അർമാവിർ
അർമാവിർ Արմավիր | |
---|---|
The cultural palace (left) and town hall (right) at the Armavir central square | |
Country | അർമേനിയ |
Marz | Armavir |
Founded | 1931 |
City status | 1947 |
• ആകെ | 8.51 ച.കി.മീ.(3.29 ച മൈ) |
ഉയരം | 870 മീ(2,850 അടി) |
(2011 census) | |
• ആകെ | 29,319 |
• ജനസാന്ദ്രത | 3,400/ച.കി.മീ.(8,900/ച മൈ) |
സമയമേഖല | UTC+4 (AMT) |
Postal code | 0901-0918 |
ഏരിയ കോഡ് | (+374) 237 |
വെബ്സൈറ്റ് | Official website |
Sources: Population[1] |
അർമീനിയയുടെ പടിഞ്ഞാറേ ദിക്കിലുള്ള ഒരു പട്ടണവും അർമാവിർ പ്രവിശ്യയുടെ തലസ്ഥാനവുമാണ് അർമാവിർ (അർമീനിയൻ: Արմավիր). ഈ പട്ടണം സ്ഥാപിക്കപ്പെട്ടത് 1931 ൽ സോവിയറ്റ് സർക്കാരിൻറെ കാലത്തായിരുന്നു. 2011 വരെ ഈ പട്ടണത്തിലെ ജനസംഖ്യ 29,319 ആണ്. ഇത് 1989 ലെ സെൻസസ് പ്രകാരമുള്ള 46,900 എന്ന സംഖ്യയേക്കാൾ കുറവാണ്. 1931 മുതൽ 1935 വരെയുള്ള കാലത്ത് ഈ പട്ടണം സർദാരാപട്ട് എന്നും 1992 വരെയുള്ള കാലത്ത് ഹൊൿറ്റെബെർയാൻ എന്നുമാണ് അറിയപ്പെട്ടിരുന്നത്.
ചരിത്രം
[തിരുത്തുക]ചരിത്രപരമായി ആധുനിക കാലഘട്ടത്തിലെ അർമാവിർ ഉൾപ്പെടുന്ന പ്രദേശം നിലനിന്നിരുന്നത് പുരാതന അർമീനിയയിലെ അയ്‍രാരാത്ത് പ്രോവിൻസിനു മദ്ധ്യത്തിലെ അരഗറ്റ്‍സോട്ടിൻ കാൻററിലായിരുന്നു.
1920 നവംബർ 29 ന് റിപ്പബ്ലിക് ഓഫ് അർമീനിയ സോവിയറ്റ് സൈന്യത്തിൻറെ കീഴിലായി. 1902 നവംബർ 29 ന് അലക്സാണ്ട്രോപോൾ ഉടമ്പടിയനുസരിച്ച് യെരെവാൻ പട്ടണം സോവിയറ്റ് സൈന്യം ഏറ്റെടുത്തു. പിന്നീട് ഈ ഉടമ്പടിയ്ക്കു പകരമുള്ള കർസ് ഉടമ്പടി പ്രാബല്യത്തിൽ വന്നു. അർമീനിയ അലക്സാണ്ടർ മ്യാസ്‍നിക്യാൻ എന്ന നേതാവിനു കീഴിൽ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനു കീഴിലായതായി വിളംബരം ചെയ്യപ്പെട്ടു. എന്നിരുന്നാലം 1922 ൽ അർമീനിയ പുതുതായി രൂപീകൃതമായ ട്രാൻസ് കൊക്കേഷ്യൻ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിൽ ഉൾപ്പെടുത്തപ്പെട്ടു. സോവിയറ്റ സർക്കാരിൻറെ തീരുമാനപ്രകാരം അർമാവിർ പട്ടണം സർദാരാപട്ട് എന്ന പേരിൽ 1931 ജൂലൈ 26 ന് പുനർ നിർമ്മിക്കപ്പെട്ടു. ഈ പുതിയ പട്ടണം അരാരത്ത് സമതലത്തിൽ, പുരാതന അർമാവിർ പട്ടണത്തിന് കേവലം 8 കിലോമീറ്റർ വടക്കു വശത്തായിട്ടായിരുന്നു. പുതിയ പട്ടണത്തിൻറ ആദ്യ രൂപരേഖ തയ്യാറാക്കിയത് അലക്സാണ്ടർ തമാനിയൻ എന്ന എൻജിനീയർ ആയിരുന്നു. യെരവനെയും ഗ്യൂമ്‍റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ സ്റ്റേഷൻറെ രൂപത്തിലായിരുന്നു ആദ്യകാലപട്ടണം. ക്രമേണ ഇത് പൂർണ്ണമായും ഒരു പട്ടണമായി പരിവർത്തനം ചെയ്യപ്പെട്ടു. 