Jump to content

അവലോൺ

Coordinates: 33°20′27″N 118°19′40″W / 33.34083°N 118.32778°W / 33.34083; -118.32778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അവലോൺ, കാലിഫോർണിയ
City of Avalon
അവലോൺ ഹാർബർ
അവലോൺ ഹാർബർ
Official seal of അവലോൺ, കാലിഫോർണിയ
Seal
Motto(s): 
To the Island Valley of Avalon
Location of Avalon within Los Angeles County
Location of Avalon within Los Angeles County
അവലോൺ, കാലിഫോർണിയ is located in the United States
അവലോൺ, കാലിഫോർണിയ
അവലോൺ, കാലിഫോർണിയ
Location in the United States
Coordinates: 33°20′27″N 118°19′40″W / 33.34083°N 118.32778°W / 33.34083; -118.32778
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Los Angeles
Incorporated (city)June 26, 1913[1]
നാമഹേതുAvalon island, Idylls of the King
ഭരണസമ്പ്രദായം
 • MayorAnn Marshall [2]
വിസ്തീർണ്ണം
 • ആകെ2.937 ച മൈ (7.607 ച.കി.മീ.)
 • ഭൂമി2.935 ച മൈ (7.602 ച.കി.മീ.)
 • ജലം0.002 ച മൈ (0.005 ച.കി.മീ.)  0.07%
ഉയരം
30 അടി (9 മീ)
ജനസംഖ്യ
 (2010)
 • ആകെ3,728
 • ജനസാന്ദ്രത1,300/ച മൈ (490/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP Code
90704 [4]
ഏരിയ കോഡ്310/424
FIPS code06-03274
GNIS feature ID1660283
വെബ്സൈറ്റ്cityofavalon.com
1919 ൽ വില്യം റിഗ്ലി ജൂനിയർ അവലോനിൽ നിയന്ത്രണം ഏറ്റെടുത്തു.

അവലോൺ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കാലിഫോർണിയ കൌണ്ടിയുടെ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. കാലിഫോർണിയ ചാനൽ ദ്വീപുകളിലെ സാന്ത കാറ്റലിന ദ്വീപിലെ സംയോജിപ്പിക്കപ്പെട്ട ഏക നഗരവുമാണിത്. 2010 ലെ സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ആകെ ജനസംഖ്യ 3,728 ആയിരുന്നു.

ചരിത്രം

[തിരുത്തുക]

ആധുനിക യുഗത്തിനുമുൻപ്, തദ്ദേശീയ ഗബ്രിയേലിനൊ/ തോങ്ക്വ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരായിരുന്നു അവലോണ് ഉൾക്കടൽ മേഖലയിൽ അധിവസിച്ചിരുന്നത്. തോങ്ക്വ ജനങ്ങൾക്ക് പാചകം ചെയ്യുവാനുള്ള പാത്രങ്ങളും മറ്റും നിർമ്മിച്ചിരുന്ന സോപ്പ് സ്റ്റണിൻറെ പ്രധാന ഉറവിടം ഈ ദ്വീപായിരുന്നു.[5] തോങ്ക്വ ജനങ്ങൾ ഈ ദ്വീപിനെ പിമു, പിമുഗ്ന എന്നിങ്ങനെയുള്ള പേരുകളിൽ വിളിക്കുകയും സ്വയം പിമുഗ്നാൻസ് എന്ന് പരാമർശിക്കപ്പെടുകയും ചെയ്തു.[6]

എന്നിരുന്നാലും, 1830 കളോടെ ദ്വീപിലെ തദ്ദേശീയ ജനസംഖ്യ മുഴുവനായും മരണമടയുകയോ അല്ലെങ്കിൽ പ്രധാന കരയിലേയ്ക്കു നീക്കം ചെയ്യപ്പെട്ട് അവിടെയുള്ള സുവിശേഷകർക്കൊപ്പമോ, ഭൂപ്രദേശങ്ങളിലെ മേച്ചിൽപ്പുറങ്ങളിലെ അനേകം സ്വകാര്യ ഭൂ ഉടമകൾക്കുവേണ്ടി ജോലി ചെയ്യുവാനോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തു.[7]

