അലോർ സെറ്റാർ
Alor Setar | |||
---|---|---|---|
City and State Capital | |||
Other transcription(s) | |||
• Jawi | الور ستار | ||
• Chinese | 亚罗士打 | ||
![]() | |||
| |||
Motto(s): Bandaraya Warisan Dalam Taman | |||
Location in Peninsular Malaysia | |||
Coordinates: 6°7′N 100°22′E / 6.117°N 100.367°E | |||
Country | Malaysia | ||
State | Kedah | ||
District | Kota Setar | ||
Establishment | 1735 | ||
Granted municipality status | 1 February 1978 | ||
Granted city status | 21 December 2003 | ||
Government | |||
• Mayor | Mohd Zohdi Saad | ||
വിസ്തീർണ്ണം | |||
• ആകെ | 666.0 കി.മീ.2(257.14 ച മൈ) | ||
ഉയരം | 7 മീ(23 അടി) | ||
ജനസംഖ്യ (2010)[1] | |||
• ആകെ | 405,523 | ||
• ജനസാന്ദ്രത | 608.89/കി.മീ.2(1,577.0/ച മൈ) | ||
• Demonym | Alor Setarian | ||
സമയമേഖല | UTC+8 (MST) | ||
• Summer (DST) | Not observed | ||
Postal code | 05xxx | ||
International dialling code prefix | +6047 (landline only) | ||
വെബ്സൈറ്റ് | www |
അലോർ സെറ്റാർ മലേഷ്യയിലെ കെഡാ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഒരു നഗരമാണ്. 2004 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ ഈ നഗരം അലോർ സ്റ്റാർ എന്നറിയപ്പെട്ടിരുന്നു.[2] ജനസംഖ്യയനുസരിച്ച് ഇത് സുൻഗായി പെറ്റാനി കഴിഞ്ഞാൽ കെഡാ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമാണ്. ഈ നഗരങ്ങൾ ഏറ്റവും നീളമേറിയ അതിവേഗപാതയുടെ ഓരത്തായി മലേഷ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായാണ് സ്ഥിതിചെയ്യുന്നത്. കോലാലംപൂരിൽനിന്ന് 400 കിലോമീറ്റർ ദൂരത്തിലും പെനാംഗിലെ ജോർജ്ജ് ടൌണിൽനിന്ന് 79 കിലോമീറ്ററുമാണ് (49 മൈൽ) ഈ നഗരത്തിലേയ്ക്കുള്ള ദൂരം. സെൻട്രൽ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ സെന്ററിന്റെ ആസ്ഥാനവും കോട്ട സെറ്റാർ ജില്ലയുടെ ഭരണ കേന്ദ്രവും കൂടിയാണ് ഈ നഗരം. അലോർ സെറ്റാർ മലേഷ്യയിലെ സവിശേഷമായ ഒരു സംസ്ഥാനമാണ് എന്തുകൊണ്ടെന്നാൽ, സർക്കാർ സ്കൂളുകളും വിദ്യാലയങ്ങളും ഓരോ ആഴ്ചകളിലും ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് മലേഷ്യയുടെ അങ്ങേ അറ്റത്തുള്ള നഗരമായ ഇവിടെ പ്രവർത്തിക്കുന്നത്. മറ്റ് അയൽ സംസ്ഥാനങ്ങളിൽ ഇതു വ്യത്യസ്തമാണ്.