1935 ൽ പട്ടണത്തിൻറെ സർദാരാപട്ട് എന്ന പേരു മാറ്റി ഹൊൿറ്റെംബെറ്യാൻ എന്ന പേരു കൊടുക്കപ്പെട്ടു. ആരംഭകാലത്ത് ജാവഖെറ്റി, ശിരാക്, സൻഗെസുർ എന്നിവിടങ്ങളിൽനിന്നു കുടിയേറിയ അർമീനിയൻ കുടുംബങ്ങളായിരുന്നു ഇവിടെ ചേക്കേറിയത്. 1940 കളിൽ അനേകം യസിദികളും കുർദുകളും സമീപത്തുള്ള വില്ലേജുകളിൽ നിന്നും ഇവിടേയ്ക്കു കുടിയേറി.[2] 1992 ൽ അർമീനിയ യു.എസ്.എസ്. ആറിൽ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച സമയം ഈ ആധുനിക പട്ടണത്തിന് വീണ്ടും അർമാവിർ എന്ന പേരു നല്കപ്പെട്ടു. 2014 മെയ് 30 നാണ് ഈ പട്ടണത്തിലെ ആദ്യ പള്ളി സ്ഥാപിതമായത്.
ഗതാഗത സൌകര്യങ്ങൾ
[തിരുത്തുക]ആദ്യകാലത്ത് അർമാവിർ യെരെവാൻ, ഗ്യാമ്രി, വടക്കേ അർമീനിയ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ സ്റ്റേഷനായിട്ടാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് ഈ സ്റ്റേഷൻ നവീകരിക്കുകയും ഒരു വലിയ പട്ടണമായി വളരുകയും ചെയ്തു. യെരെവാനും മദ്ധ്യ അർമീനിയയും തമ്മിൽ ബന്ധിപ്പിക്കുവാൻ എം.-5 മോട്ടോർവേ നിലവിലുണ്ട്. എച്ച്-17 റോഡ് അർമാവിറിനെ ഗ്യൂമ്രി, വടക്കൻ അർമീനിയൻ പ്രദേശങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]ആധുനിക അർമാവിർ അരാരത്ത് സമതലത്തിലെ ഫലഭൂയിഷ്ടമായ 8.51 km² പ്രദേശം ഉൾപ്പെട്ടിരിക്കുന്നു. പുരാതന പട്ടണമായ അർഗിഷ്ടിഖിനിലിന് 6 കിലോമീറ്റർ വടക്കുകിഴക്കായും ചരിത്ര പട്ടണമായ അർമാവിറിന് 8 കിലോമീറ്റർ വടക്കു ഭാഗത്തായുമാണ് സ്ഥിതി ചെയ്യുന്നത്. പുരാതന അർമീനിയൻ സാമ്രാജ്യത്തിലെ അരഗട്സോട്ടിനുമായി ഈ മേഖല സദൃശമായിരിക്കുന്നു. ഈ പട്ടണം സർദാരാപട്ട്, നൊരാപട്ട്, മൃഗാഷറ്റ്, മെയ്‍സിസ്യാൻ, നൊറവാൻ എന്നീ വലിയ പട്ടണങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
Armavir പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °F (°C) | 30 (−1) |
41 (5) |
57 (14) |
67 (19) |
76 (24) |
87 (31) |
92 (33) |
94 (34) |
85 (29) |
71 (22) |
55 (13) |
37 (3) |
66 (18.8) |
ശരാശരി താഴ്ന്ന °F (°C) | 12 (−11) |
22 (−6) |
34 (1) |
43 (6) |
50 (10) |
58 (14) |
65 (18) |
66 (19) |
56 (13) |
45 (7) |
32 (0) |
20 (−7) |
41.9 (5.3) |
ഉറവിടം: http://www.worldweatheronline.com/Armavir-weather-averages/Armavir/AM.aspx |
അവലംബം
[തിരുത്തുക]- ↑ Armavir
- ↑ "Armavir town". Archived from the original on 2016-02-06. Retrieved 2016-11-12.