സംവാദം:അസ്സലാമു അലൈക്കും
"സലാം ചൊല്ലൽ സുന്നത്താണെങ്കിലും മടക്കൽ നിർബന്ധമാകുന്നു.ഒരെ ലിംഗത്തിലുള്ള രണ്ട് വ്യക്തികൾ തമ്മിൽ കണ്ട് മുട്ടുമ്പോൾ സലാം പറഞ്ഞ് കൈ കൊടുക്കുന്നതും സുന്നത്താണ്" ഇത് വിക്കി വായിക്കുന്ന അന്യ മതസ്ഥരായവർക്കും മനസ്സിലാവുന്ന തരത്തിൽ വിശദീകരിച്ച് എഴുതാമോ?--ചള്ളിയാൻ ♫ ♫ 02:53, 24 ഡിസംബർ 2007 (UTC)
സുന്നത്ത് എന്ന വാക്ക് അഗ്രചർമ്മച്ഛേദനകർമ്മം എന്ന അർത്ഥത്തിലാണ് എനിക്ക് പരിചയം. ഇവിടെ അങ്ങനെയല്ലാത്ത അർത്ഥത്തിലാണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു. അല്ലെങ്കിൽ അത് പിശകായിരിക്കാം. മതസംജ്ഞയാണെങ്കിൽ അത് മതേതരമായി വിവരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് മതേതരജ്ഞാനമാകുന്നത് എങ്ങനെ? മംഗലാട്ട് ►സന്ദേശങ്ങൾ
- സുന്നത്ത് എന്നത് നബിചര്യ എന്ന അർത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.--Caduser2003 06:43, 24 ഡിസംബർ 2007 (UTC)
ഫർള് എന്നാൽ നിർബന്ധം. സുന്നത്ത് എന്നാൽ ഉപേക്ഷിച്ചാൽ കുറ്റമില്ലാത്തതും ചെയ്താൽ പുണ്യമുള്ളതും.--Caduser2003 06:46, 24 ഡിസംബർ 2007 (UTC)
- ഫിഖ്‌ഹ് നോക്കുക --ബ്ലുമാൻഗോ ക2മ 06:47, 24 ഡിസംബർ 2007 (UTC)
അന്യലിംഗക്കാർ തമ്മിലാണ് ഇത് ചെയ്യുന്നതെങ്കിൽ എന്താണ് വ്യത്യാസം? --ചള്ളിയാൻ ♫ ♫ 06:51, 24 ഡിസംബർ 2007 (UTC)
- അന്യ ലിംഗക്കാരാണെങ്കിൽ സുന്നത്തില്ല. അതാണ് വ്യത്യാസം --ബ്ലുമാൻഗോ ക2മ 07:04, 24 ഡിസംബർ 2007 (UTC)
തെളിവ് - The New American Standard Bible
[തിരുത്തുക]24:36 - [In Context|Original Greek] While they were telling these things, He R1482 Himself stood in their midst and *said to them, "Peace be to you."
നിങ്ങൾ പറയുന്ന മാതിരി അല്ല മിസ്റ്റർ(മിസ്റ്റർ സഭ്യമാണെന്ന് തോന്നുന്നു) ചള്ളിയൻ. സൗദിയിൽ മാത്രമല്ല. മിഡിൽ ഈസ്റ്റില പല ഭാഗത്തും അറബി വംശചരായ യാഹൂദരും നസ്രാണികളും ഉണ്ട്. അവരൊക്കെഔപയോഗിക്കുന്നു എന്നാ ഉദ്ദേശിച്ചത്. അല്ലതെ --ബ്ലുമാൻഗോ ക2മ 09:24, 27 ഡിസംബർ 2007 (UTC)
താങ്കൾ എഴുതിയ രീതിയിൽ വായിച്ചാൽ ക്രിസ്ത്യാനികൾ സമ്മതിക്കുമോ? വാക്കുകൾ ആ രീതിയിലാക്കിയാൽ പ്രശ്നം കുറഞ്ഞു. മിഡിൽ ഈസ്റ്റിൽ മാത്രമല്ല കേരളത്തിലെ ഹിന്ദുക്കളും മുസ്ലീം സുഹൃത്തുക്കളെ കാണുമ്പോൾ അഭിവാദ്യം അർപ്പിക്കാറുണ്ട്. അതൊന്നും ലേഖനത്തിൽ പരാമർശിക്കണ്ട ആവശ്യമില്ല. റഫറൻസ് ഇല്ലാതെ റിവർട്ട് ചെയ്യരുത്. [3R] എന്നൊരു നിയമം ഉണ്ട് അത് വായിക്കുമെന്ന് കരുതുന്നു. --ചള്ളിയാൻ ♫ ♫ 12:10, 27 ഡിസംബർ 2007 (UTC)
അറബ് വംശജാരായ മുസ്ലിംങ്ങൾ ക്കിടയിൽ മത്രമല്ല അസ്സലാമുഅലൈക്കും എന്ന അഭിവദ്യം ഉള്ളത് ലോകത്തിലുള്ള എല്ലാ മുസ്ലിംങ്ങക്കിടയിലും ഈ അഭിവാദ്യം ഉണ്ട്.
- ലോകത്ത് എല്ലാ ഭാഗത്തും ഉണ്ടെന്നതിനു തെളിവില്ല. തെളിവ് ഉണ്ടെങ്കിൽ കയറ്റിയാൽ മതി എന്ന് പറഞ്ഞ് ചള്ളിയൻ സാർ അത് ആദ്യം മാറ്റിയതാണ് സീ --ബ്ലുമാൻഗോ ക2മ 15:08, 4 ജനുവരി 2008 (UTC)
അറിയുന്നവർക്കും അരിയാത്തവർക്കും
[തിരുത്തുക]"അറിയുന്നവർക്കും അറിയാത്തവർക്കും നിങ്ങൾ സലാം പറയുക" എന്ന വളരെ പ്രബലമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു നബി വചനമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മുസ്ലിംകൾക്ക് മാത്രമല്ല അമുസ്ലികൾക്കും സലാം ചൊല്ലാം എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതു പോലെ സ്ത്രീകളെ ഈ വചനത്തിൽ ഒഴിവാക്കിയിട്ടല്ല. അതിനാൽ സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നതും പുണ്യകരമായ കാര്യമായി(സുന്നത്ത്) വിലയിരുത്താം. മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിലും മറ്റും എല്ലാ വിഭാഗങ്ങളും അസ്സാലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്യാറുണ്ട്;മത ഭേദമന്യേ ലിംഗ ഭേദമന്യേ--Apibrahimk 15:34, 20 ജൂലൈ 2009 (UTC)