1860 കളിൽ ജർമ്മൻ കുടിയേറ്റക്കാരനായിരുന്ന അഗസ്റ്റസ് വില്ല്യം ടിംസ്, കാറ്റലീന ദ്വീപിൽ ഒരു ആടുമേയ്ക്കൽ വ്യവസായം ആരംഭിച്ചു. തൻറെ യാനങ്ങളിലൊന്നായ "റോസിറ്റ"യിൽ, അവലോൺ ഉൾക്കടലിലേയ്ക്ക് നീന്തുന്നതിനും മീൻപിടിക്കുന്നതിനുമായി ചാനലിനു മറുവശത്തുനിന്നുള്ള ആളുകളെയും എത്തിച്ചിരുന്നു. ഇദ്ദേഹത്തിൻറെ ബഹുമാനാർത്ഥം അവലോണിലെ കുടിയേറ്റകേന്ദ്രം "ടിംസ് ലാൻറിംഗ്" എന്നു വിളിക്കപ്പെട്ടു. 1883 ലെ വേനൽക്കാലത്ത്, ടിംസ് ലാൻഡിംഗിൽ ആകെ മുപ്പതു ടെൻറുകളും മൂന്നു തടികൊണ്ടുള്ള കെട്ടിടങ്ങളുമുണ്ടായിരുന്നു.[8]

മിഷിഗണിലെ ഗ്രാൻറ് റാപ്പിഡ്‍സിൽനിന്നുള്ള ഒരു റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടക്കാരനായിരുന്ന ജോർജ്ജ് ഷാറ്റോ എന്ന ആദ്യ ഉടമയാണ് ഒരു വിനോദസഞ്ചാര ലക്ഷ്യമാക്കി അവലോൺ ഉൾക്കൽ പ്രദേശത്തെ വികസിപ്പിക്കുന്നതിന് ശ്രമിച്ചത്. 1887 ൽ തെക്കൻ കാലിഫോർണിയയിലെ റിയൽ എസ്റ്റേറ്റ് കച്ചവടം ഉത്തുംഗത്തിൽനിന്നിരുന്നസമയത്ത് ജയിംസ് ലിക്കിൻറെ എസ്റ്റേറ്റിൽനിന്ന് 200,000 ഡോളറിനായിരുന്നു ഷാത്ത് ഈ ദ്വീപ് ഏറ്റെടുത്തത്.[9]

ഷാറ്റോ നിർമ്മിച്ച് താമസകേന്ദ്രം അവലോൺ പട്ടണമായി മാറി. ഇക്കാലത്ത് പട്ടണത്തിലെ ആദ്യ ഹോട്ടലായ ഹോട്ടൽ മെട്രോപോൾ, ബോട്ട് ജെട്ടി എന്നിവയും നിർമ്മിക്കപ്പെട്ടു.[10]  ആദ്യകാല മാപ്പുകളിൽ പട്ടണത്തിൻറെ പേരാ ഷാറ്റോ എന്നു മുദ്രകുത്തപ്പെട്ടുവെങ്കിലും, ഷാറ്റോയുടെ ഭാര്യാ സഹോദരിയായിരുന്ന എറ്റ വിറ്റ്നി, പട്ടണത്തിന് അവലോൺ എന്ന സ്ഥിരമായ പേരു നൽകി. ലോർഡ് ടെന്നിസണിൻറെ ഇതിഹാസ നായകനായിരുന്ന കിങ്ങ് ആർതറിക്കുറിച്ചുള്ള കവിതയായ "Idylls of the King" ലെ പരാമർശനത്തിൽനിന്നുള്ളതാണ് അവലോണ് എന്ന പേര്.[11] ഷാറ്റോ അവലോണിലെ തെരുവുകൾ രൂപകൽപ്പന ചെയ്യുകയും പൊതുജനങ്ങൾക്കുമുന്നിൽ ഒരു അവധിക്കാല കേന്ദ്രമായി അവലോണിനെ അവതരിപ്പിക്കുകയും ചെയ്തു. ഷാറ്റോയുടെ പരിശ്രമങ്ങൾ വിഫലമാക്കിക്കൊണ്ട്, ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹത്തിൻറെ വായ്പാ കുടിശ്ശികയ്ക്കു പകരമായി ഈ ദ്വീപ് ലിക്ക് എസ്റ്റേറ്റിലേക്ക് തിരിച്ചെത്തി.[12]

1910 കാലഘട്ടത്തിൽ കാസിനോ നിർമ്മാണത്തിനു മുമ്പുള്ള അവലോൺ ബേ.

