അസ്മ അൽ ഗുൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പലസ്തീനിയൻ ഫെമിനിസ്റ്റും മാധ്യമ പ്രവർത്തകയുമാണ് അസ്മ അൽ ഗുൽ - (English: Asma al-Ghul (also Al Ghoul, Alghoul ) റാമല്ലയിൽ നിന്ന് പുറത്തിറങ്ങുന്ന അൽ അയ്യാം എന്ന ദിനപത്രത്തിൽ സ്ഥിരമായി എഴുതി വരുന്നു. ഫതഹ് പാർട്ടിയുടെ അഴിമതിയും ഹമാസിന്റെ തീവ്രവാദവും എന്ന പേരിൽ അൽ അയ്യാമിൽ ലേഖന പരമ്പര എഴുതി.[1]

അസ്മ അൽ ഗുൽ, 2011

ജനനം[തിരുത്തുക]

ഈജിപ്തിന്റെ ഫലസ്തീൻ അതിർത്തി നഗരമായ ഗസയിലെ റാഫയിൽ 1982ൽ ജനിച്ചു. 2003ൽ ഈജിപ്ത് കവിയെ വിവാഹം ചെയ്ത്, അബു ദാബിയിലേക്ക് താമസം മാറ്റി. പിന്നീട് വിവാഹ ബന്ധം പിരിഞ്ഞു. 2006ൽ മകനുമായി ഗാസയിലേക്ക് തന്നെ തിരിച്ചുവന്നു.

പുരസ്‌കാരങ്ങൾ[തിരുത്തുക]

2012ൽ ഇന്റർനാഷണൽ വിമൻസ് മീഡിയ ഫൗണ്ടേഷന്റെ പത്രപ്രവർത്തക അവാർഡ് ലഭിച്ചു.[2] 2010ൽ 18ാം വയസ്സിൽ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ പലസ്തീനിയൻ യൂത്ത് ലിറ്ററേച്ചർ അവാർഡ് നേടി.[3]

അവലംബം[തിരുത്തുക]

  1. Bates, Ashley (16 December 2010). "Sorry, Hamas, I'm Wearing Blue Jeans". Mother Jones magazine. മൂലതാളിൽ നിന്നും 31 May 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 30 May 2011.
  2. "Asmaa al-Ghoul aims to keep thorn in Hamas' side" in the Jerusalem Post, October 23, 2012
  3. "Banned, Censored, Harassed and Jailed". Human Rights Watch. മൂലതാളിൽ നിന്നും 7 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 30 May 2011.
"https://ml.wikipedia.org/w/index.php?title=അസ്മ_അൽ_ഗുൽ&oldid=3089494" എന്ന താളിൽനിന്ന് ശേഖരിച്ചത്