Jump to content

അർമാവിർ പ്രവിശ്യ

Coordinates: 40°09′N 44°03′E / 40.150°N 44.050°E / 40.150; 44.050
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർമാവിർ

Արմավիր
Location of Armavir within Armenia
Location of Armavir within Armenia
Coordinates: 40°09′N 44°03′E / 40.150°N 44.050°E / 40.150; 44.050
CountryArmenia
Capital
Largest city
Armavir
Vagharshapat
ഭരണസമ്പ്രദായം
 • GovernorHambardzum Matevosyan[1]
വിസ്തീർണ്ണം
 • ആകെ1,242 ച.കി.മീ.(480 ച മൈ)
•റാങ്ക്10th
ജനസംഖ്യ
 (2011[3])
 • ആകെ265,770
 • കണക്ക് 
(1 January 2019)
263,900[2]
 • റാങ്ക്2nd
 • ജനസാന്ദ്രത210/ച.കി.മീ.(550/ച മൈ)
സമയമേഖലAMT (UTC+04)
Postal code
0901-1149
ISO കോഡ്AM.AV
FIPS 10-4AM03
HDI (2017)0.723[4]
high · 10th
വെബ്സൈറ്റ്Official web

അർമാവിർ (Armenian: Արմավիր[i], Armenian pronunciation: [ɑɾmɑˈviɾ] ) അർമേനിയയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് (മാർസ്). തെക്ക് അരാരത്ത് പർവതവും വടക്ക് അരാഗത് പർവതവും ആധിപത്യം പുലർത്തുന്ന, അരാരത്ത് സമതലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രവിശ്യയുടെ തലസ്ഥാനം അർമാവിർ പട്ടണവും ഏറ്റവും വലിയ നഗരം വഘർഷാപതും (എച്ച്മിയാഡ്‌സിൻ) ആണ്. തെക്കും പടിഞ്ഞാറും തുർക്കിയുമായി ഏകദേശം 72 കിലോമീറ്റർ (45 മൈൽ) നീളമുള്ള ഒരു അതിർത്തി ഈ പ്രവിശ്യ പങ്കിടുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അക്നാലിച് ഗ്രാമത്തിനടുത്തുള്ള അയ്ഗർ തടാകം.

1,242 ചതുരശ്ര കിലോമീറ്റർ (അർമേനിയയുടെ മൊത്തം വിസ്തീർണ്ണത്തിന്റെ 4.2 ശതമാനം) വിസ്തീർണ്ണമുള്ള അർമാവിർ പ്രവിശ്യ മൊത്തം വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും ചെറിയ പ്രവിശ്യയാണ്. പടിഞ്ഞാറും തെക്കും യഥാക്രമം തുർക്കി പ്രവിശ്യകളായ കർസും ഇഗ്‌ദറും ഏകദേശം 130.5 കിലോമീറ്റർ നീളമുള്ള അതിർത്തിരേഖ കുറിക്കുന്ന ഇവിടെ അറാസ് നദി അർമേനിയയെ തുർക്കിയിൽ നിന്ന് വേർതിരിക്കുന്നു. ആഭ്യന്തരമായി, വടക്ക് അരഗാത്സോട്ട്ൻ പ്രവിശ്യയും കിഴക്ക് അരാരത്ത് പ്രവിശ്യയും വടക്കുകിഴക്ക് തലസ്ഥാനമായ യെറിവാനും ഈ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നു.

ചരിത്രപരമായി, ഈ പ്രവിശ്യയുടെ നിലവിലെ പ്രദേശങ്ങളിൽ പ്രധാനമായും അരഗത്സോട്ട്ൻ കന്റോണും, പുരാതന അർമേനിയയിലെ അയ്രാരത്ത് പ്രവിശ്യയിലെ അർഷറൂനിക്, മസ്യാത്സോട്ട്ൻ കന്റോണുകളുടെ ചെറിയ ഭാഗങ്ങളും ഉൾക്കൊള്ളുന്നു.

പൂർണ്ണമായും അരാരത്ത് സമതലത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യ പ്രധാനമായും കാർഷിക ഭൂമികൾ ഉൾക്കൊള്ളുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 850 മീറ്റർ ഉയരത്തിലുള്ള ഈ പ്രവിശ്യയിലെ ചില സമതലങ്ങൾ 1,200 മീറ്റർ വരെ ഉയരത്തിൽ എത്തുന്നു. പ്രവിശ്യയിൽ നിന്ന് ഉത്ഭവിക്കുന്ന ഒരേയൊരു നദി മെറ്റ്സമോർ നദിയാണ് (സെവ്ജർ നദി എന്നും അറിയപ്പെടുന്നു). അക്നാലിച്ച് ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അയ്ഗറിലെ ചെറിയ തടാകം പ്രവിശ്യയിലെ ഏതാനും ജലപ്രദേശങ്ങളിൽ ഒന്നാണ്. അർമവീർ പ്രവിശ്യയുടെ സവിശേഷതയിൽ വരണ്ട ഭൂഖണ്ഡാന്തര കാലാവസ്ഥയും ചൂടുള്ള വേനൽക്കാലവും നേരിയ തണുപ്പുള്ള ശൈത്യകാലവുമാണുള്ളത്.

