അസ്പെൻ-എസ്ലിങ് യുദ്ധം
Battle of Aspern-Essling | |||||||
---|---|---|---|---|---|---|---|
War of the Fifth Coalition ഭാഗം | |||||||
![]() The Battle of Essling, May 1809 by Fernand Cormon | |||||||
| |||||||
പോരാളികൾ | |||||||
![]() |
![]() | ||||||
പടനായകർ | |||||||
![]() |
![]() | ||||||
സൈനികശക്തി | |||||||
95,800 (First day) 90,800 (Second day)[1] |
27,000 (First day) 66,000 (Second day) [1] | ||||||
നേരിട്ടുള്ള യുദ്ധക്കെടുതികൾ | |||||||
23,300 total:[2] 6,200 killed or missing |
23,000 total:[2] 7,000 killed |
ഫ്രഞ്ചുസൈന്യവും ഓസ്ട്രിയൻ സൈന്യവും തമ്മിൽ അസ്പെൻ-എസ്ലിങ് ഗ്രാമങ്ങളിൽവച്ച് 1809 മേയ് 21, 22 തീയതികളിൽ നടത്തിയ യുദ്ധമാണ് അസ്പെൻ-എസ്ലിങ് യുദ്ധം' (ഇംഗ്ലീഷ്:Battle of Aspern-Essling) (21–22 May 1809). നെപ്പോളിയൻ നടത്തിയ യുദ്ധങ്ങളുടെ (1796-1815) ഭാഗമായി നടന്ന ഈ ഏറ്റുമുട്ടലിൽ ആസ്റ്റ്രിയൻ സേനയെ നയിച്ചത് ആർച്ച് ഡ്യൂക്ക് ചാൾസ് (1771-1847) ആയിരുന്നു. ബവേറിയ ആക്രമിച്ച ഓസ്ട്രിയൻ സൈന്യത്തിന് ആദ്യഘട്ടത്തിൽ ഫ്രഞ്ചുസേനയോടു തോറ്റു പിന്തിരിയേണ്ടിവന്നു. അതിനാൽ ആസ്ട്രിയൻ സൈന്യം രണ്ടു വിഭാഗങ്ങളായി പിരിഞ്ഞ് കിഴക്കൻ ഭാഗത്തേക്ക് പിൻമാറി. അവരെ പിന്തുടർന്നുവന്ന ഫ്രഞ്ചുസൈന്യം മേയ് 12-ന് വിയെന്നയിൽ പ്രവേശിച്ചപ്പോൾ ഡാന്യൂബ് നദിയിലെ പാലം ഉപയോഗശൂന്യമായി കിടക്കുന്നതായും, ശത്രുസൈന്യം നദിയുടെ ഉത്തരഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്നതായും മനസ്സിലാക്കി. വിയെന്നയ്ക്ക് 9 കി.മീ. താഴെയായി ഡാന്യൂബ് നദി ചെറിയ കൈവഴികളിലായി പിരിയുന്ന ലോബോദ്വീപിൽക്കൂടി നദികടക്കാൻ നെപ്പോളിയൻ ഉത്തരവു പുറപ്പെടുവിച്ചു. ആ നദി കടന്ന ഫ്രഞ്ചുസൈന്യം അസ്പെൻ-എസ്ലിങ് ഗ്രാമങ്ങളുടെ കരയിൽ നിലയുറപ്പിച്ചു. ഫ്രഞ്ചു മാർഷൽ ആൻഡ്ര മസേന (1758-1817) ആസ്റ്റ്രിയൻ സൈന്യത്തെ തോല്പിച്ച് അസ്പെനും മാർഷൽ ലാനെസ് എസ്ലിങ്ങും തിരിച്ചുപിടിച്ചു. ഫ്രഞ്ചുകാർ മധ്യഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അസ്പെൻ അവർക്ക് വീണ്ടും നഷ്ടമായി. വലത്തേകരയിലുള്ള പാലങ്ങൾ വേർപെടുത്തപ്പെട്ടതോടെ നെപ്പോളിയൻ സൈന്യത്തെ തിരിച്ചുവിളിച്ചു. ഇതാണ് നെപ്പോളിയന്റെ യുദ്ധചരിത്രത്തിൽ ആദ്യത്തെ പരാജയം. ഫ്രഞ്ചുകാരുടെ ചെറുത്തുനില്പും ചാൾസിന്റെ അനിശ്ചിതനിലയും മൂലമാണ് ഫ്രഞ്ചുസൈന്യത്തിന് ലോബോയിൽ തിരിച്ചെത്താൻ തന്നെ കഴിഞ്ഞത്. യുദ്ധത്തിൽ ഫ്രഞ്ചുകാർക്ക് 20,000 ആളുകളും (സൈന്യനേതാവായ ലാനെസ് ഉൾപ്പെടെ) ആസ്റ്റ്രിയക്കാർക്ക് 23,360 ആളുകളും നഷ്ടമായി. ഇതിനു പ്രതികാരമായി 1809 ജൂല. 6-ന് ഫ്രഞ്ചുസൈന്യം ഡാന്യൂബ് കടന്ന് വഗ്രാം യുദ്ധത്തിൽ ചാൾസിനെ തോല്പിച്ചു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Battle of Aspern-Essling Archived 2012-12-08 at Archive.is by David Johnson in journal Military History, April 2001.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അസ്പെൻ-എസ്ലിങ് യുദ്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |