ഗാസാ നഗരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാസാ നഗരം (غزة)
ഗാസാ നഗരം 2007-ഇൽ
ഗാസാ നഗരം 2007-ഇൽ
Government
 • മേയർനിസാർ ഹിജാസി
വിസ്തീർണ്ണം
 • ആകെ45 കി.മീ.2(17 ച മൈ)
ജനസംഖ്യ
5,15,556[2]
വെബ്സൈറ്റ്www.gaza-city.org

പലസ്തീനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഗാസാ. പതിനാല് മീറ്റർ ഉയരമുള്ള ഒരു ചെറിയ കുന്നിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

വർഷം ജനസംഖ്യ
1596 6,000[3]
1882 16,000[4]
1897 36,000[4]
1914 42,000[5]
1922 17,480[6]
1931 17,046[7]
1945 32,250[8]
1982 100,272[9]
1997 306,113[10]
2007 469,687[2]
2012 515,556[2]

പതിനഞ്ചാം നൂറ്റാണ്ടിൽ ജനവാസം ആരംഭിച്ചു. ഈജിപ്ഷ്യൻ, റോമൻ, ബൈസന്റൈൻ സാമ്രാജ്യങ്ങളുടെ കീഴിൽ ഒരു പ്രധാന തുറമുഖ നഗരമായി വളർന്നു. 635-ൽ ഖലീഫയുടെ അധികാരത്തിൽ വരുകയും ഒരു പ്രമുഖ നിയമപഠന കേന്ദ്രമാവുകയും ചെയ്തു. എന്നാൽ പതിനൊന്നാം നൂറ്റാണ്ടിൽ കുരിശുയുദ്ധക്കാർ ഗാസയിൽ കുറച്ച് അവശിഷ്ടങ്ങൾ മാത്രമാണ് കണ്ടത്. അവർ നിർമ്മിച്ച കോട്ട 1187-ൽ സലാദിൻ പിടിച്ചെടുത്തു. മംഗോൽ ആക്രമണങ്ങളും വെള്ളപ്പൊക്കങ്ങളും കൃഷിനാശവും കാരണം പതിനാറാം നൂറ്റാണ്ടായപ്പോഴേക്കും ഒരു ഗ്രാമമായി ഒതുങ്ങിയിരുന്നു. തുടർന്ന് ഒട്ടോമൻ ഭരണകാലത്ത് റിദ്വാൻ രാജവംശത്തിന്റെ ഭരണത്തിൽ ഗാസാ നഗരം വളരുകയും 1893-ഇൽ മുനിസിപ്പാലിറ്റിയാവുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഗാസാ നഗരം ബ്രിട്ടിഷ് നിയന്ത്രണത്തിൽ വന്നു. 1948-ൽ ഈജിപ്ത് ഗാസാ പിടിച്ചെടുക്കുകയും വികസനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. 1967-ൽ ആറു ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ ഈ നഗരം കൈവശപ്പെടുത്തി. 1993-ഇൽ പലസ്തീന്റെ ഭാഗമായി. എന്നാൽ 2006-നു സേഷം ഹമാസ് എന്ന സംഖടനയുടെ നിയന്ത്രണത്തിലാണ് ഗാസാ നഗരം. അയൽരാജ്യങ്ങളായ ഈജിപ്തും ഇസ്രായേലും ഗാസയിൽ ഉപരോധം പ്രഖ്യാപിചിട്ടുണ്ട്. ഗാസയിലെ ഭൂരിപക്ഷം ജനങ്ങളും സുന്നി മുസ്ലിങ്ങളാണ്. ഒരു ഗ്രീക്ക് ഓർത്തഡോക്സ് ന്യൂനപക്ഷവുമുണ്ട്.

കാലാവസ്ഥ[തിരുത്തുക]

വർഷം മുപ്പത്തി ഒൻപത് സെന്റീമീറ്റർ മഴ ലഭിക്കുന്നു. ഉയർന്ന താപനില മുപ്പത്തി മൂനും (ജൂലൈ / ആഗസ്റ്റ്) താഴ്ന്ന താപനില ഒൻപതുമാണ് (ജനുവരി). നവംബർ - മാർച്ച് സമയത്താണ് മഴ പെയ്യുന്നത്.[11]

സമ്പദ്ഘടന[തിരുത്തുക]

ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാന തൊഴിലുകൾ. പൂക്കൾ, ഒലിവുകൾ, ഈന്തപ്പഴം, ഓറഞ്ച്, സ്റ്റ്രാബെറി എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ. തുണിത്തരങ്ങൾ, പായകൾ, ചൂരൽക്കസേരകൾ, ഓടുകൾ, മൺ / ചെമ്പ് പാത്രങ്ങൾ, എന്നിവ നിർമ്മിക്കുന്നു ഇസ്രായേലിന്റെ ഉപരോധം കാരണം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നു. 2009-ഇൽ തൊഴിലില്ലായ്മ നാൽപ്പത് ശതമാനം ആയിരുന്നു. 2012-ൽ ഇത് ഇരുപത്തിയഞ്ച് ശതമാനം ആയി കുറഞ്ഞു.

