അറ്റ്‌ലാന്റിക് പഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Atlantic puffin
Adult in breeding plumage
Adult in breeding plumage, Iceland
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Class: Aves
Order: Charadriiformes
Family: Alcidae
Genus: Fratercula
വർഗ്ഗം: F. arctica
ശാസ്ത്രീയ നാമം
Fratercula arctica
(Linnaeus, 1758)
Atlantic puffin range4.jpg
Breeding range (blue), southern extent of summer range (black), and southern extent of winter range (red)
പര്യായങ്ങൾ

Alca arctica Linnaeus, 1758

അറ്റ്‌ലാന്റിക് പഫിൻ(Fratercula arctica) ഓക്കുകളുടെ കുടുംബത്തിൽ ഉള്ള ഒരു കടൽപ്പക്ഷിയാണ് . ഇതിനെ കോമൺ പഫിൻ എന്നും വിളിക്കാറുണ്ട് . അറ്റ്‌ലാന്റിക് സമുദ്രതടങ്ങളിൽ വസിക്കുന്ന ഒരേ ഒരു പഫിൻ ആണിത്. ഇതേ കുടുംബത്തിൽ ഉള്ള ജട പഫിൻ(Tufted Puffin) , കൊമ്പൻ പഫിൻ (Horned Puffin) എന്നിവയെ ശാന്തസമുദ്രതടങ്ങളിലാണ് കാണുന്നത്. പഫിനുകൾക്ക് പെൻഗ്വിനുകളുമായി വിദൂര സാദൃശ്യം കാണാം.

ആകാരം[തിരുത്തുക]

ശരീരത്തിന്റെ പുറകു വശത്തു കറുപ്പ് നിറമാണ്. മുഖത്ത് ചാര കലർന്ന വെള്ള നിറവും , ഉടലിനു വെള്ള നിറവുമാണ് . കൊക്കുകൾക്കും കാലുകൾക്കും തിളങ്ങുന്ന ഓറഞ്ചു നിറമാണ്. തണുപ്പ് കാലത്ത് ഇവയുടെ തിളങ്ങുന്ന നിറങ്ങൾ നഷ്ടമാകുന്നു. പൊതുവേ ആണിനും പെണ്ണിനും ഒരേ നിറമാണ്..കുട്ടിപഫിനുകൾക്ക് വർണ്ണഭംഗി ഉണ്ടായിരിക്കില്ല. ആണിനു വലിപ്പം കൂടുതലായിരിക്കും.ചിറകറ്റങ്ങൾ തമ്മിൽ 47 മുതൽ 63 സെ.മീറ്റർ അകലമുണ്ട്. നേരെ നിൽക്കുമ്പോൾ പഫിനുകൾക്ക് എട്ട് ഇഞ്ചോളം നീളം കാണാം. .[2]

ആവാസം[തിരുത്തുക]

ഐസ്‌ലാന്റ് , നോർവേ ,ഗ്രീൻലാൻഡ്,ബ്രിട്ടൺ തുടങ്ങിയ സ്ഥലങ്ങളിലാണു ഇവ കൂടുകൂട്ടാറുള്ളത്. സാധാരണയായി വളരെ വലിയ തോതിൽ അറ്റ്ലാന്റിക് പ്രദേശങ്ങളിൽ കാണപ്പെടുന്നു. സമുദ്ര ഉപരിതലത്തിലൂടെ ചിറകുകൾ ഉപയോഗിച്ച് നീന്തുന്ന മുങ്ങൽ വിദഗ്ദരായ ഇവർ ചെറിയ മത്സ്യങ്ങളെയാണു പൊതുവേ ഭക്ഷിക്കാറുള്ളത്. ഏപ്രിൽ മാസത്തോടെ കടൽ തീരങ്ങളിലെ ഉയർന്ന ഇടങ്ങളിൽ ഇവ മാളങ്ങൾ ഉണ്ടാക്കി അതിൽ മുട്ട ഇടുന്നു. കൂട്ടത്തോടെ ആണു ഇവ കൂടു കൂട്ടുന്നത്. ഇവ ഒരു മുട്ടമാത്രമേ ഒരു സമയത്ത് ഇടാറുള്ളൂ. പൂവനും പിടയും അടയിരിക്കുന്നു. പെൻഗ്വിനുകളുടെ കോളനികളെ അപേക്ഷിച്ച് ഇവരുടെ കോളനികൾ പ്രശാന്തമായിരിക്കും.തണുപ്പ് കാലങ്ങളിലെ ഇവയുടെ ആവാസപ്രദേശങ്ങളെ കുറിച്ച് വ്യക്തമായ അറിവുകൾ ലഭ്യമല്ല. [3]

വെല്ലുവിളികൾ[തിരുത്തുക]

കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.ഐസ്‌ലാന്റ്,നോർവേ,സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ പഫിൻ കോളനികൾനിന്നും പുതിയ പഫിനുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ജലത്തിന്റെ താപനില വർദ്ധിക്കുന്നത് ചെറിയ മീനുകളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.അതിനാൽ അവയെ ആഹരിക്കുന്ന പഫിനുകൾക്ക് ആഹാര ദൗർലഭ്യം ഉണ്ടാകുന്നു.പൊതുവേ മുപ്പതോളം വർഷങ്ങൾ ജീവിക്കുന്ന പഫിനുകൾ , പ്രതികൂല കാലാവസ്ഥ ഉള്ളപ്പോൾ ചില വർഷങ്ങളിൽ പ്രത്യുൽപാദനം നടത്താറില്ല. പക്ഷേ ഈ കാലയളവ്‌ ഈയിടെ ആയി കൂടി വരുന്നുണ്ട്.

എങ്കിലും വേൽസ് ദ്വീപിലുള്ള കോളനികളിൽ ഇവയുടെ എണ്ണം കൂടി വരുന്നത് പ്രകൃതി സ്നേഹികൾക്ക് ആശ്വാസം പകരുന്നു.[4]

ചിത്രശാല[തിരുത്തുക]

Establishing dominance Pair outside burrow on Skomer Island, Wales Atlantic Puffin Fratercula arctica.jpg Flickr - Rainbirder - Puffin gang.jpg
അയർലാൻഡ്‌ നു സമീപം പഫിനുകളുടെ പോര് വേൽസ് ദ്വീപിൽ പ്രജനന സമയത്തെ പഫിൻ പഫിൻ കോളനി.


അവലംബം[തിരുത്തുക]

  1. BirdLife International (2012). "Fratercula arctica". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2013.2. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 26 November 2013. 
  2. നാഷണൽ ജ്യോഗ്രഫിക് മാസിക ജൂൺ 2014
  3. നാഷണൽ ജ്യോഗ്രഫിക് മാസിക ജൂൺ 2014
  4. നാഷണൽ ജ്യോഗ്രഫിക് മാസിക ജൂൺ 2014
"https://ml.wikipedia.org/w/index.php?title=അറ്റ്‌ലാന്റിക്_പഫിൻ&oldid=1967011" എന്ന താളിൽനിന്നു ശേഖരിച്ചത്