Jump to content

അലാ അർച്ച ദേശീയോദ്യാനം

Coordinates: 42°38′42″N 74°28′48″E / 42.645°N 74.480°E / 42.645; 74.480
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kyrgyz National Park "Ala-Archa"
Looking up the Ala Archa river valley
Map showing the location of Kyrgyz National Park "Ala-Archa"
Map showing the location of Kyrgyz National Park "Ala-Archa"
LocationChuy Region, Kyrgyzstan
Nearest cityBishkek
Coordinates42°38′42″N 74°28′48″E / 42.645°N 74.480°E / 42.645; 74.480
Area194 ച. �കിലോ�ീ. (75 ച മൈ)
Established1976

അലാ അർച്ച ദേശീയോദ്യാനം, 1976 ൽ സ്ഥാപിതമായതു കിർഗിസ്ഥാനിലെ ടിയാൻ ഷാൻ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ആൽപിൻ ദേശീയോദ്യാനമാണ്. തലസ്ഥാനമായ ബിഷ്കെക്കിന് ഏകദേശം 40 കിലോമീറ്റർ തെക്കുമാറിയാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. അല-ആർച്ച നദിയിലെ മലയിടുക്കും, ചുറ്റുപാടുമുള്ള പർവതങ്ങളും ഉൾപ്പെടുന്ന ഈ ദേശീയോദ്യാനം, വാരാന്ത്യ ഉല്ലാസയാത്രക്കാർ, കാൽനടയാത്രക്കാർ, കുതിര സവാരിക്കാർ, സ്കീയർമാർ, പർവ്വതാരോഹകർ തുടങ്ങി മഞ്ഞും പാറകളും ഇടകലർ‌ന്ന വഴിയിലൂടെയുള്ള സാഹസകത ഇഷ്ടപ്പെടുന്നവർക്കെല്ലാം പ്രിയങ്കരമായ ലക്ഷ്യസ്ഥാനമാണ്. ദേശീയോദ്യാനം വർഷം മുഴുവൻ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും ജനത്തിരക്ക് അനുഭവപ്പെടുന്നത് വേനൽക്കാലത്തിൻറെ അവസാനവും ശൈത്യകാലത്തിൻറെ ആരംഭത്തിലുമാണ്. ഓരോ വർഷവും മെയ് 1 ന് ഇവിടെനടക്കുന്ന ആല്പിനാടാ ഉത്സവകാലത്ത് താഴ്വരയിൽ നൂറുകണക്കിന് ആളുകൾ തമ്പടിക്കുകയും കോംസോമോളെറ്റ്സ് കൊടുമുടി കയറുകയും ചെയ്യുന്നു.

ദേശീയോദ്യാനത്തിൻറെ പേരിനു നിദാനമായ "ആർച്ച" എന്ന പദം ഈ മേഖലയിൽ പലവർണ്ണങ്ങളിൽ കാണപ്പെടുന്നതായ ഒരുതരം ജൂണിപ്പർ മരങ്ങൾക്ക് കിർഗിസിൽ പറയുന്ന പേരാണ്. ഇത് കിർഗിസ് ജനത പരമ്പരാഗതമായി പ്രത്യേക ആദരവോടെ കാണുന്നതും ഇതിൻറെ തടി കത്തിക്കുമ്പോഴുള്ള പുക ദുർഭൂതങ്ങളെ നീക്കിക്കളയുന്നതിനുവേണ്ടി ഉപയോഗിക്കുന്നതുമാണ്. എന്നിരുന്നാലും, ആർച്ച വീടിനു സമീപം നട്ടുവളർത്താറില്ല. കാരണം, അത് അടുത്തുള്ള ജീവിക്കുന്ന മനുഷ്യരിൽ നിന്നുള്ള ഊർജ്ജത്തെ ക്രമേണ ചോർത്തിയെടുക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

200 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനത്തിൻറെ ഉയരം, പ്രവേശന കവാടത്തിൽ 1500 മീറ്ററിൽ തുടങ്ങി 4,895 മീറ്റർ ഉയരത്തിലുള്ള പീക്ക് സെമെനോവ ടിയാൻ ഷാൻസ്കിയിലേക്ക് എത്തുന്നു. ഇത് ടിയാൻ ഷാനിലെ കിർഗിസ് അലാ-ടൌ റേഞ്ചിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്. ദേശീയോദ്യാനത്തിനുള്ളിലായി ഏകദേശം 20 ലധികം ചെറതും വലുതുമായ ഹിമാനികളും 50 ഓളം കൊടുമുടികളും ഉണ്ട്. രണ്ട് ചെറിയ നദികളായ അഡിജിൻ, അക്-സായി തുടങ്ങിയവ ഈ ഹിമാനികളിൽനിന്ന് ഉരുകിയൊഴുകുന്ന വെള്ളത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ, ധാരാളം ട്രൗട്ട് മത്സ്യങ്ങൾ നിറഞ്ഞ അരുവികൾ, അതിമനോഹരമായ മരങ്ങൾ നിറഞ്ഞ താഴ്വരകൾ എന്നിവയാൽ സമൃദ്ധമാണ് അഡ്‍ജിൻ മലയിടുക്ക്.

