അറബി ഭാഷാസമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അറബി ഭാഷക്കെതിരെ നായനാർ സർക്കാർ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് 1980 ജൂലൈ 30 (റമദാൻ 17)നു മുസ്ലിം ലീഗ് മലപ്പുറം കലക്ടറേറ്റ് പിക്കറ്റിംഗോടുകൂടിയാരംഭിച്ച സമരമാണ് അറബി ഭാഷാസമരം എന്നറിയപ്പെടുന്നത്.[1]

ചരിത്രം[തിരുത്തുക]

1980 ജനുവരി 25 ന് അധികാരത്തിലേറിയ ഇടതുമുന്നണി ഭരണകൂടത്തിന്റെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾക്കെതിരായിരുന്നു സമരം,കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പുറമെ ആന്റണി കോൺഗ്രസ്,അഖിലേന്ത്യാ ലീഗ് ,ജനത പാർട്ടി എന്നിവയും മുന്നണിയിലെ ഘടക കക്ഷികളായിരുന്നു. [2] 1980 ജൂലൈ 30ന് കലക്ട്റേറ്റുകൾ പിക്കറ്റിംഗ് ചെയ്യാനായിരുന്നു മുസ്ലിം ലീഗ് തീരുമാനം. റമദാൻ വ്രതമനുഷ്ടിച്ച പ്രവർത്തകർ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അറസ്റ്റ് വരിച്ച് കൊണ്ടിരിക്കെ ഒരു പറ്റം ലീഗ് പ്രവർത്തകർ ഡി.വൈ.എസ്.പി പെരിന്തൽമണ്ണ യായിരുന്ന വാസുദേവമേനോന്റെ ജീപ്പ് തടയുകയും അദ്ദേഹത്തെയും ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകരെയും മർദിക്കുകയും ചെയ്തു. അക്കാരണത്താൽ പോലീസ് ലാത്തിചാർജും വെടി വെപ്പും നടത്തി. ധാരാളം സമരക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. അരക്കു മീതെ വെടിയേറ്റ 3 സമരക്കാർ മരണപ്പെട്ടു - കാളികാവിലെ കുഞ്ഞിപ്പ,തേഞ്ഞിപ്പലത്തെ അബ്ദു റഹ്മാൻ ,മൈലപ്പുറത്തെ മജീദും ഭാഷാസമരത്തിന്റെ രക്തസാക്ഷികളായി. സംസ്ഥാനത്തൊട്ടാകെ ആ ദിവസം പിക്കറ്റിങ് ഏർപ്പെടുത്തിയിരുന്നുവെങ്കിലും മലപ്പുറത്ത് മാത്രമാണ് സമരം ദാരുണമായി കലാശിച്ചത്. സമരത്തിന്റെ തുടക്കത്തിൽ അറബി - ഉർദു അദ്ധ്യാപകർ മാത്രമായിരുന്നു പ്രതിഷേധപരിപാടികളുമായി മുൻപിലുണ്ടായിരുന്നത്. എന്നാൽ സമരം മുസ്ലിം സമുദായം ഏറ്റെടുത്തിരിക്കുന്നുവെന്ന സി.എച്ച് മുഹമ്മദ് കോയയുടെ പ്രഖ്യാപനത്തോടെ മുസ്ലിം ലീഗും പോഷക ഘടകങ്ങളും സമരമേറ്റെടുത്തു. ഭാഷാവിരുദ്ധപരിഷ്കാരങ്ങൾ പിൻവലിക്കുന്നതുവരെ ഘട്ടംഘട്ടമായിട്ടായിരുന്നു പ്രതിഷേധപരിപാടികൾ. ഇതിന്റെ ആദ്യപടിയായിട്ടായിരുന്നു കലക്ട്രേറ്റ് പിക്കറ്റിംഗ്.

സമരകാരണങ്ങൾ[തിരുത്തുക]

വിവാദ പരിഷ്കാരങ്ങൾ[തിരുത്തുക]

നായനാർ സർക്കാർ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഭാഷയെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണെന്നായിരുന്നു ആരോപണം.അറബി,ഉർദു,സംസ്കൃതം persian എന്നീ ഭാഷകൾ പഠിപ്പിക്കണെമെങ്കിൽ സ്കൂളിൽ കെ.ഇ.ആർ നിർദ്ദേശിക്കുന്ന തരത്തിലുള്ള മികച്ച ക്ലാസ് മുറികൾ ഉണ്ടാവണം, ഭാഷാധ്യാപകർ എസ്.എസ്.എൽ.സി ജയിച്ചിരിക്കണം (ഏഴാം ക്ലാസ് യോഗ്യതയുള്ളവർ അന്ന് ഹിന്ദി പഠിപ്പിച്ചിരുന്നു)എന്നിവയായിരുന്നു വിവാദ പരിഷ്കാരങ്ങൾ.[3]

അവലംബം[തിരുത്തുക]

  1. IUML remembers its ‘struggle’ for Arabic The Hindu Online edition of India's National Newspaper Sunday, Sep 30, 2007
  2. http://www.koyapathodi.com/islam_today/Indian%20Union%20Muslim%20League.doc.
  3. മലപ്പുറം ചുവന്നപ്പോൾ,ആഴ്ച വട്ടം,തേജസ് ദിനപത്രം 07/09/2009
"https://ml.wikipedia.org/w/index.php?title=അറബി_ഭാഷാസമരം&oldid=3131586" എന്ന താളിൽനിന്ന് ശേഖരിച്ചത്