അമ്യൂർ ഫാൽക്കൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമ്യൂർ ഫാൽക്കൺ
FalcoAmurensisGould.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Falconiformes
Family: Falconidae
Genus: Falco
Species: F. amurensis
Binomial name
Falco amurensis
Radde, 1863
Falco amurensis distr.png

     Summer      Winter
Synonyms

Falco vespertinus amurensis Radde, 1863
Falco vespertinus var. amurensis Radde, 1863

ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷികളിൽ പ്രമുഖരാണ് 'ഫാൽകോ അമ്യുറെൻസിസ്' എന്ന് ശാസ്ത്രീയ നാമമുള്ള അമ്യൂർ ഫാൽക്കണുകൾ. ദേശാടത്തിനിടെ 22,000 കിലോമീറ്റർ വരെ ഇവ സഞ്ചാരിക്കാരുണ്ടെന്ന് കരുതപ്പെടുന്നു. തെക്കുകിഴക്കൻ സൈബീരിയയിലും വടക്കൻ ചൈനയിലുമാണ് ഇവ പ്രജനനം നടത്താറ്. ശൈത്യകാലം ചെലവഴിക്കാൻ ഇവ ലോകത്തിന്റെ മറ്റേ അറ്റത്തുള്ള തെക്കേ ആഫ്രിക്കയിലേക്ക് പറക്കുന്നു. ഒക്ടോബറിലും നവംബറിലുമായി ദേശാടത്തിനിടെ മൂന്നാഴ്ചക്കാലത്തോളം ഇവ നാഗാലൻഡിലെ മൊക്കോച്ചുങ് ജില്ലയിലുള്ള ചങ്‌ത്യോ ഗ്രാമത്തിൽ ചേക്കേറാറുണ്ട്. ബ്രഹ്മപുത്രയുടെ കൈവഴിയായ ദൊയാങ് നദിയുടെ തീരത്താണിവ കൂട്ടത്തോടെയെത്തുന്നത്.[2]

നാഗലാന്റിലെ കൂട്ടക്കൊല[തിരുത്തുക]

ഓരോവർഷവും ഒന്നേകാൽ ലക്ഷത്തോളം അമ്യൂർ ഫാൽക്കണുകൾ നാഗാലൻഡിൽ വേട്ടയാടപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ കണക്ക്. ദേശാടത്തിനിടെ നാഗാലൻഡിലെ മൊക്കോച്ചുങ് ജില്ലയിലുള്ള ചങ്‌ത്യോ ഗ്രാമത്തിൽ എല്ലാ ഒക്ടോബറിലും നവംബറിലുമെത്തുന്ന അമ്യൂർ ഫാൽക്കണുകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതായി പരിസ്ഥിതി പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. പക്ഷികളെ വലവിരിച്ചു പിടിച്ച് കൊന്നുതിന്നാറാണ് പതിവ്. ദേശാടനക്കിളികളെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവെച്ച ഇന്ത്യ ഈ പ്രാപ്പിടിയന്മാർക്ക് സുരക്ഷിത പാതയൊരുക്കാൻ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഒക്ടോബറിലും നവംബറിലും ജില്ലയിൽ വന്യമൃഗവേട്ടയ്ക്ക് പൂർണ നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Falco amurensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. Retrieved 16 July 2012. 
  2. വി.ടി. സന്തോഷ്‌കുമാർ (2013 ജൂലൈ 7). "ദേശാടകർക്ക് നാഗാലൻഡ് സുരക്ഷിത പാതയൊരുക്കുന്നു". മാതൃഭൂമി. Retrieved 2013 ജൂലൈ 7. 
  3. Shashank Dalvi and Ramki Sreenivasan. "Shocking Amur Falcon Massacre in Nagaland". www.conservationindia.org. Retrieved 2013 ജൂലൈ 7. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്യൂർ_ഫാൽക്കൺ&oldid=2486992" എന്ന താളിൽനിന്നു ശേഖരിച്ചത്