അസീമാനന്ദ
അസീമാനന്ദ | |
---|---|
ജനനം | നബകുമാർ |
ദേശീയത | ഇന്ത്യ |
മറ്റ് പേരുകൾ | ജിതൻ ചാറ്റർജി, ഓംകാർനാഥ് |
മാതാപിതാക്ക(ൾ) | ബിഭൂതിബൂഷൺ സർക്കാർ, പ്രമീള സർക്കാർ |
ഇന്ത്യയിലെ വിവിധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ആർ.എസ്.എസ് നേതാവാണ് അസീമാനന്ദ അഥവാ സ്വാമി അസീമാനന്ദ. അജ്മീർ സ്ഫോടനം, മലേഗാവ് സ്ഫോടനം (2006), സംഝോത എക്സ്പ്രെസ്സ് സ്ഫോടനം, മക്കാമസ്ജിദ് സ്ഫോടനം എന്നീ സംഭവങ്ങളിൽ പ്രതിയായി സി.ബി.ഐ 2010 നവംബർ 19-ന് അറസ്റ്റ് ചെയ്തു.
ഡിസംബർ 18-ന് തീസ്‌ഹസാരി കോടതിയിൽ ജസ്റ്റിസ് ദീപക് ദബസിനുമുമ്പാകെ കുറ്റസമ്മതമൊഴി നൽകി[1][2][3]. ഈ കുറ്റസമ്മതമൊഴി 2011 ജനുവരി 15-ന് തെഹൽക പുറത്തുവിട്ടു[4][5]. 2010 ഡിസംബർ 24-ന് എൻ.ഐ.എയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ട അസീമാനന്ദ, പിന്നീട് തന്റെ മൊഴി നിഷേധിച്ചിരുന്നു. 2014 ഫെബ്രുവരിയിൽ കാരവൻ മാഗസിനുമായുള്ള അഭിമുഖത്തിൽ കോടതിയിൽ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആർ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണയുണ്ടായിരുന്നതായും മോഹൻ ഭഗവതിന്റെ അനുമതിയോടെയാണ് സ്ഫോടനങ്ങൾ നടത്തിയതെന്നും അഭിമുഖത്തിൽ വ്യക്തമാക്കുന്നു[6]. തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് അഭിമുഖത്തിന്റെ ശബ്ദരേഖ കാരവൻ മാസിക പുറത്തുവിടുകയുണ്ടായി[7].
ജീവിതരേഖ
[തിരുത്തുക]ബാല്യം
[തിരുത്തുക]പശ്ചിമബംഗാളിലെ ഹൂഗ്ലി ജില്ലയിൽ കമർപുകർ എന്ന പ്രദേശത്ത് ബിഭൂതിഭൂഷൺ-പ്രമീള ദമ്പതികളുടെ മകനായി ജനിച്ചു. നബകുമാർ, ജിതൻ ചാറ്റർജി, ഓംകാർനാഥ് എന്നീ പേരുകളിൽ വിളിക്കപ്പെട്ടിരുന്നു അസീമാനന്ദ[8]. ശ്രീരാമകൃഷ്ണ പരമഹംസൻ, വിവേകാനന്ദൻ എന്നിവരിൽ ആകൃഷ്ടനായിരുന്ന ജിതൻ വിദ്യാഭ്യാസകാലത്ത് ആർ.എസ്.എസ്സുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങി. 1977-ൽ ആർ.എസ്.എസ് സംഘടനയായ വനവാസി കല്യാൺ ആശ്രമത്തിന്റെ മുഴുസമയ പ്രവർത്തകനായി മാറി. ഗുരുവായിരുന്ന പരമാനന്ദാണ് അദ്ദേഹത്തിന് അസീമാനന്ദ എന്ന നാമം നൽകിയത്[9].
ആദിവാസികൾക്കിടയിൽ
[തിരുത്തുക]1988-ൽ അന്തമാനിലേക്ക് മാറിയ അസീമാനന്ദ വനവാസി കല്യാൺ വഴി ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചുവന്നു[10][പ്രവർത്തിക്കാത്ത കണ്ണി]. 1993-ൽ വനവാസി കല്യാണിന്റെ ജംഷഡ്പൂർ കേന്ദ്രത്തിലേക്ക് മാറിയ അസീമാനന്ദ രണ്ടുവർഷങ്ങൾക്ക് ശേഷം ഗുജറാത്തിലെ ഡംഗ് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. അവിടെ ശബരിക്ഷേത്രം നിർമ്മിച്ചു[9]. ആർ.എസ്.എസ് ആശീർവാദത്തോടെ 2006-ൽ ശബരീകുംബമേള സംഘടിപ്പിച്ചു[11].
അറസ്റ്റ്
[തിരുത്തുക]2007 ഏപ്രിൽ 29-ന് അറസ്റ്റിലായ ദേവേന്ദ്ര ഗുപ്തയിൽ നിന്നും ലഭിച്ച വിവരങ്ങളെത്തുടർന്നാാണ് അസീമാനന്ദയും സുനിൽ ജോഷിയും രാജസ്ഥാൻ എ.ടി.എസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് 2010 നവംബർ 19-ന് ഹരിദ്വാർ ആശ്രമത്തിൽ നിന്നും അസീമാനന്ദയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അജ്മീർ, മക്കാമസ്ജിദ്, സംഝോത എക്സ്പ്രെസ്സ് എന്നീ സ്ഫോടനങ്ങളിലുള്ള പങ്കാളിത്തമായിരുന്നു ഇദ്ദേഹത്തിന്റെ പേരിലുള്ള ആരോപണം[12][13].