മലേഷ്യയിൽ നിന്ന് തായ്ലൻഡിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗത്തിലെ തന്ത്രപ്രധാനമായ ഇതിൻറെ സ്ഥാനം, ഈ നഗരത്തെ വടക്കേ മലയൻ ഉപദ്വീപിലെ ഒരു വലിയ ഗതാഗത കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. നിലവിൽ, 666 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരത്തിൽ 2010 ലെ സെൻസസ് ഏകദേശം 300,000 ത്തിലധികം പേർ അധിവസിക്കുന്നുണ്ട്. പ്രാദേശിക തലത്തിൽ അലോർ സെറ്റാറിൻറെ ഭരണനിയന്ത്രണം അലോർ സെറ്റാർ സിറ്റി കൌൺസിനാണ് .2006 ൽ തുറന്നു പ്രവർത്തനമാരംഭിച്ച സുൽത്താൻ അബ്ദുള്ള ഹലീം വിമാനത്താവളമാണ് ഈ നഗരത്തിൻറെ ഉപയോഗത്തിലുള്ളത്. വാണിജ്യ അന്താരാഷ്ട്ര വിമാന സർവ്വീസുകളൊന്നും ഈ വിമാനത്താളത്തിലേയ്ക്കു സർവ്വീസ് നടത്തുന്നില്ല. എന്നാൽ; ഹജ്ജ് തീർത്ഥാനത്തിൻറെ കാലത്ത് തീർഥാടകർക്കായി സൗദി അറേബ്യയിലേക്ക് ഇവിടെനിന്ന് പ്രത്യേക വിമാനങ്ങൾ സർവ്വീസ് നടത്താറുണ്ട്. ഈ നഗരം മലേഷ്യൻ ഉപദ്വീപിലെ മറ്റു ഭാഗങ്ങളുമായി വടക്കുപടിഞ്ഞാറൻ അതിവേഗപ്പാത, ഷഹാബ് പെർദാന ബസ് സ്റ്റേഷൻ, അലോർ സെറ്റാർ റെയിൽവേ സ്റ്റേഷൻ എന്നിവ വഴി ബന്ധപ്പെടുത്തിയിരിക്കുന്നു. നഗരത്തിലെ ക്വാല കെഡാഹ് ജെട്ടിയിൽ നിന്നുള്ള ബോട്ടുകൾ പ്രശസ്ത റിസോർട്ട് ദ്വീപുമായി നഗരത്തെ ബന്ധിപ്പിക്കുന്നു.
അലോർ സെറ്റാർ നഗരം മലേഷ്യയിലെ രണ്ടു പ്രധാനമന്ത്രിമാരുടെ ജന്മദേശമാണ്. മലേഷ്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു YTM തുങ്കു അബ്ദുൽ റഹ്മാൻ, നാലാമത് പ്രധാനമന്ത്രിയായിരുന്ന തുൺ ഡോ. മഹാതിർ ബിൻ മുഹമ്മദുമാണ് ഇവർ.
നഗരത്തിൻറെ പേര്[തിരുത്തുക]
മലയൻ ഭാഷയിലെ രണ്ടു വാക്കുകളിൽ നിന്നാണ് നഗരത്തിൻറെ പേരു രൂപപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു. അലെർ എന്നതിന് "ചെറിയ അരുവി" എന്നും, സെറ്റാർ (Bouea macrophylla Griff); എന്നതിന് മരിയൻ പ്ലം, ഗണ്ഡാരിയ, അല്ലെങ്കിൽ പ്ലം മാമ്പഴം എന്നിങ്ങനെയും അർത്ഥം വരുന്നു. മാങ്ങയുമായി ബന്ധപ്പെട്ട ഒരു മരത്തിൻറെ പേരായിരിക്കാം ഉദ്ദേശിക്കുന്നത്. 2003 ഡിസംബർ 21 ന് നഗരത്തിൻറെ പേര് "അലർ സ്റ്റാർ" എന്ന് മാറ്റിയിരുന്നെങ്കിലും ആദ്യത്തെ പേര് 2009 ജനുവരി 15 ന് പുനഃസ്ഥാപിക്കപ്പെട്ടു.[3]
ചരിത്രം[തിരുത്തുക]
അലോർ സെറ്റാർ നഗരം 1735 ൽ കേദയുടെ 19-ാമത് ഭരണാധികാരിയായിരുന്ന സുൽത്താൻ മുഹമ്മദ് ജിവ സെയ്നൽ ആദിലിൻ രണ്ടാമനാണ് സ്ഥാപിച്ചത്. 1136 ൽ കഡാ സുൽത്താനത്ത് സ്ഥാപിക്കപ്പെട്ടതു മുതൽ സംസ്ഥാനത്തെ എട്ടാമത്തെ ഭരണ കേന്ദ്രമായിരുന്നു ഇത്.[4] ആദ്യകാല ഭരണകേന്ദ്രങ്ങൾ കോട്ട ബുക്കിറ്റ് മെറിയം, കോട്ട സുങായി ഇമാസ്, കോട്ട സിപുട്ടേ, കോട്ട നാഗ, കോട്ട സേന, കോട്ട ഇൻഡെരാ കെയ്ംഗൻ, കോട്ട ബുക്കിറ്റ് പിനാംഗ് എന്നിവയാണ്.
