അമാൻഡ ബിയർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമാൻഡ ബിയർസ്
ബിയർസ് ലൂയിസ്‌വില്ലിലെ ഗാലക്സികോണിൽ (2019)
ജനനം (1958-08-09) ഓഗസ്റ്റ് 9, 1958  (65 വയസ്സ്)[1]
തൊഴിൽ
  • നടി
  • ഹാസ്യകാരി
  • സംവിധായിക
സജീവ കാലം1982–ഇതുവരെ
ജീവിതപങ്കാളി(കൾ)കാരി ഷെങ്കൻ
കുട്ടികൾ1

അമാൻഡ ബിയർസ് (ജനനം; ഓഗസ്റ്റ് 9, 1958) ഒരു അമേരിക്കൻ നടിയും ഹാസ്യകാരിയും സംവിധായികയുമാണ്. 1985-ൽ പുറത്തിറങ്ങിയ ഫ്രൈറ്റ് നൈറ്റ് എന്ന അമാനുഷിക ഹൊറർ സിനിമയയിൽ അഭിനയിച്ച അവർ, പിന്നീട് ഫോക്‌സ സംപ്രേക്ഷണം ചെയ്ത മാരീഡ്... വിത്ത് ചിൽഡ്രൻ (1987–1997) എന്ന ആക്ഷേപഹാസ്യ പരമ്പരയിൽ മാർസി റോഡ്‌സ് ഡി'ആർസി എന്ന കഥാപാത്രമായി വേഷമിട്ടു. പിന്നീട് ടെലിവിഷൻ പരമ്പരകളുടെ സംവിധായികയായി പ്രവർത്തിക്കാൻ തുടങ്ങിയ ബിയർസ് ഹാസ്യ പരമ്പരകളുടെ 90-ലധികം എപ്പിസോഡുകൾ സംവിധാനം ചെയ്തു.

ആദ്യകാല ജീവിതം[തിരുത്തുക]

ഫ്ലോറിഡയിലെ വിന്റർ പാർക്ക് നഗരത്തിലാണ് ബിയർസ് വളർന്നത്. 1976-ൽ വിന്റർ പാർക്ക് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം കുടുംബത്തോടൊപ്പം അറ്റ്ലാന്റയിലേക്ക് താമസം മാറി.[2][3] റോളിൻസ് കോളേജ്, ബർമിംഗ്ഹാം സതേൺ കോളേജ്, അസോസിയേറ്റ് ഓഫ് ആർട്സ് ബിരുദം നേടിയ യംഗ് ഹാരിസ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നടത്തിയ്.[4] ന്യൂയോർക്ക് നഗരത്തിലെ നൈബർഹുഡ് പ്ലേഹൗസിൽ നാടകാദ്ധ്യാപകൻ സാൻഫോർഡ് മെയ്‌സ്‌നറുടെ കീഴിൽ ബിയർസ് അഭിനയം പഠിച്ചു.[5]

കരിയർ[തിരുത്തുക]

1982 മുതൽ 1983 വരെ സംപ്രേക്ഷണം ചെയ്ത എബിസിയുടെ പകൽസമയ സോപ്പ് ഓപ്പറയായ ഓൾ മൈ ചിൽഡ്രനിൽ അമണ്ട കസിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബിയേഴ്‌സ് ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം, ഗോൾഡി ഹോൺ നായികയായി അഭിനയിച്ച പ്രോട്ടോക്കോൾ എന്ന ഹാസ്യ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത അവർ പിന്നീട് ഫ്രറ്റേണിറ്റി വെക്കേഷൻ എന്ന സെക്‌സ് കോമഡിയിലും ഒരു വേഷം ചെയ്തു. 1985-ൽ, അമാനുഷിക ഹൊറർ ചിത്രമായ ഫ്രൈറ്റ് നൈറ്റിൽ ബിയർസ് പ്രധാന വേഷം അവതരിപ്പിച്ചു. 1986-ൽ ഹോട്ടൽ എന്ന എബിസി നാടകീയ പരമ്പരയിൽ അതിഥി വേഷത്തിൽ ടെലിവിഷനിലേക്ക് മടങ്ങിയെത്തി. പിന്നീട് ഫോക്‌സ് ഹാസ്യ പരമ്പരയായ മാരീഡ്... വിത്ത് ചിൽഡ്രണിലെ സ്തീ സമത്വവാദിയായ അയൽവാസി മാർസി റോഡ്‌സ് (പിന്നീട് മാർസി ഡി'ആർസി) ആയി എഡ് ഒ'നീലിനും കേറ്റി സാഗലിനും ഒപ്പം അഭിനയിച്ചു. 1997 വരെ നീണ്ടുനിന്ന ഈ പരമ്പര ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹാസ്യ പരമ്പരകളിൽ ഒന്നായിരുന്നു.[6]

അവലംബം[തിരുത്തുക]

  1. "Amanda Bearse - Rotten Tomatoes". www.rottentomatoes.com.
  2. "Amanda Bearse Winter Park: Actress speaks about city roots". Articles.orlandosentinel.com. Archived from the original on 2016-03-13. Retrieved 2016-08-27.
  3. "Married With Children star reminisces about her childhood in Winter Park". Watermarkonline.com. 10 April 2013.
  4. "11 Notable Alumni of Young Harris College [Sorted List]". EduRank.org - Discover university rankings by location. August 11, 2021.
  5. "Amanda Bearse". TVGuide.com.
  6. Patterson, Denny (October 11, 2022). "A Chat with 'Bros' & 'Married... with Children's' Amanda Bearse -". OUT FRONT.
"https://ml.wikipedia.org/w/index.php?title=അമാൻഡ_ബിയർസ്&oldid=3978719" എന്ന താളിൽനിന്ന് ശേഖരിച്ചത്