ചരിത്രം[തിരുത്തുക]

ബിസി അഞ്ചാം സഹസ്രാബ്ദത്തോളം പഴക്കമുള്ള മെറ്റ്‌സമോർ കോട്ടയുടെ അവശിഷ്ടങ്ങളിൽ എഴുന്നു നിൽക്കുന്ന കല്ലുകൾ.

പുരാതന അർമാവിർ പ്രദേശത്ത് ബിസി അഞ്ചാം സഹസ്രാബ്ദം മുതൽക്കുതന്നെ ജനവാസമുണ്ടായിരുന്നു. മെറ്റ്‌സമോർ കോട്ട, ശ്രേഷ് കുന്ന്, മൊക്രാബ്ലർ കുന്ന് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങൾ നവീന ശിലായുഗ കാലഘട്ടത്തിലേതാണ്. അർഗിഷ്തിഖിനിലിയിലെ പുരാതന യുറാർട്ടിയൻ വാസസ്ഥലം ബിസി 776 ൽ അർഗിഷ്തി ഒന്നാമൻ രാജാവാണ് സ്ഥാപിച്ചത്. യുറാർട്ടിയൻ രാജാവായ റൂസ II (ബിസി 685-645) അവശേഷിപ്പിച്ച ലിഖിതങ്ങളിൽനിന്ന് ഈ പ്രദേശത്തെക്കുറിച്ചുള്ള എഴുതപ്പെട്ട ഏറ്റവും പഴയ രേഖകളിൽ ഒന്ന് കണ്ടെത്തി. ബിസി 685-ൽ റൂസ II രാജാവാണ് കുവാർലിനി (Կուարլինի) എന്ന പേരിൽ വാഘർഷപത് പട്ടണം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

അർമേനിയൻ ചരിത്രകാരനായിരുന്ന മോവ്സെസ് ഖോറെനാറ്റ്സിയുടെ അഭിപ്രായത്തിൽ, ആധുനിക അർമാവിർ പ്രവിശ്യയുടെ പ്രദേശങ്ങൾ പ്രധാനമായും അർമേനിയൻ ഹൈലാൻഡിന്റെ മധ്യഭാഗത്തുള്ള ചരിത്രപ്രസിദ്ധമായ അയ്രാരത്ത് പ്രവിശ്യയുടെ മധ്യഭാഗമായിരുന്നവെന്നാണ്. അർഷാരുനിക്കിന്റെയും മസ്യത്സോട്ട്നിറെയും ചെറിയ ഭാഗങ്ങൾക്കൊപ്പം അരഗത്സോട്ട് കന്റോണിന്റെ ഭാഗങ്ങളും ഈ പ്രവിശ്യയിൽ അടങ്ങിയിരുന്നു. യുറാർട്ടു കാലഘട്ടം മുതൽ പുരാതന അർമേനിയയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. ഒറോൻറിടിഡ് രാജവംശം ബിസി 331-ൽ അർമേനിയ രാജ്യം സ്ഥാപിച്ചതോടെ അതിന്റെ തന്ത്രപരമായ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു.

301-ൽ അർമേനിയയുടെ ക്രിസ്തീയവൽക്കരണത്തിനുശേഷം, ലോകമെമ്പാടുമുള്ള അർമേനിയക്കാരുടെ ആത്മീയ കേന്ദ്രമായി വഘാർഷപത് മാറി. 405-ൽ, മെസ്‌റോപ്പ് മാഷ്‌തോട്‌സ് വഘാർഷപത്തിലെ അർമേനിയക്കാർക്കിടയിൽ പുതുതായി സൃഷ്ടിച്ച അർമേനിയൻ അക്ഷരമാല അവതരിപ്പിച്ചു. 428-ൽ അർമേനിയൻ രാജ്യത്തിന്റെ അധപതനത്തിനുശേഷം, ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അറബികൾ അർമേനിയ കീഴടക്കുന്നതുവരെ ഈ പ്രദേശം പേർഷ്യയിലെ സസാനിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

ചിത്രശാല[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. Classical spelling: Արմաւիր

അവലംബം[തിരുത്തുക]

  1. 3 more Armenia provincial governors are appointed at government session
  2. https://armstat.am/en/?nid=111
  3. Armavir population, 2011 census
  4. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
"https://ml.wikipedia.org/w/index.php?title=അർമാവിർ_പ്രവിശ്യ&oldid=3707849" എന്ന താളിൽനിന്ന് ശേഖരിച്ചത്