അമു ദാര്യ ട്രൌട്ടിനെക്കുറിച്ച് പഠിക്കാനായി കാർഗെ-ബുലക് നദിയിൽ ഒരു ചെറിയ റിസർവോയർ നിർമ്മിക്കപ്പെട്ടിരിക്കുന്നു. 2,500 മീറ്റർ ഉയരമുള്ള ആൽപൈൻ പുൽമൈതാനങ്ങളിലും മഞ്ഞുപാടങ്ങളിലും വളരെ അപൂർവ്വമായി ഹിമപ്പുലികൾ (കിർഗിസ് ഭാഷയിൽ: "ilbirs") കാണപ്പെടുന്നു. മറ്റു പ്രധാന വന്യജീവികളിൽ കാട്ടാടുകൾ, റോ മാനുകൾ (Capreolus capreolus), നിലയണ്ണാൻ എന്നിവയാണുള്ളത്. ക്രോക്കസ് അലാറ്റവിക്കസ് ഉൾപ്പെടെയുള്ള നിരവധി സസ്യങ്ങൾ ഈ ദേശീയോദ്യാനത്തിലുണ്ട്. ദേശീയോദ്യാനത്തിലേയ്ക്കുള്ള പ്രവേശനത്തിനു നാമമാത്രമായി ഫീസ് ഏർപ്പെടുത്തിയിരിക്കുന്നു. പ്രവേശനകവാടത്തിന് അകലെയായി പുതുതായി പുനരുദ്ധാരണം ചെയ്ത ഒരു ലോഡ്ജ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിലനിൽക്കുന്ന പ്രദേശത്തേയ്ക്ക 12 കി.മീ. നീളത്തിലുള്ള പാത തുടരുന്നു.

റോഡിന്റെ അവസാന ഭാഗത്തായി, ഇടതുവശത്തായി (കിഴക്ക്) ഉയരത്തിലേയ്ക്ക് അക്-സായി ഹിമാനിയിലേയക്കു നയിക്കുന്ന ഒരു വഴിത്താര നിലനിൽക്കുന്നു. ഇവിടെ കാണപ്പെടുന്ന അവശിഷ്ടങ്ങൾ, സോവിയറ്റ് കാലഘട്ടത്തിൽ നിലനിന്നിരുന്ന ഉയർന്ന നിലവാരമുള്ള പർവ്വതാരോഹണ താവളത്തെ സൂചിപ്പിക്കുന്നു. ക്ലൈംബിംഗ് അടിസ്ഥാനത്തിൽ പാർക്കിനുള്ളിലെസൂചിപ്പിക്കുന്ന അ-സായ് ഗ്ലേസിയർ ആണ്. കോറോണ (4860 മീറ്റർ), ഫ്രീ കൊറിയ (4740 മീറ്റർ) ഉൾപ്പെടെയുള്ള ഈ മേഖലയിലെ പ്രധാന കൊടുമുടികൾ അക്-സായി ഹിമാനിയിൽ നിന്നാണ് ഉയരത്തിലേയ്ക് പോകുന്നത്. അലഹ അർച്ച താഴ്വരയുടെ പടിഞ്ഞാറ്, അഡെഗെൻ താഴ്വരയിലേക്കു നയിക്കുന്ന ഒരു വഴിത്താരയാണ്. അവിടെ പർവ്വതാരോഹകരുടെ ഒരു സെമിത്തേരി സ്ഥിതിചെയ്യുന്നു. മൂന്നാമത്തെ പ്രധാന വഴിത്താര അലാ-അർച്ച താഴ്വരയുടെ കേന്ദ്രഭാഗത്തേയ്ക്കു നീളുന്ന 10 കിലോമീറ്റർ ദൂരമുള്ളതും, പഴക്കമുള്ളതും ഇപ്പോൾ ഉപേക്ഷിച്ചതുമായ ഒരു സ്കീയിംഗ് മേഖല, മറ്റ് അനവധി 4000 മീറ്റർവരെ ഉയരമുള്ള കൊടുമുടികൾ എന്നിവ സ്ഥിതിചെയ്യുന്ന ഭാഗത്തേയ്ക്കും നയിക്കുന്നതുമാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അലാ_അർച്ച_ദേശീയോദ്യാനം&oldid=2832724" എന്ന താളിൽനിന്ന് ശേഖരിച്ചത്