അഷ്‌ക്കർ സൗദാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഷ്‌ക്കർ സൗദാൻ
Ashkkar-Soudaan-Photo.jpg
ജനനം (1983-12-20) ഡിസംബർ 20, 1983 (പ്രായം 36 വയസ്സ്)
ദേശീയതഇന്ത്യ
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവം2004-ഇതുവരെ
ജീവിത പങ്കാളി(കൾ)ഷബാന
മക്കൾ1
മാതാപിതാക്കൾ(s)അബ്ദുൾ കരീം, സൗദ കരീം
ബന്ധുക്കൾമമ്മൂട്ടി, ദുൽഖർ സൽമാൻ

മലയാളം, തമിഴ് ചലച്ചിത്രമേഖലയിൽ ഉള്ള നടനാണ് അഷ്കർ സൗദാൻ. തസ്കരവീരൻ, കൂട്ട് മുതലായ നിരവധി ചിത്രങ്ങളിലൂടെ സഹനടനായിട്ടായിരുന്നു അഷ്കർ സിനിമാജീവിതം ആരംഭിച്ചത്.[1] മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മരുമകനാണ് അഷ്കർ സൗദാൻ.[2][3] 2014 ഇൽ മിത്രം എന്ന സിനിമയിലൂടെ നായക കഥാപാത്രമായും അഷ്കർ രംഗത്തു വന്നു. തുടന്ന് നിരവധി സിനിമകളിലൂടെ അഷ്കർ സൗദാൻ അഭിനയിച്ചു വരുന്നു. അഷ്കർ തമിഴ് സിനിമായിലും തന്റെ സന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.[4]

കോട്ടയം ജില്ലയിലെ താലയോലപറമ്പിൽ അബ്ദുൾ കരീം, സൗദ കരീം എന്നിവരുടെ മകനായി അഷ്കർ സൗദാൻ ജനിച്ചു. 1983 ഡിസംബർ 20 -നായിരുന്നു ജനനം. 2016 ൽ അദ്ദേഹം ഷബാനയെ വിവാഹം കഴിച്ചു. അവർക്ക് അർസലാൻ മുബാറക്ക് എന്ന മകനുണ്ട്.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

മലയാളം സിനിമകൾ[തിരുത്തുക]

  1. കൂട്ട് - 2004
  2. തസ്കരവീരൻ - 2005
  3. ഇവർ വിവാഹിതരായാൽ - 2009
  4. വലിയങ്ങാടി - 2010
  5. കന്യാകുമാരി എക്സ്പ്രസ് - 2010
  6. നിന്നിഷ്ടം എന്നിഷ്ടം 2 - 2011
  7. ഹാപ്പി ദർബാർ - 2011
  8. മിത്രം - 2014
  9. കൊലമാസ് - 2016
  10. സ്കൂൾ ഡയറി - 2018
  11. വള്ളിക്കെട്ട് - 2019[5]
  12. മേരേ പ്യാർ ദേശ്‌വാസിയോം - 2019[6]

തമിഴ് സിനിമകൾ[തിരുത്തുക]

  1. സൂരിയൻ സട്ട കല്ലോറി - 2009
  2. സൗക്കർ പേട്ടൈ - 2016
  3. പൊട്ട് - 2019

പ്രക്ഷേപണത്തിനു തയ്യാറാവുന്ന സിനിമകൾ[തിരുത്തുക]

  1. മൂന്നാം പ്രളയം
  2. എന്നോടു പറ ഐ ലൗ യു-ന്ന്
  3. നാരദൻ തിരക്കിലാണ്
  4. ഇനിയും കഥ
  5. സുഗീഷിനു പെണ്ണു കിട്ടുന്നില്ല

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഷ്‌ക്കർ_സൗദാൻ&oldid=3170516" എന്ന താളിൽനിന്ന് ശേഖരിച്ചത്