1891 ൽ ഫിനിയാസ് ബാനിങ്ങിൻറെ പുത്രൻമാർ ഈ ദ്വീപ് ലിക്ക് എസ്റ്റേറ്റിൽനിന്ന് ഏറ്റെടുക്കുകയും അത് ഒരു റിസോർട്ട് ആയി വികസിപ്പിക്കുന്നതിനായി അവർ സാന്ത കാറ്റലോനിയ ഐലൻറ് കമ്പനി സ്ഥാപിക്കുകയും ചെയ്തു. അവലോണിനെ ഒരു റിസോർട്ട് സമൂഹമായി പരിവർത്തനം ചെയ്യുന്നതിനുളള്ള ഷാറ്റോയുടെ സ്വപ്നം ബാനിങ്ങ് സഹോദരന്മാരാൽ നിറവേറ്റപ്പെട്ടു. അവർ നഗരമദ്ധ്യത്തിൽ ഒരു ഡാൻസ് പവലിയൻ നിർമ്മിക്കുകയും, ഹോട്ടൽ മെട്രോപോളിനും ആവിക്കപ്പൽ തുറമുഖത്തിനും കൂട്ടിച്ചേർക്കലുകൾ നടത്തുകയും ഒരു അക്വേറിയം നിർമ്മിക്കുകയും, ഒരു തീർത്ഥാടക ക്ലബ് (പുരുഷന്മാർക്കു മാത്രമുള്ള ഒരു ചൂതാട്ട ക്ലബ്) സ്ഥാപിക്കുകയും ചെയ്തു.[13]

ഹോട്ടൽ സെയിൻറ് കാതറീൻ എന്ന പേരിൽ ഒരു പുതിയ ഹോട്ടൽ നിർമ്മിക്കുന്നതിനെക്കുറിച്ച് ബാനിങ് സഹോദരന്മാർ ആലോചിച്ചിരുന്ന സമയം, 1915 നവംബർ 29 നുണ്ടായ ഒരു വലിയ തീപ്പിടുത്തത്തിൽ അവലോണിലെ പാതിയോളം കെട്ടിടങ്ങൾ കത്തിയമർന്നതോടെ അവരുടെ പരിശ്രമങ്ങൾ വിഫലമായിത്തീർന്നു. കത്തി നശിച്ചവയിൽ ആറ് ഹോട്ടലുകളും നിരവധി ക്ലബ്ബുകളും ഉൾപ്പെട്ടിരുന്നു.[14] 1919 ൽ, തീപ്പിടുത്തത്തോടനുബന്ധമായുള്ള കടങ്ങളും ഒന്നാം ലോകമഹായുദ്ധ കാലത്തുണ്ടായ ടൂറിസത്തിൻറെ പൊതുവായ കുറവും നിമിത്തം ദ്വീപിൻറെ ഓഹരികൾ വിൽക്കാൻ ബാനിംഗ്സ് സഹോദരന്മാർ നിർബന്ധിതരായി.[15]

ഭൂമിശാസ്ത്രം

[തിരുത്തുക]

അവലോൺ സ്ഥിതിചെയ്യുന്നത് സാന്ത ബാർബറ ദ്വീപിൽ, ലോസ് ആഞ്ചലസ് ഹാർബർ കടൽഭിത്തിയ്ക്ക് ഏകദേശം 22 മൈൽ (35 കിലോമീറ്റർ) തെക്കും തെക്കുപടിഞ്ഞാറുമായാണ്. കാലിഫോർണിയയിലെ ആകെയുള്ള എട്ട് ചാനൽ ദ്വീപുകളിലൊന്നിൽ സ്ഥിതിചെയ്യുന്ന സംയോജിപ്പിക്കപ്പെട്ട ഏക നഗരം ഇതു മാത്രമാണ്. കറ്റാലീന ദ്വീപിലെ ഇതിൻറെ സ്ഥാനം കാരണം, ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഏറ്റവും തെക്കുള്ള നഗരമാണിത്. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, ഈ നഗരത്തിൻറെ ആകെ വിസ്തൃതിയിൽ 2.9 ചതുരശ്രമൈൽ (8 കിമീ2) കരഭൂമിയും 58,975 ചതുരശ്ര അടി (5,479 m2) ജലവുമാണ്.

കാലാവസ്ഥ

[തിരുത്തുക]

അവലോണിൽ വർഷം മുഴുവൻ ഊഷ്മളമായ ചൂടുള്ള വളരെ മിതമായ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്.1909 മുതൽ 1988 വരെ അവലോൺ പ്ലഷർ പയറിൽ നാഷണൽ വെതർ സർവീസ്, ഒരു സഹകരണ സ്റ്റേഷൻ നിലനിർത്തി വന്നിരുന്നു.