വിദ്യാഭ്യാസം[തിരുത്തുക]

ഒരു പുരാവസ്തു മ്യൂസിയവും, നാടകശാലയും, നാല് സർവ്വകലാശാലകളും, പതിനായിരത്തോളം പുസ്തകങ്ങളുള്ള ഒരു പൊതു ഗ്രന്ഥശാലയും, 210 വിദ്യാലയങ്ങളും ഗാസയിലുണ്ട്. ഇസ്ലാമിക്ക്, അൽ അഷർ, അൽ കുദ്സ്, അൽ അക്സാ, എന്നിവയാണ് സർവ്വകലാശാലകൾ. 1978-ൽ ആരംഭിച്ച ഇസ്ലാമിക്ക് സർവ്വകലാശാലയിൽ 20,639 വിദ്യാർഥികളുണ്ട്.[12] 151 വിദ്യാലയങ്ങൾ സർക്കാരിന്റെയും നാൽപ്പത്തി ആറെണ്ണം യൂ. എന്നിന്റെയും ആണ്. ഒന്നര ലക്ഷം വിദ്യാർഥികളും ആറായിരത്തോളം അദ്ധ്യാപകരുമുണ്ട്. പതിമൂനാം നൂറ്റാണ്ടിൽ പണിത വലിയ പള്ളിയിൽ (Great Mosque of Gaza) ഇരുപതിനായിരം കൈയെഴുത്ത്പുസ്തകങ്ങളുണ്ട്. പലസ്തീൻ ഫുട്ബോൾ ടീമിന്റെ ഗ്രൗണ്ടായ പലസ്തീൻ സ്റ്റേഡിയവും ദാസയിലാണ്.

ആരോഗ്യം[തിരുത്തുക]

അൽ ശിഫാ, നാസർ, അൽ കുദ്സ്, അൽ ദുറാഹ്, അഹ്ലി അരബ് എന്നിവയാണ് പ്രധാന ആശുപതികൾ. ജല / വൈദ്യുതി ലഭ്യത കുറവാണ്. കിണറുകളാണ് ഏക ജലസ്രോതസ്സ്. വാദി ഘാസ്സാ നദി വേനലിൽ വറ്റും. 2002-ൽ ഒരു വൈദ്യുതിനിലയം നിർമ്മിച്ചുവെങ്കിലും 2006-ൽ ഇസ്രായേൽ സേന ഇത് നശിപ്പിച്ചു.[13] 2007-ൽ പുനർന്നിർമ്മിച്ചു.[14]

ഗതാഗതം[തിരുത്തുക]

ബസ്സും ടാക്സികളുമാണ് പ്രധാന ഗതാഗത മാർഗ്ഗം. 1998-ൽ ഗാസയ്ക്ക്നാൽപ്പത് കിലോമീറ്റർ തെക്കായി നിർമ്മിച്ച യാസർ അറഫത് വിമാനത്താവളം 2002-ൽ തകർക്കപ്പെട്ടു. ബെൻ ഗൂറിയൺ വിമാനത്താവളം എഴുപത്തിയഞ്ച് കിലോമീറ്റർ ദൂരെയാണ്.[15]

അവലംബം[തിരുത്തുക]

 1. "Gaza City". Gaza Municipality. മൂലതാളിൽ നിന്നും June 20, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-16.
 2. 2.0 2.1 2.2 "Localities in Gaza Governorate by Type of Locality and Population Estimates, 2007-2016". Palestinian Central Bureau of Statistics (PCBS). ശേഖരിച്ചത് 2013-10-20.
 3. Hütteroth and Abdulfattah, 1977, p.52.
 4. 4.0 4.1 Meyer, 1907, p.108
 5. IIPA, 1966, p. 44.
 6. Barron, 1923, p. 6
 7. "Census of Palestine 1931. Population of villages, towns and administrative areas" (PDF). 1931 Census of Palestine. British Mandate survey in 1931. ശേഖരിച്ചത് 2014-11-12.
 8. Hadawi, 1970, p.45.
 9. Census by Israel Central Bureau of Statistics
 10. "Gaza Governorate: Palestinian Population by Locality, Subspace and Age Groups in Years". Palestinian Central Bureau of Statistics (PCBS). 1997. മൂലതാളിൽ നിന്നും 2012-02-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-19.
 11. "Monthly Averages for Gaza, Gaza Strip". MSN Weather. മൂലതാളിൽ നിന്നും 2009-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-15.
 12. Facts About IUG Archived 2012-04-01 at the Wayback Machine. Islamic University of Gaza Official Website.
 13. Published: March 09, 2002 (2002-03-09). "Enron Sought To Raise Cash Two Years Ago - Page 2 - New York Times". Nytimes.com. ശേഖരിച്ചത് 2013-03-26.
 14. "Gaza Power Plant". Gisha.org. 2010-02-03. മൂലതാളിൽ നിന്നും 2013-05-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-26.
 15. About Gaza City Gaza Municipality. Archived June 20, 2008, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഗാസാ_നഗരം&oldid=3796765" എന്ന താളിൽനിന്ന് ശേഖരിച്ചത്