അലക്സിസ് ടെക്സസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സിസ് ടെക്സസ്
അലക്സിസ് ടെക്സസ് 2017-ൽ
ജനനം (1985-05-25) മേയ് 25, 1985  (38 വയസ്സ്)[1]
ഉയരം5 ft 8 in (1.73 m)[1]
ജീവിതപങ്കാളി(കൾ)മി. പീറ്റ് (2008-2013)
അശ്ലീല ചലചിത്രങ്ങളുടെ എണ്ണം625 (നടി),
5 (സംവിധാനം)(per IAFD, as of September 2017)[2]
വെബ്സൈറ്റ്www.alexistexas.com വിക്കിഡാറ്റയിൽ തിരുത്തുക

അമേരിക്കൻ അഭിനേത്രിയും സംവിധായികയും എ.വി.എൻ. പുരസ്കാര ജേതാവുമാണ് അലക്സിസ് ടെക്സസ് (ജനനം : 1985 മേയ് 25).[1] അറുനൂറിലധികം അശ്ലീലചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അലക്സിസ് ഈ വിഭാഗത്തിൽപ്പെട്ട അഞ്ചു ചലച്ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. അശ്ലീലചലച്ചിത്ര വ്യവസായരംഗത്തെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായാണ് അലക്സിസ് ടെക്സിനെ കണക്കാക്കുന്നത്.[5]

ആദ്യകാല ജീവിതം[തിരുത്തുക]

പനാമയിലെ ഒരു സൈനികകുടുംബത്തിലാണ് അലക്സി ടെക്സസിന്റെ ജനനം.[1] ടെക്സസിലെ കാസ്ട്രോവില്ലയിൽ വളർന്ന അലക്സി 2003-ൽ മെഡീന വാലി ഹൈസ്കൂളിലെ ബിരുദപഠനം പൂർത്തിയാക്കി.[1] ജർമ്മനി, നോർവെ, പോർട്ടോ റിക്കോ എന്നിവടങ്ങളിൽ താമസിച്ചിട്ടുള്ള അലക്സിസിന് ആ രാജ്യങ്ങളിലെ പൗരത്വവും ലഭിച്ചിട്ടുണ്ട്..[1][4] ആദ്യകാലത്ത് ഒരു നഴ്സിങ് ഹോമിലെ സഹായിയായി ജോലി നോക്കിയ[6] അലക്സി പിന്നീട് ടെക്സസ് സർവകലാശാലയിലെ പഠനം പൂർത്തിയാക്കിയ ശേഷം നീലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു.[3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

അലക്സിസ് ടെക്സസ് 2010-ലെ F.A.M.E. പുരസ്കാരദാനച്ചടങ്ങിൽ

2006 ഒക്ടോബറിൽ ജാക്ക് വെനീസുമൊത്ത് കോളേജ് അമച്വർ ടൂർ ഇൻ ടെക്സസ് എന്ന ചിത്രത്തിലാണ് അലക്സി ടെക്സസ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ബാങ് ബ്രോസ്, എൽ.എ. ഡയറക്ട് മോഡലിംഗ് ഏജൻസി എന്നിവയ്ക്കുവേണ്ടി പ്രവർത്തിച്ചു.[7] നീലച്ചിത്രനടിയായ ബെല്ലഡോണ സംവിധാനം ചെയ്ത ഡിസ്കവറിംഗ് അലക്സിസ് ടെക്സസ് എന്ന ചലച്ചിത്രം 2008 ഫെബ്രുവരിയിൽ പുറത്തിറങ്ങി.[8] 2012-ൽ ആദം ആൻഡ് ഈവ് കമ്പനിക്കുവേണ്ടി അഭിനയിക്കുവാൻ തുടങ്ങിയെങ്കിലും 2014-ൽ അവിടെ നിന്നു രാജിവയ്ക്കേണ്ടി വന്നു.[9][10]

അലക്സിസ് ടെക്സസ് ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബൂട്ടി ട്രൈഔട്ട്സ് എന്ന നീലച്ചിത്രം 2015 ജൂണിലാണ് പുറത്തിറങ്ങിയത്.[11][5] ഈ ചിത്രത്തിലെ നായികയും അലക്സിസ് തന്നെയായിരുന്നു.[5] അലക്സിസ് സംവിധാനം ചെയ്ത മറ്റൊരു നീലച്ചിത്രമാണ് ദ റിയൽ ബട്ട് വുമൺ റിട്ടേൺസ്. ഈ ചിത്രത്തിലും നായികയായിരുന്ന അലക്സിസിനോടൊപ്പം ഒന്നിലേറെ പങ്കാളികളും അഭിനയിച്ചിരുന്നു.[12]

