത പച്ച പന്നികളിൽ നിന്ന് അവ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതാണു് കളി[9]. ഓരോ ഘട്ടത്തിലും മരം, ഐസ്[10], കല്ലുകൾ തുടങ്ങിയ കവചങ്ങളാൽ ഈ പന്നികൾ സംരക്ഷിതരായിരിക്കും. ഈ കവചങ്ങൾ തകർത്ത് പന്നികളെ നശിപ്പിക്കുകയാണ് ഓരോ ഘട്ടത്തിലെയും ലക്ഷ്യം. കവണയിൽ കോർത്ത പക്ഷികളെ തൊടുത്ത് വിട്ട് നേരിട്ടോ, അവയെ സംരക്ഷിച്ചു നിർത്തുന്ന കവചം നശിപ്പിച്ചോ കളിക്കാർ പന്നികളെ ഓരോ ഘട്ടത്തിലും നശിപ്പിക്കണം[11]. കളിയുടെ വിവിധ ഘട്ടങ്ങളിൽ പൊട്ടിത്തെറിക്കുന്ന വള്ളിക്കൊട്ടകളും, കല്ലുകളും അവ ഉപയോഗിച്ച് കൂടുതൽ സംരക്ഷിതരായിരിക്കുന്ന പന്നികളെ നശിപ്പിക്കണം.
വിവിധ തരത്തിലുള്ള പക്ഷികളെ ഈ കളിയിൽ ഉപയോഗിക്കുന്നുണ്ട്. കളിയുടെ ആദ്യ ഘട്ടങ്ങളിൽ ചുവന്ന നിറത്തിലുള്ള ഒരു വലിയ പക്ഷി മാത്രമേ ലഭ്യമാകുകയുള്ളൂ[9]. കളി ഓരോഘട്ടം പിന്നിട്ട് മുന്നേറുന്നതോടെ,വിവിധ തരത്തിലുള്ള പക്ഷികൾ കൂടെ ലഭ്യമാകും. ചില പക്ഷികൾ ചില പ്രത്യേക വസ്തുക്കൾ നശിപ്പിക്കുന്നതിൽ വൈദഗ്ദ്ധ്യം ഉള്ളവയായിരിക്കും. മറ്റു ചില പക്ഷികളുടെ പ്രത്യേക കഴിവുകൾ അവയെ തൊടുത്തു വിട്ടതിനു ശേഷം പ്രവർത്തനക്ഷമമാക്കണം[12]. ഉദാഹരണത്തിനു്, നീല നിറത്തിലുള്ള പക്ഷികളെ തൊടുത്തു വിട്ടതിനു ശേഷം സ്പർശിച്ചാൽ അവ ചെറിയ മൂന്നു പക്ഷികളായി മാറും[9]. കറുത്ത പക്ഷി പൊട്ടിത്തെറിക്കും[12]. വെള്ള നിറത്തിലുള്ള പക്ഷിക്ക് പൊട്ടിത്തെറിക്കുന്ന ആക്രമകാരിയായ മുട്ട ഇടുന്നതിനുള്ള കഴിവുണ്ട്[9].
അവലംബം
[തിരുത്തുക]- ↑ "SDL Testimonials". Galaxygameworks.com. Archived from the original on 2011-07-16. Retrieved 2012-02-01.
- ↑ 2.0 2.1 "Angry Birds Review". IGN.com. February 11, 2010. Archived from the original on 2010-05-04. Retrieved March 24, 2011.
- ↑ "Angry Birds Chrome". Chrome.angrybirds.com. Retrieved 2012-02-01.
- ↑ "The Supremely Addicting Angry Birds Hits 42 Million Free and Paid Downloads". SymbianFreak.com. October 22, 2010. Archived from the original on 2010-12-18. Retrieved December 11, 2010.
- ↑ Matt Brian (May 9, 2012). "Rovios Angry Birds Titles Hit 1 Billion Cumulative Downloads". Thenextweb.com. The Next Web. Retrieved May 9, 2012.
- ↑ Van Camp, Jeffrey (November 23, 2010). "Israeli Angry Birds satire goes viral". digitaltrends.com. Retrieved November 26, 2010.
- ↑ Shaer, Matthew (November 29, 2010). "Angry Birds bound for Xbox, PlayStation". Archived from the original on 2010-12-04. Retrieved November 29, 2010.
- ↑ "Angry Birds will be bigger than Mickey Mouse and Mario. Is there a success formula for apps?". MIT Entrepreneurship review. February 18, 2011. Archived from the original on 2011-04-30. Retrieved March 27, 2011.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ 9.0 9.1 9.2 9.3 Chris Holt. "Angry Birds Review". Macworld. Archived from the original on 2010-06-14. Retrieved June 23, 2010.
- ↑ Rovio Mobile. Angry Birds (in English). Scene: Achievements screen. "Icepicker: 5000 ice blocks smashed"
- ↑ Jon Mundy (October 13, 2010). "Interview: Rovio on the origin of Angry Birds, being inspired by swine flu, and why you may never see an Angry Birds 2". Pocket Gamer. Archived from the original on 2010-10-17. Retrieved November 30, 2010.
- ↑ 12.0 12.1 Keith Andrew (December 21, 2009). "Angry Birds (iPhone) review". Pocket Gamer. Archived from the original on 2010-06-20. Retrieved June 23, 2010.