അലക്സാണ്ടർ ഫോൺ ഹംബോൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ടർ ഫോൺ ഹംബോൾട്ട്
ജോസഫ് കാൾ സ്റ്റീലെർ 1843-ൽ വരച്ച ചിത്രം
ജനനം14 സെപ്റ്റംബർ 1769
ബെർലിൻ, പ്രഷ്യ, ജർമ്മൻ കോൺഫെഡറേഷൻ
മരണം6 മേയ് 1859(1859-05-06) (പ്രായം 89)
ബെർലിൻ, പ്രഷ്യ, ജർമ്മൻ കോൺഫെഡറേഷൻ
അന്ത്യ വിശ്രമംഷ്ലോസ് ടെഗെൽ
ദേശീയതജർമ്മൻ
കലാലയംഫ്രൈബുർഗ് ഖനന-സാങ്കേതിക സർവ്വകലാശാല (ഡിപ്ലോമ, 1792)
ഫ്രാങ്ക്ഫുർട്ട് സർവ്വകലാശാല
ഗോറ്റിഞ്ജൻ സർവ്വകലാശാല
ഹംബോൾട്ട് സർവ്വകലാശാല, ബെർലീൻ[1]
പുരസ്കാരങ്ങൾകോപ്ലീ മെഡൽ(1852)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൂമിശാസ്ത്രം
ഒപ്പ്

ഫ്രീഡ്രിഷ് വില്ലെം അലക്സാണ്ടർ ഫോൺ ഹംബോൾട്ട് (/ˈhʌmblt/;[2] German: [ˈhʊmbɔlt]  ( listen); 14 സെപ്റ്റംബർ 1769 – 6 മെയ് 1859) ഒരു പ്രഷ്യൻ ശാസ്ത്രജ്ഞനും പര്യവേക്ഷകനും റൊമാന്റിക് തത്വചിന്തകനും ആയിരുന്നു. പ്രഷ്യയുടെ വിദ്യാഭ്യാസ മന്ത്രിയും ഭാഷാശാസ്ത്രജ്ഞനുമായ വില്ലെം ഫോൺ ഹംബോൾട്ടിന്റെ അനുജനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയിലെ സസ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വിസ്തീരണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ഭൗമജീവശാസ്ത്രം (biogeography) എന്ന ശാസ്ത്രശാഖയ്ക്കു തുടക്കം കുറിച്ചു. ശാസ്ത്രീയമായ ദീർഘകാല കാലാവസ്ഥാനിരീക്ഷണത്തിലൂടെ അന്തരീക്ഷവിജ്ഞാനത്തിനും(meteorology) രൂപം നൽകി.[3][4]

തെക്കേ അമേരിക്കയും ആഫ്രിക്കയും പണ്ട് ഒരു ഭൂഖണ്ഡം ആയിരുന്നുവെന്ന് ആദ്യമായി പ്രവചിച്ചവരിൽ ഒരാളായിരുന്നു ഹംബോൾട്ട്. അന്ന് ലഭ്യമായിരുന്ന വിവിധ ശാസ്ത്ര, സാമൂഹ്യശാസ്ത്ര വിജ്ഞാനങ്ങളെ സംയോജിപ്പിച്ച് കോസ്മോസ് (Kosmos) എന്ന ബഹുവാല്യ കൃതി അദ്ദേഹം രചിച്ചു. ഈ പുസ്തകങ്ങൾ പ്രപഞ്ചത്തിന്റെ എല്ലാ വസ്തുക്കളും തമ്മിൽ ബന്ധിപ്പിക്കപെട്ട കണ്ണികളാണെന്ന ഹംബോൾട്ടിന്റെ വിശ്വാസം അടിവരയിടുന്നു.[5] മനുഷ്യനിർമ്മിത കാലാവസ്ഥാവ്യതിയാനം കണ്ടുപിടിക്കുകയും അതിന്റെ കാരണങ്ങൾ പഠിക്കുകയും ചെയ്ത ഹംബോൾട്ട് അവയെക്കുറിച്ച് 1800-ലും 1831-ലും എഴുതുകയുണ്ടായി.

ലാറ്റിൻ അമേരിക്കയിലെ ഭരണാധികാരികൾ അവിടുത്തെ ജനങ്ങളെ - പ്രത്യേകിച്ചും ദരിദ്രരെയും ആദിവാസികളെയും - വളരെയധികം ഉപദ്രവിച്ചിരുന്നതായി ഹംബോൾട്ട് എഴുതി.[6] പ്രഭുകുടുംബത്തിലാണ് ജനിച്ചതെങ്കിലും അദ്ദേഹം അടിമത്തത്തെ എതിർക്കുകയും ഖനിത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തു.[7][8] ഒരു ക്രിസ്തുമതവിശ്വാസി ആയിരുന്നുവെങ്കിലും അദ്ദേഹം മറ്റു മതങ്ങളെ ബഹുമാനിക്കുകയും യഹൂദർക്കെതിരെയുള്ള നിയമങ്ങളെ എതിർക്കുകയും ചെയ്തു.[9][10]

അവലംബം[തിരുത്തുക]

 1. Rupke 2008, പുറം. 116.
 2. "Humboldt". Random House Webster's Unabridged Dictionary.
 3. Love, J.J. (2008). "Magnetic monitoring of Earth and space" (PDF). Physics Today. February: 31–37. Bibcode:2008PhT....61b..31H. doi:10.1063/1.2883907. Archived from the original (PDF) on 2019-07-28. Retrieved 29 June 2015.
 4. Thomson, A. (2009), "Von Humboldt and the establishment of geomagnetic observatories", IAEA-INIS
 5. Walls, L.D. "Introducing Humboldt's Cosmos". Minding Nature. August 2009: 3–15.
 6. Rupke 2008, പുറം. 138.
 7. De Terra 1955, പുറങ്ങൾ. 54–55.
 8. McCullough, David (1992). Brave Companions. Portraits of History. Simon & Schuster. p. 3ff. ISBN 0-6717-9276-8.
 9. James, Helen Dickson (1913). Humboldt's ideal of humanity. Chapter IV: "The Foundations and Expressions of Humboldt's ideal"; pp. 56–60
 10. Sachs 2006, "Notes", p. 29

പുസ്തകങ്ങൾ[തിരുത്തുക]

 • നിക്കൊളാസ് റുപ്കെ, അലക്സാണ്ടർ ഫോൺ ഹംബോൾട്ട് : എ മെറ്റാബയോഗ്രഫി (Alexander von Humboldt : a metabiography). ഷിക്കാഗോ സർവ്വകലാശാല 2008. ISBN 978-0-226-73149-0
 • ഹെൽമുട്ട് ഡെ ടെറാ, ഹംബോൾട്ട്: ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് അലക്സാണ്ടർ ഫോൺ ഹംബോൾട്ട് 1769–1859 (Humboldt: The Life and Times of Alexander von Humboldt 1769–1859). ആൽഫ്രെഡ് നോപ്ഫ്, ന്യൂ യോർക്ക് 1955.
 • ആരോൺ സാക്സ്, ദി ഹംബോൾട്ട് കറന്റ്: നയന്റീന്ത് സെഞ്ചുറി എക്സ്പ്ലൊറേഷൻ ആൻഡ് ദി റൂട്ട്സ് ഓഫ് അമേരിക്കൻ എന്വിറോണ്മെന്റലിസം (The Humboldt current : nineteenth-century exploration and the roots of American environmentalism). വൈക്കിങ്ങ്, ന്യൂ യോർക്ക് 2006. ISBN 0-670-03775-3