2009-ൽ ജനസിസ്, ഹസ്ലർ എന്നീ മാസികകളുടെ മുഖചിത്രമായി അലക്സിസിനെ തെരഞ്ഞെടുത്തു.[13][14] മാക്സിം മാസികയുടെ 2010-ലെ ഏറ്റവും മികച്ച 12 നീലച്ചിത്രനടിമാരിൽ ഒരാളായും അലക്സിസിനെ തെരഞ്ഞെടുത്തിട്ടുണ്ട്.[15] നീലച്ചിത്രരംഗത്തെ പല പുരസ്കാരങ്ങളും അലക്സിസ് നേടിയിട്ടുണ്ട്.[16] ദെബോറ ആൻഡേഴ്സണിന്റെ എറൗസ്ഡ് (2013) എന്ന ഡോക്യുമെന്ററി ചലച്ചിത്രത്തിൽ പരാമർശിക്കുന്ന 16 നടിമാരിൽ ഒരാൾ അലക്സിസ് ടെക്സസായിരുന്നു.[17] അലക്സിസ് ടെക്സാസ് അഭിനയിച്ച ആദ്യത്തെ മുഖ്യധാരാ ചലച്ചിത്രമായ ബ്ലഡ് ലസ്റ്റ് സോംബീസ് 2011-ൽ പുറത്തിറങ്ങി.[18][19][20][21][22]

സ്വകാര്യ ജീവിതം[തിരുത്തുക]

നീലച്ചിത്രനടനായ മിസ്റ്റർ പീറ്റിനെ 2008-ൽ അലക്സിസ് വിവാഹം കഴിച്ചു. 2013 വരെ ഈ ബന്ധം തുടർന്നു.[23]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Ray (March 28, 2009). "Alexis Texas Interview". Porn Valley News. Archived from the original on June 13, 2015. Retrieved April 15, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
 2. 2.0 2.1 Alexis Texas at the Internet Adult Film Database
 3. 3.0 3.1 Maya Cherry (October 7, 2010). "Alexis Texas: Lone Star Superstar". Xtreme. Archived from the original on 2012-08-21. Retrieved April 15, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
 4. 4.0 4.1 Cindi Loftus. "Alexis Texas". Xcitement. Archived from the original on February 8, 2015. Retrieved April 15, 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
 5. 5.0 5.1 5.2 Dan Miller (August 11, 2015). "Alexis Texas Talks Directing Debut". XBIZ. Retrieved July 12, 2015.
 6. Peter (February 15, 2012). "Alexis Texas Interview For Barelist". Barelist. Retrieved April 15, 2015.
 7. "Alexis Texas Interview Part 2". themansionshow.com. Archived from the original on October 4, 2008. Retrieved 2008-04-01.
 8. Warren, Peter (2008-02-01). "Belladonna Wraps Discovering Alexis Texas". Adult Video News. Archived from the original on 2009-02-28. Retrieved 2008-04-01. {{cite web}}: Italic or bold markup not allowed in: |publisher= (help)
 9. "Adult Who's Who", AVN Magazine, Vol. 28/No. 10, Issue 358, October 2012, pg. 42
 10. "Alexis Texas parts ways with Adam & Eve pictures". Adult Video News. 30 (2): 20. February 2014.
 11. Ariana Rodriguez (June 1, 2015). "Elegant Angel Signs Alexis Texas to Long-Term Exclusive Directing Contract". XBIZ. Retrieved June 1, 2015.
 12. John Sanford (September 14, 2015). "Alexis Texas Directs, Stars in The Real Buttwoman Returns". XBIZ. Retrieved January 25, 2016.
 13. "Alexis Texas Featured on Genesis Magazine Cover". XBIZ. 2009-04-02. Archived from the original on 2012-01-30. Retrieved 2009-06-02.
 14. "Alexis Texas Joins Starlet Entertainment Group". AVN. 2009-06-02. Archived from the original on 2009-06-11. Retrieved 2009-08-09. {{cite web}}: Italic or bold markup not allowed in: |publisher= (help)
 15. Anselmi, Eduardo (June 2010). "The dirty dozen". Maxim UK. Archived from the original on March 31, 2011. Retrieved March 31, 2011. {{cite web}}: Italic or bold markup not allowed in: |publisher= (help)CS1 maint: unfit URL (link)
 16. David Sullivan (October 14, 2008). "NightMoves Crowns 16th Annual Award Winners". AVN. Archived from the original on 2013-07-30. Retrieved December 23, 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
 17. Michael O'Sullivan (May 2, 2013). "Aroused movie review". Washington Post. Archived from the original on 2016-03-04. Retrieved 12 June 2013.
 18. "Bloodlust Zombies (2011)". Horror Reviews. 2011-07-05. Retrieved 2011-07-05.
 19. "Alexis Texas Stars in Mainstream Horror Film". AEBN. 2011-05-12. Retrieved 2011-05-12.
 20. "Le 10 porno star più hot di Instagram". gqitalia.it. 23 September 2015. Retrieved 14 December 2016.
 21. "Porn Star Gone Wrong: Bloodlust Zombies Review". bloodsprayer.com. 12 July 2011. Retrieved 14 December 2016.
 22. Ferrer, Joan Lafulla. "Bloodlust Zombies - El culo de Alexis Texas Vs. Zombies". almasoscuras.com. Retrieved 14 December 2016.
 23. Speiser, Lainie (2011). Confessions of the Hundred Hottest Porn Stars: Intimate, Funny, Outrageous, Sexy, Instructional, and Shocking Tell-Alls from the Biggest Names in the Biz. Quiver. ISBN 9781592334773.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലക്സിസ്_ടെക്സസ്&oldid=3994153" എന്ന താളിൽനിന്ന് ശേഖരിച്ചത്