അസ്സലാമു അലൈക്കും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലിംങ്ങൾക്കിടയിൽ [അവലംബം ആവശ്യമാണ്] നിലവിളുള്ള ഒരു ഒരു അഭിവാദ്യമാണ്അസ്സലാമു അലൈക്കും എന്നത്. ഇംഗ്ലീഷ്: ʾAs-Salāmu ʿAlaykum, അറബി:ٱلسَّلَامُ عَلَيْكُمْ. ഈ അഭിവാദ്യത്തിനെ സലാം പറയുക എന്നു മുസ്ലീങ്ങൾ പൊതുവായി പറയുന്നു. ദൈവത്തിന്റെ സമാധാനം , രക്ഷ നിങ്ങളുടെ മേൽ ഉണ്ടായിരിക്കട്ടെ എന്നാണ് ഇതിന്റെ അർത്ഥം.ഇത് കേട്ടാൽ പ്രത്യുത്തരം നൽകാൻ ഇസ്ലാം മതം പഠിപ്പിക്കുന്നു. വ അലൈക്കുമു സ്സലാം എന്നാകുന്നു അത്.അതു പോലെ നിങ്ങളുടെ മേലും ഉണ്ടാവട്ടെ എന്നർത്ഥം. സലാം ചൊല്ലൽ സുന്നത്താണെങ്കിലും(അതായത് നിർബന്ധമായും ചെയ്യേണ്ടതല്ല, എങ്കിലും ചെയ്താൽ പുണ്യപ്രവൃത്തിയാകും) മടക്കൽ നിർബന്ധമാകുന്നു. ഒരേ ലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിൽ കണ്ട് മുട്ടുമ്പോൾ സലാം പറഞ്ഞ് കൈ കൊടുക്കുന്നതും സുന്നത്താണ്. എന്നാൽ വിവാഹ ബന്ധം അനുവദിനീയമായവർ തമ്മിൽ സലാം പറയുന്നത് അനുവദിനീയമല്ല എന്നാണ്‌ വിശ്വസിക്കുന്നത്[അവലംബം ആവശ്യമാണ്]. മുസ്ലീം മതസ്ഥരല്ലാത്തവരും മുസ്ലീങ്ങളെ അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്യാറുണ്ട്.

  • സലാമിന്റെ ശബ്ദം Archived 2019-07-24 at the Wayback Machine. ഖുർ ആനിൽ ഇപ്രകാരം അരുൾ ചെയ്തിരിക്കുന്നു.":നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കിൽ അല്ല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രുഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയിൽ നിങ്ങൾ അന്യോന്യം സലാം പറയണം.നിങ്ങൾ ചിന്തിച്ച് ഗ്രഹിക്കുന്നതിനു വേണ്ടി അപ്രകാരം അല്ലാഹു നിങ്ങൾക്ക് തെളിവുകൾ വിവരിച്ചു തരുന്നു." (വി.ഖു. 24:61)

ക്രിസ്തുമതത്തിൽ[തിരുത്തുക]

യേശു ക്രിസ്തു തൻറെ അനുയായികളെ കണ്ട്മുട്ടുമ്പോൾ അഭിവാദ്യം ചെയ്തിരുന്നതു “ഷോലം അലേകും“ (Shalom aleichem) ഇത് ഹീബ്രു വാക്കാണ്,[അവലംബം ആവശ്യമാണ്] അസ്സലാമു അലൈക്കും,ഷോലം അലേകും എന്നീ രണ്ട് പദത്തിൻറെയും അർത്ഥം ‘സമാധാനം നിന്നോടൊപ്പംഉണ്ടാകട്ടെ' എന്നാണ്‌. [1]

ഇതുംകൂടി കാണുക[തിരുത്തുക]

ലാൽസലാം

അവലംബം[തിരുത്തുക]

  1. Dr. Zakir Naik. "SIMILARITIES BETWEEN ISLAM AND CHRISTIANITY" (in ഇംഗ്ലീഷ്). Archived from the original on 2008-03-20. "Greet you in the same manner as Jesus (pbuh) greeted in Hebrew Luke 24:36 'Sholam alay kum' {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
"https://ml.wikipedia.org/w/index.php?title=അസ്സലാമു_അലൈക്കും&oldid=3838305" എന്ന താളിൽനിന്ന് ശേഖരിച്ചത്