ഭൂമിശാസ്ത്രം[തിരുത്തുക]
മലേഷ്യൻ ഉപദ്വീപിൻറെ വടക്ക്-പടിഞ്ഞാറൻ ഭാഗത്താണ് അലോർ സെറ്റാർ നഗരം സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥ[തിരുത്തുക]
Alor Setar പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 32.9 (91.2) |
34.3 (93.7) |
34.5 (94.1) |
33.7 (92.7) |
32.5 (90.5) |
31.9 (89.4) |
31.6 (88.9) |
31.6 (88.9) |
31.3 (88.3) |
31.4 (88.5) |
31.4 (88.5) |
31.4 (88.5) |
32.4 (90.3) |
ശരാശരി താഴ്ന്ന °C (°F) | 22.0 (71.6) |
22.5 (72.5) |
23.1 (73.6) |
24.0 (75.2) |
24.4 (75.9) |
24.1 (75.4) |
23.6 (74.5) |
23.6 (74.5) |
23.5 (74.3) |
23.6 (74.5) |
23.4 (74.1) |
22.8 (73) |
23.4 (74.1) |
വർഷപാതം mm (inches) | 19.1 (0.752) |
61.1 (2.406) |
112.9 (4.445) |
192.5 (7.579) |
225.6 (8.882) |
137.4 (5.409) |
183.6 (7.228) |
203.4 (8.008) |
282.0 (11.102) |
283.3 (11.154) |
205.9 (8.106) |
83.7 (3.295) |
1,990.5 (78.366) |
ശരാ. മഴ ദിവസങ്ങൾ (≥ 1.0 mm) | 2 | 4 | 8 | 12 | 14 | 11 | 13 | 14 | 17 | 18 | 15 | 7 | 135 |
ഉറവിടം: World Meteorological Organisation[5] |
അലോർ സെറ്റാറിൽ നിന്നുള്ള പ്രധാന വ്യക്തികൾ[തിരുത്തുക]
- ഗായകൻ: യുനാലിസ് സരൈ, ഷാനൻ ഷാ
- അഭിനേതാവ്: ബ്രോണ്ട് പലറൈ, ഏഞ്ചലിക്ക ലീ, ഫരീദ് കാമിൽ, സാഹിറ മക് വിൽസൺ.
- കായികം: ദത്തോ' പാദുക അഹ്മദ് ബസ്രി അകിൽl, മുഹമ്മദ് ഹെൽമി എലിസ ഏലിയാസ്, മുഹമ്മദ് ഖൈറിൽ മുഹൈമീൻ സാമ്പ്രി, താൻ ബൂൺ ഹിയോങ്ങ്.
- രാഷ്ട്രീയം: തുങ്കു അബ്ദുൽ റഹ്മാൻ, തുൻ മഹാതിർ ബിൻ മുഹമ്മദ്, ദയിം സൈനുദ്ദീൻ, ദത്തോ' ഫഡ്‍സിൽ നൂർ, ദത്തോ' സെരി വാൻ അസീസാ വാൻ ഇസ്മായിൽ.
- ജഡ്ജി: താൻ സാക്കി അസ്മി, തുൻ അഹ്മദ് ഫൈറുസ് അബ്ദുൽ ഹലീം, തുൻ മുഹമ്മദ് അസ്മി മുഹമ്മദ്, തുൻ സൈദ് ഷാ ഹസൻ ബറക്ബാ.
- എഴുത്തുകാരും കലാകാരന്മാരും : ദാത്തോ' അബ്ദുള്ള ഹുസൈൻ, ദാത്തോ' ഷാനൻ അഹ്മദ്.
- വ്യവസായി : താൻ സൈദ് മുഖ്താർ അൽ-ബുഖാരി.
സിസ്റ്റർ സിറ്റി[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Key Summary Statistics For Local Authority Areas, Malaysia 2010" (PDF). Department of Statistics, Malaysia. മൂലതാളിൽ (PDF) നിന്നും 5 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 April 2012.
- ↑ Majid, Embun (15 ജനുവരി 2009). "Archives | The Star Online". Thestar.com.my. മൂലതാളിൽ നിന്നും 17 ഏപ്രിൽ 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 സെപ്റ്റംബർ 2013.
- ↑ Majid, Embun (15 ജനുവരി 2009). "Archives | The Star Online". Thestar.com.my. മൂലതാളിൽ നിന്നും 17 ഏപ്രിൽ 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 സെപ്റ്റംബർ 2013.
- ↑ "Background of Alor Setar". ALOR SETAR'S EARLY HISTORY. Alor Setar City Council. മൂലതാളിൽ നിന്നും 17 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 April 2011.
- ↑ "World Weather Information Service – Alor Setar". World Meteorological Organisation. ശേഖരിച്ചത് 8 May 2014.