ഇവിടുത്തെ ജനുവരി മാസത്തെ ശരാശരി താപനില 64.6 ° F (18.1 ° C) ഉം കുറഞ്ഞത് 49.3 ° F (9.6 ° C) ഉം ആഗസ്റ്റ് മാസത്തെ ശരാശരി താപനില 75.4 ° F (24.1 ° C) ഉം കുറഞ്ഞത് 64.1 ° F (17.8 ° C). ഉം ആയിരിക്കും. ഇവിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 1963 സെപ്റ്റംബർ 28 ന്, 104 °F (40 °C) ആണ്, രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില 1973 ജനുവരി 2 ന് 29 °F (−2 °C) ആണ്.[16]

Avalon, California (Avalon Pleasure Pier) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 87
(31)
83
(28)
87
(31)
90
(32)
90
(32)
97
(36)
89
(32)
90
(32)
104
(40)
95
(35)
89
(32)
85
(29)
104
(40)
ശരാശരി കൂടിയ °F (°C) 64.6
(18.1)
64.2
(17.9)
65.3
(18.5)
67.6
(19.8)
69.2
(20.7)
71.1
(21.7)
74.0
(23.3)
75.4
(24.1)
75.0
(23.9)
72.7
(22.6)
68.2
(20.1)
64.7
(18.2)
69.3
(20.7)
ശരാശരി താഴ്ന്ന °F (°C) 49.3
(9.6)
50.3
(10.2)
51.8
(11)
53.9
(12.2)
56.8
(13.8)
59.5
(15.3)
62.2
(16.8)
64.1
(17.8)
63.1
(17.3)
59.1
(15.1)
53.0
(11.7)
49.3
(9.6)
56.0
(13.3)
താഴ്ന്ന റെക്കോർഡ് °F (°C) 29
(−2)
32
(0)
37
(3)
37
(3)
32
(0)
36
(2)
45
(7)
45
(7)
41
(5)
37
(3)
37
(3)
30
(−1)
29
(−2)
മഴ/മഞ്ഞ് inches (mm) 2.76
(70.1)
2.51
(63.8)
2.36
(59.9)
0.61
(15.5)
0.12
(3)
0.01
(0.3)
0
(0)
0.09
(2.3)
0.28
(7.1)
0.22
(5.6)
1.10
(27.9)
1.82
(46.2)
11.88
(301.8)
ഉറവിടം: http://www.wrcc.dri.edu [17]

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council". City of Avalon. Archived from the original on March 24, 2013. Retrieved May 4, 2013.
  3. "2014 U.S. Gazetteer Files". US States Census Bureau. Retrieved November 27, 2014.
  4. "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". Retrieved January 17, 2007.
  5. Kroeber, Alfred Louis (July 9, 2006). Handbook of the Indians of California, Volume 2. Kessinger Publishing, LLC. pp. 620–35. ISBN 978-1-4286-4493-9.
  6. Belanger, Joe (2007). "History". Catalina Island – All You Need to Know. Archived from the original on 2012-02-26. Retrieved August 28, 2009.
  7. Otte, Stacey; Pedersen, Jeannine (2004). "Catalina Island History". A Catalina Island History in Brief. Catalina Island Museum. Archived from the original on 24 February 2008. Retrieved January 28, 2008.
  8. Daily, Marla (2012). The California Channel Islands. Arcadia Pub. ISBN 9780738595085.
  9. Gelt, Jessica (2007-01-07). "90704". Los Angeles Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0458-3035. Retrieved 2015-11-11.
  10. Gelt, Jessica (January 7, 2007). "A Day In; 90704; Pleasure Cruising in Avalon". Los Angeles Times. pp. I.9. Archived from the original on 2012-10-22. Retrieved September 12, 2009.
  11. Williamson, M. Burton (December 7, 1903). "History of Santa Catalina Island". The Historical Society of Southern California. Los Angeles: George Rice & Sons: 14–31.
  12. "The Evolution of a Resort Community". Catalina Island History. eCatalina. Archived from the original on 2012-07-28. Retrieved 10 March 2013.
  13. Otte, Stacey; Pedersen, Jeannine (2004). "Catalina Island History". A Catalina Island History in Brief. Catalina Island Museum. Archived from the original on 24 February 2008. Retrieved January 28, 2008.
  14. "The Evolution of a Resort Community". Catalina Island History. eCatalina. Archived from the original on 2012-07-28. Retrieved 10 March 2013.
  15. Otte, Stacey; Pedersen, Jeannine (2004). "Catalina Island History". A Catalina Island History in Brief. Catalina Island Museum. Archived from the original on 24 February 2008. Retrieved January 28, 2008.
  16. "Avalon Pleasure Pier, California". Western Regional Climate Center. Retrieved August 29, 2009.
  17. WRCC. "Western U.S. Climate Historical Summaries Weather". Desert Research Institute. Retrieved 2011-12-28.
"https://ml.wikipedia.org/w/index.php?title=അവലോൺ&oldid=3795005" എന്ന താളിൽനിന്ന് ശേഖരിച്ചത്