കുറ്റസമ്മതവും അനന്തരഫലങ്ങളും
[തിരുത്തുക]തെഹൽക്കയുടെ വെളിപ്പെടുത്തലനുസരിച്ച്, അസീമാനന്ദ 2010 ഡിസംബർ 16-ന് ന്യായാധിപനുമുമ്പിൽ ഹാജരായി തനിക്ക് കുറ്റസമ്മതം നടത്തണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ അനന്തരഫലങ്ങൾ സൂചിപ്പിച്ച ന്യായാധിപൻ ബാഹ്യസ്വാധീനങ്ങളൊഴിവാക്കാൻ രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചു. ഡിസംബർ 18-ന് ഹാജരായ അസീമാനന്ദ അഞ്ചുമണിക്കൂർ നീണ്ട വെളിപ്പെടുത്തൽ നടത്തുകയും സ്ഫോടനശൃംഖലയിൽ തന്റെയും മറ്റ് സംഘ്പരിവാർ നേതാക്കളുടെയും പങ്കാളിത്തം സ്ഥിരീകരിക്കുകയും ചെയ്തു[4]. അസീമാനന്ദ എഴുതിയ കത്തിൽ മാലേഗാവ് സ്ഫോടനത്തിൽ അന്യായമായി തടവിലുണ്ടായിരുന്ന ഒരു മുസ്‌ലിം യുവാവിന്റെ അനുഭവമാണ് തന്റെ മനംമാറ്റത്തിന് കാരണമെന്ന് വ്യക്തമാക്കി[14].
എന്നാൽ 2011 മെയ് 12-ന് തന്റെ വെളിപ്പെടുത്തൽ സമ്മർദ്ദഫലമായിരുന്നെന്ന് അസീമാനന്ദ അവകാശപ്പെട്ടു[15]. 2011 ജൂണിൽ അസീമാനന്ദക്കെതിരെ എൻ.ഐ.എ സംഝോത സ്ഫോടനത്തിലും, 2007-ലെ അജ്മീർ സ്ഫോടനത്തിലും കുറ്റം ചുമത്തി[16][17]
അവലംബങ്ങൾ
[തിരുത്തുക]- ↑ Vinay Kumar (2011-01-08). "News / National : Swami Aseemanand's confession reveals Hindutva terror activities". Chennai, India: The Hindu. Retrieved 2011-11-19.
- ↑ "Swami Aseemanand, as I know him - Rediff.com India News". Rediff.com. 2011-01-18. Retrieved 2011-11-19.
- ↑ "Is Swami Aseemanand a Terrorist?". Breakingnewsonline.net. 2011-01-19. Archived from the original on 2011-01-22. Retrieved 2011-11-19.
- ↑ 4.0 4.1 "India's Independent Weekly News Magazine". Tehelka. Archived from the original on 2013-01-04. Retrieved 2011-11-19.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 675. 2011 ജനുവരി 18. Retrieved 2013 മാർച്ച് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "What Aseemanand allegedly said about Narendra Modi, RSS and terror". NDTV. Retrieved 2014-02-06.
- ↑ "Swami Aseemanand claims RSS chief Mohan Bhagwat knew about conspiracy to bomb civilian targets". The Caravan. 2014-02-05. Archived from the original on 2014-02-08. Retrieved 2014-02-05.
- ↑ My son has been framed, says Aseemananda’s mother
- ↑ 9.0 9.1 "Terror has a new colour". The Asian Age. 2011-01-16. Archived from the original on 2012-04-06. Retrieved 2011-11-19.
- ↑ "Andaman Sheekha, the True Mirror of A & N Islands". Andamansheekha.com. Retrieved 2011-11-19.
- ↑ "Sangh's new Kumbh to take Hindutva offensive to the Dangs". Indianexpress.com. 2005-09-21. Retrieved 2012-11-17.
- ↑ "Terror probe: CBI arrests Aseemanand in Haridwar". Indian Express. 2010-11-20. Retrieved 2011-11-19.
- ↑ "Aseemanand confessed role in Samjhauta blast, claims probe". Indian Express. 2011-01-07. Retrieved 2011-11-19.
- ↑ "Aseemanand's confession before CBI voluntary - India News - IBNLive". Ibnlive.in.com. Archived from the original on 2011-01-14. Retrieved 2011-11-19.
- ↑ "Confessed involuntarily and under duress: Samjhauta blast accused Aseemanand - Times Of India". Articles.timesofindia.indiatimes.com. 2011-05-12. Archived from the original on 2012-09-05. Retrieved 2011-11-19.
- ↑ "Aseemanand, four others charged in Samjhauta blast case - Economic Times". Articles.economictimes.indiatimes.com. 2011-06-20. Archived from the original on 2011-09-12. Retrieved 2011-11-19.
- ↑ "NIA files charge sheet against Aseemanand in Ajmer dargah case". Indian Express. 2011-07-19. Retrieved 2011-11-19.