അലക്സാൻഡ്രിയയിലെ വിശുദ്ധ ഡയണിസിയസ്
അലക്സാൻഡ്രിയയിലെ വിശുദ്ധ ഡയണിസിയസ് | |
---|---|
![]() | |
Martyrs | |
Born | late 2nd, early 3rd century |
Died | November 17, 265 |
Feast | November 17[1] |
അലക്സാൻഡ്രിയയിലെ ബിഷപ്പായിരുന്ന ക്രൈസ്തവ പണ്ഡിതനായിരുന്നു വിശുദ്ധ ഡയണിസിയസ്. മഹാനായ ഡയണിസിയസ് എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ചുള്ള രേഖകൾ ലഭ്യമല്ല. വിഗ്രഹാരാധകരുടെ (പേഗൻ) മതങ്ങളിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഡയണിസിയസ് ഈജിപ്ഷ്യൻ മതപണ്ഡിതനായ ഒരിഗന്റെ ശിഷ്യനാണ്. 231-32-ൽ അലക്സാൻഡ്രിയയിൽ ക്രിസ്തുമത തത്ത്വങ്ങൾ അഭ്യസിപ്പിച്ചിരുന്ന പാഠശാലയുടെ മേധാവിയായി സേവനം അനുഷ്ഠിച്ചു. 247-48-ൽ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഡീസിയൻ (Decian) ചക്രവർത്തിയുടെ മതപീഡനത്തെത്തുടർന്ന് 250-ൽ ഇദ്ദേഹം അലക്സാൻഡ്രിയ വിട്ടു പോകുകയും 251-ൽ മടങ്ങിയെത്തുകയും ചെയ്തു. വലേറിയൻ (Valerian ) ചക്രവർത്തിയുടെ മതപീഡനകാലഘട്ടത്തിൽ (257-260) ഇദ്ദേഹം ലിബിയയിലേക്കു നാടുകടത്തപ്പെട്ടു. പിന്നീട് പല വർഷങ്ങൾ കഴിഞ്ഞാണ് മടങ്ങിയെത്തിയത്.
ത്രിത്വത്തെക്കുറിച്ചുള്ള വിവാദങ്ങളിൽ ഇദ്ദേഹം സജീവമായി പങ്കെടുത്തു. പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്നിവ ചേർന്നുള്ള ദൈവത്തിന്റെ ത്രിത്വഭാവങ്ങളിലെ പുത്രനെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ വീക്ഷണം വിശുദ്ധ ഡയണിഷ്യസ് മാർപ്പാപ്പയുടെ വിമർശനത്തിനു പാത്രമായി. ത്രിത്വത്തെ വിശദീകരിക്കാൻ ഇദ്ദേഹം രചിച്ച കൃതിയാണ് റിഫ്യൂട്ടേഷൻ ആന്റ് അപ്പോളജി. 265-ൽ അലക്സാൻഡ്രിയയിൽ വച്ച് ഇദ്ദേഹം കാലം ചെയ്തതായി കരുതപ്പെടുന്നു.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയണിസിയസ് (അലക്സാൻഡ്രിയ), വിശുദ്ധ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |